Tuesday, August 16, 2011

ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍സംഘത്തിലെ പ്രധാനിയായ കോളേജ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു. റാന്നി സെന്റ്‌തോമസ് കോളേജിലെ മൂന്നാംവര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനി റാന്നി മുണ്ടപ്പുഴ വടവുപറമ്പില്‍ മിത്രാ സൂസന്‍ എബ്രഹാം എന്ന പത്തൊമ്പതുക്കാരിക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. റാന്നിയിലും എറണാകുളത്തുള്ള ബന്ധുവീട്ടിലും മിത്രയ്ക്കായി പത്തനംതിട്ട സി.ഐ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നീര്‍ക്കര പ്രക്കാനം കോയിപ്‌ളാക്കല്‍ ലിജോ (25), ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളില്‍ വീട്ടില്‍ ജിതേഷ് (25), മറ്റ് മൂന്നുപേര്‍ എന്നിവരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്.

റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനെ (25) മാരകമായി വെട്ടും മര്‍ദ്ദനവുമേറ്റ് ആഗസ്റ്റ് അഞ്ചിനുരാവിലെ ഓമല്ലൂര്‍ ചാലിനുസമീപം റോഡരികില്‍ കാണപ്പെട്ടതാണ് കേസ്. സംഭവത്തില്‍ റാന്നി സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്തുമുക്ക് ഡേവിഡ് (20), നാരങ്ങാനം കണമുക്ക് പൊട്ടന്‍മലയില്‍ അരുണ്‍ (19) എന്നിവരെയും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച റാന്നി പഴവങ്ങാടി ചെല്‌ളനാട്ട് മുറിവഞ്ചിക്കാലായില്‍ ദിലീപി (25) നെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു. സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ ഡേവിഡിനെയും അരുണിനെയും മറ്റുസുഹൃത്തുക്കളെയും ഒന്നരമാസം മുന്‍പ് കോളേജിലെ പാര്‍ക്കിങ് ഷെഡ്ധിന് സമീപംവച്ച് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കോളേജിന് പുറത്തുനിന്നുവന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ഉള്‍പ്പെട്ടിരുന്നു.

ഡേവിഡിന്റെ സുഹൃത്തായ ലിജോയെ കൂട്ടുപിടിച്ച് പ്രതികാരം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിനായി ഇവരുടെ സുഹൃത്തായ മിത്രാ സൂസന്റെ സഹായം തേടി. ലിജുവിനെ പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിക്കാന്‍ പദ്ധതിയിട്ടു. നാലിന് രാത്രി പദ്ധതി തയ്യാറാക്കാനായിരുന്നു തീരുമാനിച്ചത്. ലിജുവിനെ വിളിച്ചുവരുത്താനായി ദിലീപ് മിത്രയ്ക്ക് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും നല്കി. ലിജുവിനെ പലപ്രാവശ്യം ഫോണില്‍ വിളിച്ച് പരിചയപ്പെട്ട മിത്ര സംഭവദിവസം രാത്രി വിളിച്ച് താന്‍ വീട്ടുതടങ്കലിലാണെന്നും തന്റെ കൈവശമുള്ള രണ്ടുപവന്റെ ആഭരണം പണയംവച്ച് പണം തരണമെന്നും അപേക്ഷിച്ചതനുസരിച്ചാണ് ലിജു എത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞുകൊണ്ടായിരുന്നു അവസാനത്തെ വിളി. മഞ്ഞിനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. സുഹൃത്ത് സിറിലിന്റെ ബൈക്കിനുപിന്നിലാണ് ലിജു മഞ്ഞിനിക്കരയിലേക്ക് വന്നത്.

പള്ളിയുടെ സമീപത്തെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കംവരാന്‍ മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍നിന്ന് ഇറങ്ങിനടന്ന ലിജുവിനെ ക്വട്ടേഷന്‍സംഘം ആക്രമിക്കുകയായിരുന്നു. ലിജു കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജുവിനെ മര്‍ദ്ദിക്കുന്നതുകണ്ട് സിറില്‍ ബൈക്കുമായി രക്ഷപ്പെട്ടു. ലിജുവിന്റെ ശരീരത്ത് 18 മുറിവുണ്ടായിരുന്നു. കൈകള്‍ക്കും കാലിനും പൊട്ടലുണ്ട്. സുഹൃത്തുക്കളും കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളുമായ ദിലീപ് മാത്യു, ഡേവിഡ്, അരുണ്‍ എന്നിവര്‍ പോലീസ് പിടിയിലായ ദിവസം മുതല്‍ മിത്രയെ മാതാപിതാക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മിത്രയുടെ രക്ഷിതാക്കള്‍ നടത്തുന്ന ഇട്ടിയപ്പാറയിലെ വടവുപറമ്പില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ആദ്യം എറണാകുളത്തുള്ള മാതൃസഹോദരിയുടെ വീട്ടിലുണ്ട് മിത്ര എന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ അവിടെ അന്വേഷിച്ചു ചെന്നെങ്കിലും കിട്ടിയില്ല.

ഇതിനിടെ മിത്ര കോട്ടയം, ചിങ്ങവനം ഭാഗങ്ങളില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മിത്രയുടേയും രക്ഷിതാക്കളുടേയും ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്യാനും പോലീസിന് കഴിയുന്നില്ല. ഇന്നലെ റാന്നിയിലെ വീട്ടില്‍വച്ച് മിത്രയെ പോലീസിനു നല്‍കാമെന്ന് മാതാപിതാക്കള്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ രാധാകൃഷ്ണപിളള അവിടെ ചെന്നെങ്കിലും വീടു പൂട്ടി കുടുംബസമേതം ഇവര്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. അപാരമായ ചങ്കൂറ്റമാണ് മിത്രയ്ക്ക് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഈ കൊച്ചു പെണ്‍കുട്ടി തയാറായിരുന്നുവത്രേ. അതേസമയം വെട്ടേറ്റ ലിജുവും നിസാരക്കാരനല്ല.

റാന്നിയില്‍ കൊടുത്തതിനാണ് ലിജുവിന് ഓമല്ലൂരില്‍ കിട്ടിയത്. റാന്നിയെ വിറപ്പിച്ചിരുന്ന ഗുണ്ടാനേതാവിനെ ഒടുവില്‍ പെണ്‍ബുദ്ധി ശരശയ്യയില്‍ വീഴുകയായിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളായ ഡേവിഡിനേയും അരുണിനേയും മറ്റ് സുഹൃത്തുക്കളേയും ഒന്നരമാസം മുമ്പ് കോളജിലെ പാര്‍ക്കിംഗ് ഷെഡിന് സമീപം വച്ച് കോളജിലെ ബി.എ വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ അമ്പിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കോളജിന് പുറത്തു നിന്നെത്തിയ ലിജുവും ഇവരെ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നു. സാരമായി പരുക്കേറ്റ ഡേവിഡും അരുണും ആയുര്‍വേദ ചികിത്സയ്ക്കും തിരുമ്മിനുംശേഷമാണ് പൂര്‍വസ്ഥിതി പ്രാപിച്ചത്. ഡേവിഡിന്റെ കുടുംബ സുഹൃത്തും ക്വട്ടേഷന്‍ നേതാവുമായ ദിലീപ് മാത്യു ഇതിന് പകരമായി ലിജുവിനെ കൈകാര്യം ചെയ്യാന്‍ പദ്ധതിയിട്ടു.

പെണ്ണുവിഷയത്തില്‍ തല്‍പരനായ ലിജുവിനെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചു വരുത്താനായിരുന്നു നീക്കം. അരുണിന്റെയും ഡേവിഡിന്റെയും ക്ലാസില്‍ പഠിക്കുന്ന മിത്ര ഇതിന് തയ്യാറായി. 4ന് രാത്രി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. 1ന് ഉച്ചയ്ക്ക് 2 മണിയോടെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നാലുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി. ലിജുവിനെ വിളിച്ചു വരുത്തുന്നതിനായി ഒരു മൊബൈല്‍ ഫോണ്‍ ദിലീപ് മിത്രയ്ക്ക് കൈമാറുകയും ചെയ്തു. 4ന് രാത്രി എട്ടുമണിയോടെ ഇതില്‍ നിന്നും ലിജുവിനെ വിളിച്ചു. അയാളുടെ കാമുകിയാണ് നമ്പര്‍ തന്നതെന്നും താന്‍ ഒരാപത്തിലാണെന്നും പറഞ്ഞാണ് മിത്ര ലിജുവിനെ പരിചയപ്പെട്ടത്. തനിക്ക് കാമുകനൊപ്പം ഒളിച്ചോടണമെന്നും കഴുത്തില്‍ രണ്ടുപവന്റെ മാല കിടപ്പുണ്ടെന്നും അത് പണയംവച്ച് ആറായിരം രൂപ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷം 11 തവണ ലിജുവിന്റെ ഫോണിലേക്ക് മിത്രയുടെ വിളി ചെന്നിരുന്നു. 9 മണിയോടെ അലറിക്കരഞ്ഞു കൊണ്ടാണ് മിത്ര ലിജുവിനെ വിളിച്ചത്. ഉടന്‍ വന്നില്ലെങ്കില്‍ എന്റെ ഭാവി അവതാളത്തിലാകുമെന്ന് മിത്ര നന്നായി അഭിനയിച്ച് ഫലിപ്പിച്ചു. ഇതില്‍ ലിജു വീണു.

