Sunday, January 2, 2011

ലോക കലണ്ടര്‍ ആറു വര്‍ഷം പിന്നോട്ട് !.


2011 ലെ കലണ്ടര്‍ 6 വര്‍ഷം പിന്നോട്ടേക്ക് പോയി 2005 ലെ അതേ കലണ്ടര്‍ ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷത്തിലെ ഒരൊറ്റ തീയതിയും ദിവസവും മാറ്റമില്ലാതെയാണ് 2011 കലണ്ടറും വന്നിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ ആവര്‍ത്തനത്തില്‍ വിശേഷ ദിവസങ്ങള്‍ക്ക് പോലും മാറ്റമില്ല.2001 പിറക്കുന്നത് ശനിയാഴ്ചയാണ്. 2005 തുടങ്ങിയതും ശനിയില്‍ തന്നെ. രണ്ട് വര്‍ഷങ്ങളിലും റിപ്പബ്ലിക്ക് ദിനം ബുധനാഴ്ച തന്നെയാണ്. 2, 9, 16, 23, 30 എന്നീ തീയ്യതികളിലാണ് ജനുവരിയിലെ ഞായറാഴ്ചകള്‍ ‍.

2005 ലെ പോലെ ഫെബ്രുവരി ചൊവ്വാഴ്ചയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കുന്നു. മാര്‍ച്ചിലും മാറ്റമില്ല. വെള്ളിയാഴ്ചയില്‍ തുടങ്ങുന്ന ഏപ്രില്‍ മാസം വിഷു ആഘോഷത്തിന് അവസരമൊരുക്കുന്നത് മുമ്പേ പോലെ 15 ന് തന്നെ.മെയ്ദിനം ഇരു വര്‍ഷങ്ങളിലും ഞായറാഴ്ച. ഓണവും ഇരു കലണ്ടറിലും സെപ്റ്റംബറിലെ വെളളിയാഴ്ചയാണ്. പക്ഷേ ഓണ ദിനത്തിന്റെ തീയതിയില്‍ മാറ്റമുണ്ട്.

ഗാന്ധിജയന്തി ദിനവും മാറ്റമില്ലാതെ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ്. ഒക്ടോബര്‍ മാസവും ഇത്തവണയും ശനിയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കും. കേരളപ്പിറവിയുടെ സവിശേഷമായ നവമ്പര്‍ ഒന്നാം തീയതി ചൊവ്വാഴ്ചയിലാണ് പുതു വര്‍ഷത്തിലും. തണുപ്പ് പെയ്യുന്ന ഡിസംബറിലെ ദിനങ്ങളും അന്നത്തെ പോലെ ക്രിസ്മസ് ദിനവും ഞായറാഴ്ച തന്നെ!.എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ ............