Sunday, January 2, 2011

ലോക കലണ്ടര്‍ ആറു വര്‍ഷം പിന്നോട്ട് !.


2011 ലെ കലണ്ടര്‍ 6 വര്‍ഷം പിന്നോട്ടേക്ക് പോയി 2005 ലെ അതേ കലണ്ടര്‍ ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷത്തിലെ ഒരൊറ്റ തീയതിയും ദിവസവും മാറ്റമില്ലാതെയാണ് 2011 കലണ്ടറും വന്നിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ ആവര്‍ത്തനത്തില്‍ വിശേഷ ദിവസങ്ങള്‍ക്ക് പോലും മാറ്റമില്ല.2001 പിറക്കുന്നത് ശനിയാഴ്ചയാണ്. 2005 തുടങ്ങിയതും ശനിയില്‍ തന്നെ. രണ്ട് വര്‍ഷങ്ങളിലും റിപ്പബ്ലിക്ക് ദിനം ബുധനാഴ്ച തന്നെയാണ്. 2, 9, 16, 23, 30 എന്നീ തീയ്യതികളിലാണ് ജനുവരിയിലെ ഞായറാഴ്ചകള്‍ ‍.

2005 ലെ പോലെ ഫെബ്രുവരി ചൊവ്വാഴ്ചയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കുന്നു. മാര്‍ച്ചിലും മാറ്റമില്ല. വെള്ളിയാഴ്ചയില്‍ തുടങ്ങുന്ന ഏപ്രില്‍ മാസം വിഷു ആഘോഷത്തിന് അവസരമൊരുക്കുന്നത് മുമ്പേ പോലെ 15 ന് തന്നെ.മെയ്ദിനം ഇരു വര്‍ഷങ്ങളിലും ഞായറാഴ്ച. ഓണവും ഇരു കലണ്ടറിലും സെപ്റ്റംബറിലെ വെളളിയാഴ്ചയാണ്. പക്ഷേ ഓണ ദിനത്തിന്റെ തീയതിയില്‍ മാറ്റമുണ്ട്.

ഗാന്ധിജയന്തി ദിനവും മാറ്റമില്ലാതെ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ്. ഒക്ടോബര്‍ മാസവും ഇത്തവണയും ശനിയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കും. കേരളപ്പിറവിയുടെ സവിശേഷമായ നവമ്പര്‍ ഒന്നാം തീയതി ചൊവ്വാഴ്ചയിലാണ് പുതു വര്‍ഷത്തിലും. തണുപ്പ് പെയ്യുന്ന ഡിസംബറിലെ ദിനങ്ങളും അന്നത്തെ പോലെ ക്രിസ്മസ് ദിനവും ഞായറാഴ്ച തന്നെ!.എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ ............

7 comments:

സ്മിജ ഗോപാല്‍ said...

2011 ലെ കലണ്ടര്‍ 6 വര്‍ഷം പിന്നോട്ടേക്ക് പോയി 2005 ലെ അതേ കലണ്ടര്‍ ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷത്തിലെ ഒരൊറ്റ തീയതിയും ദിവസവും മാറ്റമില്ലാതെയാണ് 2011 കലണ്ടറും വന്നിരിക്കുന്നത്.

Luttu said...

വളരെ രസകരമായിരിക്കുന്നല്ലോ....
പങ്കുവെച്ചതിനു നന്ദി

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

സ്മിജാ,

ശരിയാണ്. ഈ വര്‍ഷം ജനുവരി ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ജനുവരി ഒന്ന് ശനിയാഴ്ചയായിട്ടുള്ള എല്ലാ വര്‍ഷവും ജനുവരി 26 ഉം ആഗസ്റ്റ് 15 ഉം ഒക്ടോബര്‍ രണ്ടും ക്രിസ്തുമസും അടക്കമുള്ള തീയതിക്കു പ്രാധാന്യമുള്ള ദിവസങ്ങളെല്ലാം ഒരേ ആഴ്ചയിലായിരിക്കും ആവര്‍ത്തിക്കുക. ഈ വിധം ആവര്‍ത്തിക്കുന്ന രണ്ട് നൂറ്റാണ്ടിലെ വര്‍ഷങ്ങള്‍ ഇവയാണ്.

1803, 1814, 1825, 1831, 1842, 1853, 1859, 1870, 1881, 1887, 1898, 1910, 1921, 1927, 1938, 1949, 1955, 1966, 1977, 1983, 1994, 2005, 2022, 2033, 2039, 2050, 2061, 2067, 2078

ശനിയാഴ്ചയില്‍ തുടങ്ങുന്ന 1808, 1836, 1864, 1892, 1904, 1932, 1960, 1988, 2016, 2044, 2072 എന്നിവയും ലീപ് ഇയര്‍ അല്ലായിരുന്നുവെങ്കില്‍ ആഴ്ചാഘോഷങ്ങള്‍ ആവര്‍ത്തിച്ചേനെ.

കുഞ്ഞൻ said...

സ്മിജാജി നന്ദി കൌതുക വാർത്തയ്ക്ക്, അതുപോൽല ഹരിമാഷിനോടും നന്ദി പറയുന്നു...തികച്ചും കൌതുകം നിറഞ്ഞത്.

ഹൊ ഇനി ഇങ്ങനെ സംഭവിക്കുന്നത് 2022 ൽ..അതുവരെ ഞാനും നിങ്ങളും ഇവിടെയൊക്കെ ഉണ്ടാകുമല്ലെ..

faisu madeena said...

പുതിയ അറിവ് ...താങ്ക്സ് ...

ആളവന്‍താന്‍ said...

അതെ. പുതിയ അറിവ്. അങ്ങോട്ട്‌ കണ്ടിട്ടില്ല. സമയം പോലെ ഇത് കൂടി നോക്കൂ. ദി സേക്രഡ്‌ ഫെയ്സ് പാക്ക്‌!!