Tuesday, February 17, 2009

ഒരു പതിമൂന്നുക്കാരന്റെ ലീല

പതിമൂന്നു വയസുകാരന്‍ അച്‌ഛനായ സംഭവം ബ്രിട്ടണ്‌ മുഴുവന്‍ നാണക്കേടായി. തന്നേക്കാള്‍ രണ്ടു വയസ്‌ കൂടുതലുള്ള കാമുകി ചാന്റെല്ലെയുമൊത്ത്‌ ഒറ്റ രാത്രിമാത്രം കഴിഞ്ഞ 13കാരനായ ആല്‍ഫി ബാറ്റനാണ്‌ അച്‌ഛനായി ബ്രിട്ടണില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌.

മകള്‍ക്ക്‌ മെയിസി റോക്‌സന്‍ എന്നു പേരിടുകയും ചെയ്‌തു. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരങ്ങള്‍ക്കുമൊപ്പമാണ്‌ ആല്‍ഫിയുടെ താമസം. പിതാവ്‌ വല്ലപ്പോഴും പോക്കറ്റ്‌മണിയായി കൊടുക്കുന്ന 10 പൗണ്ടാണ്‌ ആകെയുള്ള വരുമാനം.

മകളെ വളര്‍ത്തുമെന്നു പറയുന്ന ആല്‍ഫി പക്ഷേ ജീവിക്കാനുള്ള പണം എങ്ങനെ സമ്പാദിക്കുമെന്നു മാത്രം പറയുന്നില്ല. ഒരു ഡയപറിന്‌ എന്തു വില വരുമെന്നു പോലും അറിയാന്‍ കഴിയാത്ത, മുഖത്ത്‌ 'കുട്ടിത്തം' തുളുമ്പുന്ന അച്‌ഛന്‍ പാവപ്പെട്ടവരുടെ കോളനിയായ 'കൗണ്‍സില്‍ എസ്‌റ്റേറ്റിലെ' വീട്ടില്‍ കുടുംബം പുലര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്ത്‌ തലപുകയ്‌ക്കുകയാണ്‌.

1998ല്‍ ഒരു കുട്ടിയുടെ പിതാവായ സീന്‍ സ്‌റ്റുവര്‍ട്ടാണ്‌ ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ്‌. എമ്മ വെബ്‌സ്റ്റര്‍ എന്ന കാമുകിയിലാണ്‌ സ്‌റ്റുവര്‍ട്ടിന്‌ മകന്‍ പിറന്നത്‌. ഇരുവരും ആറു മാസത്തിനു ശേഷം വേര്‍പിരിയുകയും ചെയ്‌തു.

ആല്‍ഫി പാറ്റന്റെ മകളുടെ പിതൃത്വം അവകാശപ്പെട്ട്‌ കുടുതല്‍ കൗമാരക്കാര്‍ രംഗത്ത്‌. കുട്ടി മകന്റെ തന്നെയാണെന്ന്‌ തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കളും രംഗത്തുവന്നതോടെ കൗമാരക്കാനായ പിതാവിനും 15 വയസുകാരി മാതാവിനും പിറന്ന കുട്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുക്കുന്നു.

15 വയസുകാരിയായ ചാന്‍റ്റെല്ലെയ്‌ക്കു പിറന്ന മകളാണ്‌ ഇപ്പോള്‍ ബ്രിട്ടണിലെ സംസാരവിഷയം. 13 വയസുകാരനാണ്‌ പിതാവെന്നു ചാന്‍റ്റെല്ലെ പറയുന്നുണ്ടെങ്കിലും 14ഉം 16ഉം വയസുള്ള രണ്ടു 'പയ്യന്‍'മാരും പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തെത്തിയിട്ടുണ്ട്‌. ചാന്‍റ്റെല്ലെ കുറഞ്ഞത്‌ നാല്‌ ആണ്‍കുട്ടികളുമായെങ്കിലും കിടക്ക പങ്കിട്ടു കാണുമെന്ന്‌ ഇവരുടെ അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ചാന്‍റ്റെല്ലെയും ഇവരുടെ മാതാവ്‌ പെനെലോപും (38) ആരോപണങ്ങള്‍ നിഷേധിക്കുന്നു.

കഷ്‌ടിച്ചു നാലടി മാത്രം ഉയരമുള്ള ആല്‍ഫിയും ഉറച്ചുതന്നെയാണ്‌. ''മറ്റു ശപ്പന്‍മാര്‍ കള്ളം പറയുകയാണ്‌. അവര്‍ എന്റെ പെണ്ണിന്റെ പേര്‌ മേശമാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ മാത്രമാണ്‌ ചാന്‍റ്റെല്ലെയുടെ ബോയ്‌ഫ്രണ്ട്‌. ഞാന്‍ തന്നെയാണ്‌ അവളുടെ കുട്ടിയുടെ അച്‌ഛനും.'' ആല്‍ഫി ക്ഷുഭിതനാകുന്നു. ഡിഎന്‍എ ടെസ്‌റ്റിനെക്കുറിച്ച്‌ കാര്യമായി ഒന്നും അറിയില്ലെങ്കിലും ചാന്‍റ്റെല്ലെയും സല്‍പ്പേര്‌ സംരക്ഷിക്കാന്‍ അത്‌ വേണമെന്ന്‌ അമ്മ ഉപദേശിച്ചതിനാല്‍ പരിശോധനയ്‌ക്ക് തയാറാണെന്നും അവന്‍ വ്യക്‌തമാക്കി.

മകന്‌ ഒരു പെണ്ണിനെ ഗര്‍ഭവതിയാക്കാനുള്ള കഴിവ്‌ ഇല്ലെന്ന്‌ ആല്‍ഫിയുടെ പിതാവ്‌ ഡെന്നീസ്‌ പറയുന്നു. വര്‍ക്‌ഷോപ്പ്‌ ജീവനക്കാരനായ ഡെന്നീസിന്‌ ആല്‍ഫിയെക്കൂടാതെ എട്ടു മക്കള്‍ കൂടിയുണ്ട്‌. ''അവന്‌ അതിനുള്ള പ്രായം ആയെന്ന്‌ എനിക്ക്‌ തോന്നുന്നില്ല. ഡിഎന്‍എ ടെസ്‌റ്റ് മാത്രമാണ്‌ ഏക പോംവഴിയെന്നു ഞാന്‍ കരുതുന്നു. പെണ്‍കുട്ടിയെ സംശയിക്കുന്നതിനാലല്ല. മറിച്ച്‌ മറ്റുള്ളവരുടെ നാവ്‌ അടക്കാന്‍ വേണ്ടിയാണ്‌.'' ഡെന്നീസ്‌ വ്യക്‌തമാക്കി.

പതിനാറു വയസുള്ള ട്രെയിനി ഷെഫ്‌ റിച്ചാഡ്‌ ഗുഡ്‌സെലും 14 വയസുകാരനായ ടയിലര്‍ ബാര്‍കറുമാണ്‌ പിതൃത്വം അവകാശപ്പെട്ട്‌ രംഗത്തുവന്ന മറ്റു രണ്ടുപേര്‍. മൂന്നു മാസത്തോളം ചാന്‍റ്റെല്ലെയുമായി ബന്ധപ്പെട്ടിരുന്നതായി റിച്ചാഡ്‌ പറയുന്നു. ചാന്‍റ്റെല്ലെയുടെ കുഞ്ഞിന്‌ തന്റെ മകന്റെ ഛായയാണെന്ന്‌ റിച്ചാഡിന്റെ അമ്മയും അവകാശപ്പെടുന്നു. ഡിഎന്‍എ പരിശോധനാ ഫലം തന്റെയും ആവശ്യമാണെന്നും റിച്ചാഡ്‌ വ്യക്‌തമാക്കി.

ഒമ്പതു മാസം മുന്‍പ്‌ ചാന്‍റ്റെല്ലെയുമായി കിടക്കപങ്കിട്ടുവെന്ന്‌ അവകാശപ്പെട്ടാണ്‌ ടയിലര്‍ ബാര്‍കര്‍ രംഗത്തുവന്നിരിക്കുന്നത്‌. ''എന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌ താനാണ്‌ കുട്ടിയുടെ പിതാവെന്നാണ്‌. എനിക്കും അതുതന്നെ തോന്നുന്നു. ഇത്‌ തമാശയല്ല.'' 20 വയസുകാരന്റെ മുഖഭാവമുള്ള ടയിലര്‍ ആണയിടുന്നു.

സംഭവം അപലപിച്ചുകൊണ്ട്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ അടക്കമുള്ളവര്‍ രംഗത്തുവന്നുകഴിഞ്ഞു. കൗമാര മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. വിദ്യാലയങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്‌.


രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന മൂല്യച്യുതിക്ക്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ഇതെന്ന്‌ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ നേതാവ്‌ ഇയയിന്‍ ഡങ്കന്‍ ചൂണ്ടിക്കാട്ടുന്നു. പശ്‌ചിമ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ കൗമാരക്കാര്‍ മാതാപിതാക്കളാകുന്നത്‌ ബ്രിട്ടണിലാണെന്നും അദ്ദേഹം കണക്കുകള്‍ ചൂണ്ടിക്കാട്ടി പറയുന്നു.

16 comments:

സ്മിജ said...

പതിമൂന്നു വയസുകാരന്‍ അച്‌ഛനായ സംഭവം ബ്രിട്ടണ്‌ മുഴുവന്‍ നാണക്കേടായി. തന്നേക്കാള്‍ രണ്ടു വയസ്‌ കൂടുതലുള്ള കാമുകി ചാന്റെല്ലെയുമൊത്ത്‌ ഒറ്റ രാത്രിമാത്രം കഴിഞ്ഞ 13കാരനായ ആല്‍ഫി ബാറ്റനാണ്‌ അച്‌ഛനായി ബ്രിട്ടണില്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്‌.

Baiju said...

{{>>Shame

സമാന്തരന്‍ said...

ഓര്‍മ്മപ്പെടുത്തുന്നത് കേരളസമൂഹത്തില്‍ നിലവിലുള്ള സദാചാര ബോധവും ആനുകാലിക സംഭവങ്ങളുമാണ് ‍

Ifthikhar said...

ഇവരാണോ സംസ്കാര സമ്പന്നര്‍ ?... ചെറിയ ക്ലാസ് മുതലേ ലൈനംഗീക വിദ്യാഭ്യാസം വേണമെന്നു നിര്‍ബന്ധിച്ചതും ബ്രിട്ടന്/അമേരിക്ക സഖ്യകക്ഷികളാണ് .....
നാണക്കേട്‌ ....

the man to walk with said...

ithokke ivideyum nadakkunnundu..purathariyumbozhaanu ingine forwardaan pattunnath ennu maathram..vivaha prayam 10 vayassakkunnathine kurichu chindhikkendiyirikkunnu..

നാടകക്കാരന്‍ said...

ഇന്നിങ്ങനെ...ഇനി നാളേ എങ്ങിനെ ..?..ബ്രിട്ടണിലെ പിള്ളേരല്ലെ...അവര്‍ ഗര്‍ഭ പാത്രത്തില്‍ നിന്നു തന്നെ അച്ഛന്മ്മാരാകാനുള്ള പ്രാപ്തിയുള്ളവരാണ്....തന്റെ കുഞ്ഞിനെ തന്നോടൊപ്പം പ്രസവിപ്പിക്കുന്നവര്‍ ...

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കലികാലമല്ലയോ ഇത്‌ !അപ്പോൾ ഇതല്ല,ഇതിനപ്പുറവും സംഭവിക്കും

മുക്കുവന്‍ said...

who knows... even mother doesn;t any idea, who is the real father :)

നാ‍ണക്കേടോ? ഉള്ളവര്‍ക്കല്ലേ അത്?

Thaikaden said...

Ividuthe samsakaaram vachu nokkumpol ithoru naanakkedalla. Naanakkedanennu parayunnavar ethra thavana naanam kedaathe irunnittundu?

അനുരൂപ് said...

നല്ല ജോഡി

JOBIN JOY said...

കാള പെറ്റന്നു കേട്ട്‌ കയര്‍ എടുക്കരുത്‌.....................
വാക്കി പിതാവിനെ സ്ഥിതീകരിചിട്ടു പറയാം........

ആര്യന്‍ said...

ഹും!
ആയ കാലത്ത്‌ ഒരു ചാൻസ്‌ കിട്ടാഞ്ഞിട്ടാ... അല്ലേൽ കാണിച്ചു കൊടുക്കാമായിരുന്നു അവന്റെ ഒക്കെ ഒരു റെക്കോർഡ്‌...

വളരെ മോശം സംഭവം. പാശ്ചാത്യ രാജ്യങ്ങളെ ലൈംഗിക അരാജകത്വത്തിന്റെ കാര്യത്തിലും ഇവിടത്തുകാർ അനുകരിച്ച്‌ തുടങ്ങാതിരിക്കട്ടെ എന്നാശിക്കാം...

യൂസുഫ്പ said...

അഛന് മകളിലൂടെയും സഹോദരന് സഹോദരിയിലൂടെയും മക്കളുണ്ടാകുന്ന രാജ്യമാണ് നമ്മുടെ കേരളം .ആ റെക്കോഡ് ആര്‍ക്കാ തകര്‍ക്കാന്‍ കഴിയുക.

Anonymous said...

ആ പയ്യനെ കണ്ടിട്ട് അതിനുള്ള പ്രായം ആയിട്ടുണ്ടെന്ന് തോന്നുന്നില്ല. 13 വയസ്സുള്ള സാധാരണ ഒരു കുട്ടിക്ക് അതിനുള്ള പ്രാപ്തി ഉണ്ടാകുമെങ്കിലും ഈ കുട്ടിയെ കണ്ടാല്‍ ഒരു 9-10 വയസ്സില്‍ കൂടുതല്‍ തോന്നുന്നില്ല. എന്തായലും റിസള്‍ട്ട് വരട്ടെ. ഇതു മീഡിയകളില്‍ നിന്നും പണം തട്ടാനുള്ള ഒരു അടവായിട്ടും വായിച്ചു കണ്ടു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കൂടുതല്‍ കൊണ്ടാണിതെന്നുള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. കുട്ടികള്ക്ക് അതാത് പ്രായത്തില്‍ ആവശ്യമുള്ള അറിവുകള്‍ കിട്ടുക തന്നെ വേണം.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

പാശ്ചാത്യ രാജ്യങ്ങളിലെ ലൈംഗീക അരാജകത്വം??!!
നമ്മുടെ നാട്ടില്‍ ബാല്യ വിവാഹം നിലനിന്നിരുന്നു എന്നോര്‍മ്മയില്ലേ? മൂത്ത് നരച്ചിട്ടു കെട്ടുന്നതിലും നല്ലത് ആയ കാലത്ത് നടത്തുന്നതല്ലേ?
വെറുതെ എന്തിനു സ്വയംഭോഗം, പോര്‍ണോ സി.ഡി., ഇന്റര്‍നെറ്റ് സൈറ്റുകള്‍, ഡാബോനായര്‍, പ്ലേബോയ്, കൊച്ചുപുസ്തകം, ... ഇത്യാദി തപ്പി സമയം കളയണം. സമയം, ധനം, മാനം, ആരോഗ്യം നഷ്ടം. ഇതൊഴിവാക്കാന്‍ എത്രയും പെട്ടെന്ന് മനുഷ്യര്‍ വിവാഹം കഴിക്കണം.