Friday, March 11, 2011

‘സൂപ്പർ മൂൺ സുനാമി‘ വീണ്ടും!.


ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന 'സൂപ്പര്‍മൂൺ ‍' പ്രതിഭാസത്തിനായി ഇനി ഒരാഴ്ച്ച മാത്രം. ഈ മാസം 19നാണ് ഈ പ്രതിഭാസം എത്തുന്നത്. മുൻ കാലങ്ങളെ ഉദാഹരണമാക്കുമ്പോൾ സൂപ്പര്‍മൂണ്‍ കാലത്ത് പ്രകൃതിദുരന്തങ്ങൾ ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്.അത് വീണ്ടും ആവർത്തിച്ചിരിക്കുന്നു.ഇതിന്റെ പ്രതിഫലനമാണ് ജപ്പാന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഇന്ന് നടന്ന ഈ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയില്‍ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ടോക്കിയോവില്‍ നിന്നും 400 കീലോമീറ്റര്‍ വടക്കു കിഴക്കന്‍ മേഖലയിലെ പസഫിക് തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നാല് മീറ്ററോളം ഉയരത്തില്‍ വന്ന സുനാമിത്തിരകളില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സുനാമി കരപ്രദേശങ്ങളിലേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. മിയാഗി തീരത്ത് സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്‌നിബാധയുമുണ്ടായിട്ടുണ്ട് തിരമാലകള്‍ 20 അടി വരെ ഉയരത്തില്‍ തീരത്തേക്ക് അടിച്ചുകയറിയേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.


പ്രാദേശിക സമയം 2.46നാണ് ആദ്യഭൂചലനമുണ്ടായത്. അരമണിക്കൂറിനുള്ളില്‍ രണ്ട് തുടര്‍ചലനങ്ങള്‍ കൂടി ഉണ്ടായെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 7.6 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സമീപകാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയത്.

സൂപ്പർ മൂൺ അടുത്ത ശനിയാഴ്ച്ചയിലാണ് .ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ 221,567 മൈല്‍ അടുത്തുകൂടിയാണ് കടന്നുപോവുക. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ചന്ദ്രന്‍ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാകും. സാധാരണ കാണപ്പെടുന്നതിനേക്കാള്‍ പതിനാലു ശതമാനം അധികം വലുപ്പത്തിലും 30% തിളക്കത്തിലുമാവും പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുക.മുമ്പ് 1955, 1974, 1992, 2005 വര്‍ഷങ്ങളിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമുണ്ടായത്. 1992ലാണ് ചന്ദ്രന്‍ ഭൂമിക്ക് ഇത്രയും അടുത്തുകൂടി കടന്നുപോയത്.


ചന്ദ്രൻ ഭൂചനം ഉണ്ടാക്കാനൊന്നും കഴിയില്ല എന്ന പ്രശസ്ഥ കാലാവസ്ഥാ നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലിയുടെ വക്കുകളെ അപ്പാടെ മാറ്റി മറിച്ഛായിരുന്നു ഇന്ന് ജപ്പാനിൽ നടന്ന ഭൂങ്കമ്പം. 2005 ജനുവരിയില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നതിനു രണ്ടാഴ്ചമുമ്പാണ് ഇന്തോനീഷ്യയില്‍ സുനാമിയുണ്ടായതെന്നും പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1974ലെ സൂപ്പര്‍മൂണിനോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ചുഴലിക്കാറ്റും പേമാരിയും ഉണ്ടായതായും കനത്തനാശം വിതച്ചിരുന്നു. സൂപ്പര്‍മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതിക്ഷോഭത്തിനും ഇടയാക്കുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ മുന്നറിയ്പപ് നല്‍കിയിരുന്നു . ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും കടല്‍ ക്ഷോഭങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ പണ്ടും സംഭവിച്ചിരുന്നു.

5 comments:

സ്മിജ ഗോപാല്‍ said...

‘സൂപ്പർ മൂൺ സുമാമി‘ വീണ്ടും!.

Ismail Chemmad said...

മികച്ചൊരു പോസ്റ്റിനു അഭിനന്ദനങ്ങള്‍

Irvin Calicut said...

നല്ല പോസ്റ്റ്‌ ... അഭിനന്ദനങ്ങള്‍

Unknown said...

ആശംസകൾ.

Unknown said...

Scientists say there is no relation between super moon and tsunami