മഞ്ഞനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. വീടിന്റെ രണ്ടാംനിലയിലാണ് തന്നെ പൂട്ടിയിട്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു. ഇതിന്‍പ്രകാരം സുഹൃത്ത് സിറിലിന്റെ ബൈക്കിനു പിന്നിലാണ് ലിജു ഓമല്ലൂരിലേക്ക് പോയത്. ഇവരുടെ ഓരോ നീക്കവും അരുണും ദിലീപും പിന്തുടര്‍ന്ന് നിരീക്ഷിച്ച് കൂട്ടുപ്രതികള്‍ക്ക് നല്‍കിയിരുന്നു. പള്ളിക്ക് സമീപമെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കം വരാനും മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍ നിന്നും ഇറങ്ങി ഫോണില്‍ സംസാരിച്ച് പിന്നാക്കം വന്ന ലിജുവിനെ ക്വട്ടേഷന്‍ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ലിജു ഗുരുതരമായ പരുക്കുകളോടെ കോട്ടയംമെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്കയുടെ പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചിരിക്കുകയാണ്. ഇയാള്‍ ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ല. 8 പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത് എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മര്‍ദ്ദനം തുടങ്ങിയപ്പോള്‍ തന്നെ ലിജു മുന്നറിയിപ്പ് നല്‍കിയതിനാല്‍ സിറില്‍ ബൈക്കുമായി രക്ഷപെടുകയായിരുന്നു. ഇയാള്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ ചെന്ന് കാര്യം ധരിപ്പിച്ചെങ്കിലും പോലീസുകാര്‍ പെണ്ണുകേസാണെന്ന് പറഞ്ഞ് തളളുകയായിരുന്നു. ജിതേഷിന്റെ ഉടമസ്ഥതയിലുള്ള ഐ.എല്‍. 3 എഫ് 6262 സൈലോ കാറിലാണ് ക്വട്ടേഷന്‍ സംഘം എത്തിയത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണ്. ഇതേ നമ്പരില്‍ ഒരു ബൈക്ക് ഓമല്ലൂരിലുണ്ട്.

9 comments:

സ്മിജ ഗോപാല്‍ said...

ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!

yousufpa said...

പെണ്ണൊരുമ്പെട്ടാൽ..

ponmalakkaran | പൊന്മളക്കാരന്‍ said...

മിത്രയെ തൊട്ടാൽ അതു സ്ത്രീ പീഡനമാകില്ലേ...?

പാര്‍ത്ഥന്‍ said...

[കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.]

ഒരാളെ കൊല്ലാൻ കഴിവില്ലാത്ത ഇവരെ ആരാ ക്വോട്ടേഷൻ സംഘത്തിലേക്ക് എടുത്തത് ?

കൃഷ്ണ::krishna said...

രാത്രി 11.15 മുതല്‍ 1 മണി വരെകൊട്ടേഷന്‍ സംഘത്തിന്റെ കമ്പി കൊണ്ടുള്ള അടികൊണ്ട ഒരാള്‍, വൃക്ക 90% പ്രവര്‍ത്തനരഹിതമായ ഒരാള്‍ പറഞ്ഞോ 8 പേര്‍ ചേര്‍ന്നാണ്‌ തന്നെ മര്‍ദ്ദിച്ചതെന്ന്.

അത്ഭുതം. എന്നാല്‍ പിന്നെ സിനിമയില്‍ കാണുന്നതുപോലെ തിരിച്ചടിച്ച്‌ അവരെ തട്ടിയിട്ട്‌ അങ്ങു പോയാല്‍ പോരായിരുന്നൊ

Anonymous said...

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ ഒരുകാര്യത്തിലും പുരുഷന്മാരേക്കാള്‍ പിറകിലാവാന്‍ പാടില്ലല്ലോ എന്ന് ആ കൊച്ച് കരുതിയിട്ടുണ്ടാകും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ശാക്തീകരണ വഴികൾ :(

പ്രതികരണൻ said...

ആരും വിഷമിക്കേണ്ട . മിത്രയെ ആരും തൊടില്ല. കേരളാ പോലീസിലെ അത്യുന്നതനായ ഒരാള്‍ മിത്രയുടെ മിത്രമാണ്. ജനപ്രതിനിധികളുടെ കാര്യം പറയാനില്ല.

റാന്നിയില്‍ നിന്ന് നാട്ടുകാര്‍ കാണാതെ (അധികാരികള്‍ അറിഞ്ഞ്) അവളെ കടത്തി. എങ്ങാനും ആരെങ്കിലും കാണാതിരിക്കാന്‍ വേണ്ട മുങ്കരുതലോടെ. അന്നേ ദിവസം രാവിലെ പോലീസിനൊരു ഫോണ്‍: റാന്നി ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ട്. പിന്നെ പത്രക്കാരും പോലീസും ജനങ്ങളും ബസ് സ്റ്റാന്‍ഡിന്റെ അകത്തു നിന്ന് ഇറങ്ങിയില്ല!

ഞമ്മളോടാ കളി?!

മുഹമ്മദ് സഗീര്‍ said...

സഹപാഠിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ക്വട്ടേഷന്‍ റാണി മിത്ര സൂസണ്‍ എബ്രഹാം പത്തനംതിട്ട കോടതിയിലോ അന്വേഷണ സംഘത്തിനു മുന്‍പാകെയോ കീഴടങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു.