Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, November 28, 2011

വിജയശ്രീയുടെ ആത്മഹത്യ കൊലപാതകമോ?ജയരാജിന്റെ നായിക വിവാദമാകുന്നു!.



മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നറിയപ്പെടുന്ന വിജയശ്രീ മരണമടഞ്ഞിട്ട് കഴിഞ്ഞ മാര്‍ച്ച് 17ന് 35 വര്‍ഷങ്ങൾ കഴിഞ്ഞു. നടി ആത്മഹത്യ ചെയ്തതാണെന്നാണ് ഇതുവരെയുള്ള പ്രചാരണമെങ്കില്‍ നടിയെ കൊന്നതാരെന്ന ചോദ്യമാണ് ഇപ്പോള്‍ മലയാളികള്‍ ഉന്നയിക്കുന്നത്. അതിനുകാരണമാകട്ടെ ജയറാം നായകനായി പുറത്തിറങ്ങിയ നായിക എന്ന ജയരാജ് ചിത്രവും. വടക്കന്‍പാട്ട് സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹരമായി മാറിയ പഴയകാല നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ സിനിമയെന്നാണ് ഒരു വിഭാഗം ഈരോപിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നാണ് ഇതുവരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അവര്‍ എന്തിന് ആത്മഹത്യ ചെയ്തു എന്നത് ഇനിയും പുറത്തു വരാത്ത കാര്യമാണ്.



ജയശ്രീയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുമ്പോഴാണ് തന്റെ പുതിയ ചിത്രമായ 'നായിക'യിലൂടെ ജയരാജ് വിജയശ്രീ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നത്. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കിയും ചിത്രീകരിച്ചിരിക്കുന്നു. മറ്റു പേരിലാണെങ്കിലും ചിത്രത്തിലെ നിര്‍മ്മാതാവ് സംസാരിക്കുന്നതും ചലിക്കുന്നതും കുഞ്ചാക്കോയുടെയും നവോദയ അപ്പച്ചന്റെയും രൂപഭാവങ്ങളിലാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മദാലസ നടിയായിരുന്നു വിജയശ്രീ. പ്രേംനസീറുമൊത്ത് അവരഭിനയിച്ച നിരവധി സിനിമകള്‍ വന്‍ വിജയം വരിച്ചു. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സിനിമകളായിരുന്നു അവയില്‍ മിക്കവയും. അക്കാലത്ത് മലയാള സിനിമയിലെ പ്രധാന ബാനറുകളായ മെരിലാന്റും ഉദയയും നിര്‍മ്മിക്കുന്ന സിനിമകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അവര്‍ തമ്മിലുള്ള മത്സരവും രൂക്ഷമായിരുന്നു.



മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ ഗണത്തില്‍ പെട്ടവയാണ്. പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിജശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് ജയരാജിന്റെ പുതിയ സിനിമ 'നായിക'യില്‍ പറയുന്നത്. ചിത്രത്തില്‍ പ്രേംനസീറും ഷീലയും അപ്പച്ചനും സത്യനും കുഞ്ചാക്കോയും എല്ലാവരും കഥാപാത്രങ്ങളാകുന്നു. പേരുകളില്‍ വ്യത്യാസമുണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ജീവിച്ചിരുന്ന താരങ്ങളെയും സിനിമാ പ്രവര്‍ത്തകരെയും അനുസ്മരിപ്പിക്കുന്നു. ജയറാം അവതരിപ്പിക്കുന്ന സിനിമാ നടന്‍ സംസാരിക്കുന്നതും ചലിക്കുന്നതും പ്രേംനസീറായിട്ടാണ്. സിനിമാ മേഖലയിലെ പരസ്യമായ രഹസ്യം പ്രേംനസീര്‍ഷീല പ്രണയവും സിനിമയുടെ ഇതിവൃത്തമാകുന്നുണ്ട്. വിജയശ്രീയെ വേണിയെന്ന കഥാപാത്രമായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. പൊന്നാപുരംകോട്ട കുന്നത്തൂര്‍ കോട്ടയുമാകുന്നു.



സിനിമയുടെ നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്ന സിദ്ധിക്കിന്റെ പേര് സ്റ്റീഫന്‍ എന്നാണെങ്കിലും നടപ്പും ഭാവവും സംസാരവും നവോദയ അപ്പച്ചന്റേതിനു സമാനം. അപ്പച്ചന്‍ സിദ്ധിക്കിലേക്ക് പരകായ പ്രവേശം ചെയ്തതുപോലെ. ജീവിതം കുഞ്ചാക്കോയുടേതിനും. പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ അന്നുതന്നെ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. ഇപ്പോള്‍ വ്യാപകമായി വിജയശ്രീയുടെ അന്നത്തെ വിവാദ നീരാട്ട് രംഗങ്ങള്‍ യു ട്യൂബിലൂടെയും മൊബെയില്‍ ഫോണിലൂടെയും പ്രചരിക്കുന്നുണ്ട്. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും തന്റെ ഇംഗിതത്തിന് അവരെ ഉപയോഗിച്ചെന്നുമാണ് 'നായിക'യില്‍ പറയുന്നത്.



നിര്‍മ്മാതാവിന്റെ തനി സ്വഭാവം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മേക്കപ്പ്മാന്റെ സഹായത്തോടെ നടിയെ ലിപ്സ്റ്റിക്കില്‍ സയനയ്ഡ് തേച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മരണത്തിന്റെ യഥാര്‍ത്ഥ വസ്തുത മേക്കപ്പ്മാന്റെ കുമ്പസാരത്തിലൂടെ പുറത്തുവരുമ്പോള്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ(ചിത്രത്തില്‍ എം.സി.ഡാനിയേല്‍) സംവിധായക നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. പ്രത്യക്ഷമായി തന്നെ ജെ.സി ഡാനിയേല്‍ പുരസ്‌കാര ജേതാവും മലയാള സിനിമയുടെ അധുനിക വല്‍ക്കരണത്തിന് വിത്തുപാകുകയും നിരവധി നല്ല സിനിമകള്‍ മലയാളിക്കു സമ്മാനിക്കുകയും ചെയ്ത നവോദയ അപ്പച്ചനെയും ഒപ്പം കുഞ്ചാക്കോയെയും വിജയശ്രീയുടെ മരണവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്.



പൊന്നാപുരം കോട്ടയുടെ സംവിധായകന്‍ കുഞ്ചാക്കോയായിരുന്നെങ്കിലും നായികയില്‍ അത് അപ്പച്ചനായിട്ടാണ് അവതരിപ്പിക്കുന്നത്. ഇതോടെ 1974 മാര്‍ച്ച് 17ന് ലോകത്തോടു വിടപറഞ്ഞ വിജയശ്രീയുടെ മരണം വീണ്ടും വിവാദമാകുന്നു. മരിച്ചു പോയ പല നടിമാരുടെയും മരണം കൊലപാതകങ്ങളാണെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ദീദി ദാമോദരന്റെ തിരക്കഥയെ ആസ്പദമാക്കിയാണ് ജയരാജ് സിനിമ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിലെ പ്രതിസന്ധിയും സമരങ്ങളും കാരണം പൂര്‍ത്തിയാക്കി മൂന്നു മാസത്തോളം പെട്ടിയില്‍ വച്ച ശേഷമാണ് കഴിഞ്ഞ ദിവസം സിനിമ റിലീസ് ചെയ്തത്. തോമസ് ബഞ്ചമിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാള സിനിമയുടെ ആദ്യകാല നായികയുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നാണ് സിനിമയ്ക്ക് നല്‍കി വരുന്ന പരസ്യംതന്നെ. 1974 മാര്‍ച്ച് 17നാണ് വിജയശ്രീ മരണമടയുന്നത്.



കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. ഗ്‌ളാമര്‍ നര്‍ത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവരുടെ ദുരൂഹമരണം. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്. നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍വിജയശ്രീ ജോഡി ഒന്നിച്ചു.



ജയരാജിന്റെ ചിത്രമാകട്ടെ ഗ്രേസി (ശാരദ) എന്ന പഴയകാല നായിക ഇന്ന് മനോനില തന്നെ താറുമാറായി വീട്ടില്‍ ആരാലും ഓര്‍മിക്കപെടാതെ ഏകാന്തവാസത്തില്‍ കഴിയുന്നിടത്തുനിന്നാണ് തുടങ്ങുന്നത്. സഹായികളായി പഴയ ഡാന്‍സ് മാസ്റ്റര്‍ രംഗപാണിയും (ജഗതി ശ്രീകുമാര്‍) സീസ്റ്റയും (കെ.പി.എ.സി ലളിത)യും മാത്രമാണുള്ളത്. ഇപ്പോഴും 70 കളിലോ എണ്‍പതുകളിലോ ആണ് ഗ്രേസിയമ്മയുടെ ഓര്‍മകള്‍, അതിനുമപ്പുറം കാലം സഞ്ചരിച്ചതോ തന്റെ ഇന്നത്തെ അവസ്ഥയോ അവര്‍ക്ക് തിട്ടവുമില്ല. ഈയവസരത്തിലാണ് അലീന (മമ്ത മോഹന്‍ദാസ്) ഗ്രേസിയെക്കുറിച്ചൊരു ഡോക്യുമെന്ററി നിര്‍മിക്കാനായി എത്തുന്നത്. അങ്ങനെ പറഞ്ഞ് ചെന്നാല്‍ സമ്മതിക്കില്ലെന്ന് മനസിലാക്കി പുതിയ സിനിമ സംവിധാനം ചെയ്യുകയാണെന്നും ഗ്രേസിയാണ് നായികയെന്നും പറയുന്നു. പിന്നീടങ്ങോട്ട് ഗ്രേസിയുമായി അടുത്ത് അവരുടെ ഓര്‍മകള്‍ ഉണര്‍ത്തി അറിയാത്തതും പറയാത്തതുമായ പഴയ കഥകളും രഹസ്യങ്ങളും തെരയുകയാണ് അലീന.



കൃത്യമായ ഒരു ദിശാബോധം ഒരിക്കലും 'നായിക'ക്ക് നല്‍കാന്‍ ദീദി ദാമോദരന്റെ തിരക്കഥക്കായിട്ടില്ല. ഗ്രേസിയെന്ന നായികയുടെ പഴയകാലവും ജീവിതദുരന്തവുമാണ് പ്രധാന പ്രമേയമെങ്കിലും ഈ കഥകള്‍ക്ക് ഒരിക്കലും പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ കഴിയുന്നില്ല. ഗ്രേസിയുടെ കാമുകനായ അക്കാലത്തെ സൂപ്പര്‍സ്റ്റാര്‍ ആനന്ദിന്റെ (ജയറാം) ജീവിതദുരന്തവും കാഴ്ചക്കാരില്‍ ഒരു ചലനവുമുണ്ടാക്കില്ല. ഇതിനിടയിലാണ് ഗ്രേസിയുടെ വളര്‍ത്തുമകള്‍ വാണി (സരയു)യുടെ മരണത്തിന്റെ ഉപകഥ. അലസമായ തിരക്കഥയും സംവിധാനവും മൂലം ഒരുഘട്ടത്തിലും കഥയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ 'നായിക'ക്കാവുന്നില്ല. ശാരദ ഒരിടവേളക്ക് ശേഷം മലയാളത്തില്‍ പ്രധാന കഥാപാത്രമായെത്തിയെങ്കിലും അവരുടെ കഴിവുകള്‍ കൃത്യമായി സ്‌ക്രീനിലെത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയമാണ്.



ജയറാമിന് ഫ്‌ലാഷ് ബാക്കുകളില്‍ വന്ന് നസീറിനെ അനുസ്മരിപ്പിക്കുന്ന മിമിക്രി പ്രകടനം നടത്താനേ അവസരം നല്‍കിയിട്ടുമുള്ളൂ. രൂപം കൊണ്ട് ശാരദയുടെ ചെറുപ്പം അവതരിപ്പിക്കാന്‍ പത്മപ്രിയ നല്ല തെരഞ്ഞെടുപ്പായിരുന്നെങ്കിലും അവര്‍ക്കും കാര്യമായി ചെയ്യാനൊന്നുമില്ല. ആദ്യാവസാനം ഗ്രേസി എന്ന കഥാപാത്രത്തിനൊപ്പമുണ്ട് എന്നതാണ് മമ്തയുടെ അലീന എന്ന കഥാപാത്രത്തിനുള്ള പ്രത്യേകത. സംവിധായക പത്‌നിയായ സബിതയും അലീനയുടെ സുഹൃത്തായി അഭിനയിച്ചിട്ടുണ്ട്. രൂപം കൊണ്ട് പഴയ കാല നിര്‍മാതാവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി മാറാന്‍ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ക്ക് ശേഷം എം.കെ അര്‍ജുനന്‍ ശ്രീകമാരന്‍ തമ്പി ടീം ഒരുക്കിയ ഗാനങ്ങളാണ് ചിത്രത്തില്‍ പറയാനുള്ള മികവ്. ഇതേ ടീമിന്റെ പഴയകാല ഹിറ്റ് 'കസ്തൂരി മണക്കുന്നല്ലോ..' 'നായിക'യില്‍ പുനരവതരിപ്പിച്ചിട്ടുമുണ്ട്.


കടപ്പാട് : ഡെയ്ലി മലയാളം

Friday, August 26, 2011

റീമേക്കുകൾക്ക് പിന്നാലെ പായുന്ന മലയാള സിനിമകൾ


നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ - സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്.

പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ മകനില്‍ മാറുമ്പോള്‍ സുരേഷ് ഗോപിയുടെ കുമാര്‍ എന്ന കഥാപാത്രം എയര്‍ക്രാഫ്‌റ്റ് സ്വന്തമായുള്ള കൊമേഴ്‌സ്യല്‍ പൈലറ്റാണ്. ആദ്യ സിനിമ തമ്പി കണ്ണന്താനം തന്നെയാണ് നിര്‍മ്മിച്ചതെങ്കില്‍ പുതിയ രാജാവിന്റെ മകന്‍ മോഹന്‍ലാലാണ് നിര്‍മ്മിക്കുക. നായിക കഥാപാത്രമായ ആന്‍സിയുടെ കാര്യത്തില്‍ മാത്രമാണ് മാറ്റം ഉണ്ടാവുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച അംബികയ്ക്ക് പകരം പുതിയ നായികയായി ആദ്യ പരിഗണന അസിന്‍ ആണ് ഒപ്പം വിദ്യാ ബാലനേയും പരിഗണിക്കുന്നുണ്ട്.ഡെന്നീസ് ജോസഫ് പൂര്‍ത്തിയാക്കിയ തിരക്കഥ,സംവിധായകന്‍ തമ്പി കണ്ണന്താനവും മോഹന്‍ലാലും സുരേഷ് ഗോപിയും അംഗീകരിച്ചു കഴിഞ്ഞു. ഒപ്പം അതേ സംവിധായകനും തിരക്കഥാകൃത്തും ഒത്തുചേരുന്ന അപൂര്‍വ സംഗമവും ഈ ചിതത്തിൽ കാണാം.


എം.ടിയുടെ തിരക്കഥയില്‍ തയ്യാറായ നീലത്താമര വീണ്ടുമെത്തിയതോടെയാണ് മലയാളത്തില്‍ റീമേക്ക് തരംഗം തുടങ്ങിയത്. തൊട്ടുപിന്നാലെ രതിനിര്‍വേദം എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് കൊടുങ്കാറ്റുയര്‍ത്തിയ സിനിമയാണ് ഭരതന്റെ 'രതിനിര്‍വ്വേദം'. പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വീണ്ടുമൊരുക്കിയത് രേവതി കലാമന്ദിര്‍ ആയിരുന്നു. ആദ്യ ചിത്രത്തിൽ ജയഭാരതി അഭിനയിച്ച വേഷം വീണ്ടുമവതരിപ്പിച്ചത് ശ്വേതാമേനോനാണ്. കൗമാരക്കാരനായ പപ്പുവിന്റെ മനസ്സില്‍ രതിയുടെ കടന്നുവരുന്ന രതിച്ചേച്ചിയുടെ കഥ സൂപ്പര്‍ഹിറ്റായിത്തന്നെ ഓടികൊണ്ടിരിക്കുകയാണിപ്പോഴും.


ഈ ചിത്രങ്ങൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സുരേഷ് കുമാർ വീണ്ടും വരുന്നുണ്ട് മറ്റൊരു റീമേക്കുമായി.മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ഥ സംവിധായകന്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിക്കാണ് സുരേഷ്‌കുമാര്‍ വീണ്ടും അഭ്രപാളിയിലെത്തിക്കുവാൻ ശ്രമിക്കുന്നത്.ലക്ഷ്മിയായിരുന്നു ചട്ടക്കാരിയിലെ നായിക.ജൂലി എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോഴും നായിക ലക്ഷ്മി തന്നെയായിരുന്നു. അക്കാലത്ത് മലയാളിക്ക് അത്ര പരിചയമില്ലാത്ത ഒരു ജീവിത ശൈലിയാണ് ഈ ചിത്രം കാണിച്ചുകൊടുത്തത്. മുട്ടോളമെത്താത്ത സ്ളീവ്ലെസ് ഫ്രോക്കും മംഗ്ലീഷിൽ സംസാരിക്കുന്ന ജൂലി എന്ന ആംഗ്‌ളോ ഇന്‍ഡ്യന്‍ പെണ്‍കുട്ടിയുടെ ജീവിത കഥയായിരുന്നു ചട്ടക്കാരിയുടെ ഇതിവൃത്തം. സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനെയാണ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.


'ഒരു സി ബി ഐ ഡയറിക്കുറിപ്പ്', 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സി ബി ഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുരാമയ്യരെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് കെ മധുഎസ് എന്‍ സ്വാമി ടീം. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഒരു കഥാപാത്രത്തെ നായകനാക്കി ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമെന്ന അത്യപൂര്‍വ്വ റിക്കാര്‍ഡാവും ഈ സി ബി ഐ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്‌രഞ്ജി പണിക്കര്‍ ടീം ഒന്നിക്കുന്ന 'ദ കിംഗ് ആന്റ് കമ്മീഷണറാ'ണ് മറ്റൊരു ചിത്രം. മെഗാഹിറ്റായ 'ദ കിംഗി'നുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. 'കിംഗി'ലെയും 'കമ്മീഷണറി'ലെയും സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളായ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെയും കമ്മീഷണര്‍ ഭരത് ചന്ദ്രനെയും ഒന്നിപ്പിക്കുന്നതിലൂടെ മറ്റൊരു വെടിക്കെട്ട് ഹിറ്റിനാണ് ഷാജി കൈലാസ് ശ്രമം നടത്തുന്നത്. കമ്മീഷണര്‍ റോളില്‍ പൃഥ്വി രാജ് അഭിനയിക്കുമെന്നാണ് കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ സുരേഷ് ഗോപി തന്നെ കമ്മീഷണറായി എത്തുമെന്നാണ് അറിയുന്നത്.


അനന്തന്റെ മകന്‍ അര്‍ജ്ജുനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രമായിരുന്ന 'നാടുവാഴികള്‍ '. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തെ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കുകയാണ് ഷാജി കൈലാസ്. ലാല്‍ അഭിനയിച്ച കഥാപാത്രത്തെ യുവസൂപ്പര്‍താരം പൃഥി രാജാണ് അവതരിപ്പിക്കുന്നത്. മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ചന്ദ്രകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കോമഡി ചിത്രമായ 'മൂക്കില്ലാരാജ്യത്ത്' മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയായിരുന്നു. മുകേഷ്, സിദ്ധിഖ്, തിലകന്‍ എന്നിവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ താഹ.


തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരുകയാണ്. തുളസീദാസ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'മലപ്പുറം ജോജി മഹാനായ ഹാജി' എന്നാണ് പേര്. രാജന്‍ കിരിയത്ത് തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത മനോഹര ചിത്രമായ 'അരപ്പെട്ട കെട്ടിയ ഗ്രാമത്തിലും' വീണ്ടും ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം വിദേശ മലയാളികളാണ് ഈ ചിത്രം പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായ സഖറിയയെ ആര് അവതരിപ്പിക്കും എന്നത് ഇപ്പോഴും സംശയത്തിലാണ്. പഴയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സഖറിയയെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ ലഭിച്ചില്ലെങ്കില്‍ പൃഥ്വിരാജോ, റഹ്മാനോ ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക. രഞ്ജിത്തായിരിക്കും സംവിധായകന്‍ .


മുപ്പത് വർഷം മുൻപ് ഭരതന്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു 'നിദ്ര'. മനുഷ്യ മനസ്സുകളുടെ ഉള്‍പ്പടര്‍പ്പുകളിലേക്ക് സഞ്ചരിച്ച ഈ ചിത്രം വീണ്ടുമൊരുക്കാന്‍ തയ്യാറെടുക്കുന്നത് ഭരതന്റെ മകനായ സിദ്ധാര്‍ത്ഥാണ്. ഒരു കച്ചവട സിനിമ എന്നതിനപ്പുറം ഏറെ വേറിട്ട കാഴ്ചകളൊരുക്കിയ ചിത്രം കൂടിയായിരുന്നു 'നിദ്ര'. ഇതേ പേരില്‍ തന്നെയാണ്‌ ഈ ചിത്രം വീണ്ടുമൊരുക്കുന്നത്. മാനസിക വിഭ്രാന്തിയുള്ള യുവാവിനെ വിവാഹവും തുടര്‍ന്നുള്ള കുടുംബജീവിതവുമായിരുന്നു നിദ്രയിലെ കഥ.


കൂടാതെ ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി ആദ്യമായി നായകനായ 'തൃഷ്ണ' എന്ന ചിത്രം പുനര്‍നിര്‍മ്മിക്കുന്നു.പൃ­ഥ്വി­രാ­ജി­നെ നാ­യ­ക­നാ­ക്കി തൃ­ഷ്ണ വീ­ണ്ടും നിര്‍­മി­ക്കാ­നു­ള്ള നീ­ക്കം നട­ന്നിരുന്നു. ഇത­റി­ഞ്ഞ ­മ­മ്മൂ­ട്ടി­ തനി­ക്കു തന്നെ ആ കഥാ­പാ­ത്ര­ത്തെ ചെ­യ്യാ­നു­ള്ള താ­ല്പ­ര്യം നിര്‍­മാ­താ­ക്ക­ളെ അറിയിച്ചിട്ടുണ്ടെന്നും കേൾക്കുന്നുണ്ട്.മ­മ്മൂ­ട്ടി­ക്കു വള­രെ പ്രി­യ­പ്പെ­ട്ട കഥാ­പാ­ത്ര­മാ­ണു തൃഷ്ണ­യി­ലേ­ത്. ഈ കഥാ­പാ­ത്ര­ത്തെ ഒരി­ക്കല്‍­ക്കൂ­ടി ചെ­യ്യാന്‍ അവ­സ­രം കി­ട്ടി­യി­രു­ന്നെ­ങ്കി­ലെ­ന്ന് പല­വ­ട്ടം അദ്ദേ­ഹം പറ­ഞ്ഞി­ട്ടു­മു­ണ്ട്. ആദ്യം ബാ­ബു നമ്പൂ­തി­രി അഭി­ന­യി­ച്ചു­ തു­ട­ങ്ങിയ ആ വേ­ഷം സവിധായകനായ ഐ. വി.ശശി­ക്കു തൃ­പ്തി­യാ­കാ­തെ മറ്റൊ­രു നട­നെ തേ­ടി­യ­പ്പോ­ഴാ­ണ് മമ്മൂ­ട്ടി­ക്കു നറു­ക്കു­വീ­ണ­ത്.


റീമേക്കുകളാണെങ്കിലും പഴയ ചിത്രത്തിന്റെ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌ക്കരിക്കും. എളുപ്പ വഴിയില്‍ സൂപ്പര്‍ ഹിറ്റുണ്ടാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ഈ പാഠം നന്നായി പഠിക്കണം. 'ഇരുപതാം നൂറ്റാണ്ടി'ലെ ജാക്കിയെ 'സാഗര്‍ ഏലിയാസ് ജാക്കി റീലോഡ്' ആയി വീണ്ടുമവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവം എല്ലാവര്‍ക്കും പാഠമാവണം. 'ജൂനിയര്‍ മാന്‍ഡ്രേക്കി'ന്റെ തുടര്‍ച്ചയായി വന്ന 'സീനിയര്‍ മാന്‍ഡ്രേക്കി'നും 'കാസര്‍ക്കോട് കാദര്‍ഭായി'യുടെ തുടര്‍ച്ചയായ 'എഗെയ്ന്‍ കാസര്‍ക്കോട് കാദര്‍ഭായി'ക്കും ഇതേ അനുഭവം തന്നെയായിരുന്നു.അതുപോലെ പതിനെട്ട് വര്‍ഷം മുന്‍പ് സൂപ്പര്‍ ഹിറ്റ് ആയ ഉപ്പുകണ്ടം ബ്രദേഴ്സ് വീണ്ടും വന്നപ്പോൾ പഴയ വിജയം കാണുവാനുമായില്ല.'ഇന്‍ ഹരിഹര്‍ നഗറി'ലെ നാല്‍വര്‍ സംഘം 'ഇന്‍ഗോസ്റ്റ് ഹൗസി'ലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ മടുപ്പുളവാക്കിയിരുന്നു.





അതു പോലെ ഇരുപത്തിമൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത 'ആഗസ്റ്റ് 1'. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാളായി തിളങ്ങിയത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തെയാണ് ഷാജി കൈലാസ് വീണ്ടും അവതരിപ്പിച്ചത്. പുതിയൊരു ദൗത്യവുമായെത്തുന്നെ പെരുമാളിനെ 'ആഗസ്റ്റ് 15' എന്ന പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കു കണ്ടു. 'ദ്രോണ' എന്ന പരാജയത്തിന് ശേഷം ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് എം മണിയുടെയും പ്രതീക്ഷയോടെ എടുത്ത ഈ ചിത്രവും പരാജയമായിരുന്നു.മോഹന്‍ലാലും പ്രിയയും മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'നിന്നിഷ്ടം എന്നിഷ്ടം 2' ന്റെ സംവിധാനം ആലപ്പി അഷ്‌റഫ് ആയിരുന്നു. ഈ ചിത്രത്തില്‍ സുരേഷ് നായര്‍ , സുനിത, അച്ചൂട്ടി എന്നിവരാണ് മുഖ്യവേഷത്തില്‍ അഭിനയിച്ചത്.ഈ ചിത്രവും പരാജയമായിരുന്നു.അതുപോലെ 'കീര്‍ത്തി ചക്ര'യിലെ മേജര്‍ മഹാദേവന് 'കാണ്ഢഹാറി'ല്‍ നല്ല സ്വീകരണമല്ല കിട്ടിയത്.





പുതിയ കഥ പറയുന്നതിനേക്കാള്‍ നഷ്ട സാധ്യത കുറവാണ് ഇത്തരം റീമേക്കുകള്‍ക്ക് എന്ന ചിന്തയാണ് പലരേയും റീമേക്കിലേക്ക് നടത്തുന്നത്.എന്നാൽ പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കഴിഞ്ഞ കഥയും കഥാപാത്രങ്ങളെയും വീണ്ടും അവതരിപ്പിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.

Tuesday, August 16, 2011

ക്വട്ടേഷനായി ഇനി തരുണ്ണീമണികളും!

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍സംഘത്തിലെ പ്രധാനിയായ കോളേജ് വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു. റാന്നി സെന്റ്‌തോമസ് കോളേജിലെ മൂന്നാംവര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിനി റാന്നി മുണ്ടപ്പുഴ വടവുപറമ്പില്‍ മിത്രാ സൂസന്‍ എബ്രഹാം എന്ന പത്തൊമ്പതുക്കാരിക്ക് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. റാന്നിയിലും എറണാകുളത്തുള്ള ബന്ധുവീട്ടിലും മിത്രയ്ക്കായി പത്തനംതിട്ട സി.ഐ. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നീര്‍ക്കര പ്രക്കാനം കോയിപ്‌ളാക്കല്‍ ലിജോ (25), ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളില്‍ വീട്ടില്‍ ജിതേഷ് (25), മറ്റ് മൂന്നുപേര്‍ എന്നിവരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്കായും തിരച്ചില്‍ നടക്കുന്നുണ്ട്.

റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനെ (25) മാരകമായി വെട്ടും മര്‍ദ്ദനവുമേറ്റ് ആഗസ്റ്റ് അഞ്ചിനുരാവിലെ ഓമല്ലൂര്‍ ചാലിനുസമീപം റോഡരികില്‍ കാണപ്പെട്ടതാണ് കേസ്. സംഭവത്തില്‍ റാന്നി സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്തുമുക്ക് ഡേവിഡ് (20), നാരങ്ങാനം കണമുക്ക് പൊട്ടന്‍മലയില്‍ അരുണ്‍ (19) എന്നിവരെയും ഇവര്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച റാന്നി പഴവങ്ങാടി ചെല്‌ളനാട്ട് മുറിവഞ്ചിക്കാലായില്‍ ദിലീപി (25) നെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പോലീസ് പറഞ്ഞു. സെന്റ്‌തോമസ് കോളേജ് വിദ്യാര്‍ഥികളായ ഡേവിഡിനെയും അരുണിനെയും മറ്റുസുഹൃത്തുക്കളെയും ഒന്നരമാസം മുന്‍പ് കോളേജിലെ പാര്‍ക്കിങ് ഷെഡ്ധിന് സമീപംവച്ച് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കോളേജിന് പുറത്തുനിന്നുവന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ഉള്‍പ്പെട്ടിരുന്നു.

ഡേവിഡിന്റെ സുഹൃത്തായ ലിജോയെ കൂട്ടുപിടിച്ച് പ്രതികാരം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടു. ഇതിനായി ഇവരുടെ സുഹൃത്തായ മിത്രാ സൂസന്റെ സഹായം തേടി. ലിജുവിനെ പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിക്കാന്‍ പദ്ധതിയിട്ടു. നാലിന് രാത്രി പദ്ധതി തയ്യാറാക്കാനായിരുന്നു തീരുമാനിച്ചത്. ലിജുവിനെ വിളിച്ചുവരുത്താനായി ദിലീപ് മിത്രയ്ക്ക് മൊബൈല്‍ഫോണും പുതിയ സിം കാര്‍ഡും നല്കി. ലിജുവിനെ പലപ്രാവശ്യം ഫോണില്‍ വിളിച്ച് പരിചയപ്പെട്ട മിത്ര സംഭവദിവസം രാത്രി വിളിച്ച് താന്‍ വീട്ടുതടങ്കലിലാണെന്നും തന്റെ കൈവശമുള്ള രണ്ടുപവന്റെ ആഭരണം പണയംവച്ച് പണം തരണമെന്നും അപേക്ഷിച്ചതനുസരിച്ചാണ് ലിജു എത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞുകൊണ്ടായിരുന്നു അവസാനത്തെ വിളി. മഞ്ഞിനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. സുഹൃത്ത് സിറിലിന്റെ ബൈക്കിനുപിന്നിലാണ് ലിജു മഞ്ഞിനിക്കരയിലേക്ക് വന്നത്.

പള്ളിയുടെ സമീപത്തെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കംവരാന്‍ മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍നിന്ന് ഇറങ്ങിനടന്ന ലിജുവിനെ ക്വട്ടേഷന്‍സംഘം ആക്രമിക്കുകയായിരുന്നു. ലിജു കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലിജുവിനെ മര്‍ദ്ദിക്കുന്നതുകണ്ട് സിറില്‍ ബൈക്കുമായി രക്ഷപ്പെട്ടു. ലിജുവിന്റെ ശരീരത്ത് 18 മുറിവുണ്ടായിരുന്നു. കൈകള്‍ക്കും കാലിനും പൊട്ടലുണ്ട്. സുഹൃത്തുക്കളും കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളുമായ ദിലീപ് മാത്യു, ഡേവിഡ്, അരുണ്‍ എന്നിവര്‍ പോലീസ് പിടിയിലായ ദിവസം മുതല്‍ മിത്രയെ മാതാപിതാക്കള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. മിത്രയുടെ രക്ഷിതാക്കള്‍ നടത്തുന്ന ഇട്ടിയപ്പാറയിലെ വടവുപറമ്പില്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ആദ്യം എറണാകുളത്തുള്ള മാതൃസഹോദരിയുടെ വീട്ടിലുണ്ട് മിത്ര എന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ അവിടെ അന്വേഷിച്ചു ചെന്നെങ്കിലും കിട്ടിയില്ല.

ഇതിനിടെ മിത്ര കോട്ടയം, ചിങ്ങവനം ഭാഗങ്ങളില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മിത്രയുടേയും രക്ഷിതാക്കളുടേയും ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ ലൊക്കേറ്റ് ചെയ്യാനും പോലീസിന് കഴിയുന്നില്ല. ഇന്നലെ റാന്നിയിലെ വീട്ടില്‍വച്ച് മിത്രയെ പോലീസിനു നല്‍കാമെന്ന് മാതാപിതാക്കള്‍ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ രാധാകൃഷ്ണപിളള അവിടെ ചെന്നെങ്കിലും വീടു പൂട്ടി കുടുംബസമേതം ഇവര്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നു. അപാരമായ ചങ്കൂറ്റമാണ് മിത്രയ്ക്ക് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഈ കൊച്ചു പെണ്‍കുട്ടി തയാറായിരുന്നുവത്രേ. അതേസമയം വെട്ടേറ്റ ലിജുവും നിസാരക്കാരനല്ല.

റാന്നിയില്‍ കൊടുത്തതിനാണ് ലിജുവിന് ഓമല്ലൂരില്‍ കിട്ടിയത്. റാന്നിയെ വിറപ്പിച്ചിരുന്ന ഗുണ്ടാനേതാവിനെ ഒടുവില്‍ പെണ്‍ബുദ്ധി ശരശയ്യയില്‍ വീഴുകയായിരുന്നു. റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളായ ഡേവിഡിനേയും അരുണിനേയും മറ്റ് സുഹൃത്തുക്കളേയും ഒന്നരമാസം മുമ്പ് കോളജിലെ പാര്‍ക്കിംഗ് ഷെഡിന് സമീപം വച്ച് കോളജിലെ ബി.എ വിദ്യാര്‍ഥിയും എ.ബി.വി.പി പ്രവര്‍ത്തകനുമായ അമ്പിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കോളജിന് പുറത്തു നിന്നെത്തിയ ലിജുവും ഇവരെ മര്‍ദ്ദിക്കാന്‍ ഉണ്ടായിരുന്നു. സാരമായി പരുക്കേറ്റ ഡേവിഡും അരുണും ആയുര്‍വേദ ചികിത്സയ്ക്കും തിരുമ്മിനുംശേഷമാണ് പൂര്‍വസ്ഥിതി പ്രാപിച്ചത്. ഡേവിഡിന്റെ കുടുംബ സുഹൃത്തും ക്വട്ടേഷന്‍ നേതാവുമായ ദിലീപ് മാത്യു ഇതിന് പകരമായി ലിജുവിനെ കൈകാര്യം ചെയ്യാന്‍ പദ്ധതിയിട്ടു.

പെണ്ണുവിഷയത്തില്‍ തല്‍പരനായ ലിജുവിനെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് വിളിച്ചു വരുത്താനായിരുന്നു നീക്കം. അരുണിന്റെയും ഡേവിഡിന്റെയും ക്ലാസില്‍ പഠിക്കുന്ന മിത്ര ഇതിന് തയ്യാറായി. 4ന് രാത്രി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. 1ന് ഉച്ചയ്ക്ക് 2 മണിയോടെ ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നാലുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി. ലിജുവിനെ വിളിച്ചു വരുത്തുന്നതിനായി ഒരു മൊബൈല്‍ ഫോണ്‍ ദിലീപ് മിത്രയ്ക്ക് കൈമാറുകയും ചെയ്തു. 4ന് രാത്രി എട്ടുമണിയോടെ ഇതില്‍ നിന്നും ലിജുവിനെ വിളിച്ചു. അയാളുടെ കാമുകിയാണ് നമ്പര്‍ തന്നതെന്നും താന്‍ ഒരാപത്തിലാണെന്നും പറഞ്ഞാണ് മിത്ര ലിജുവിനെ പരിചയപ്പെട്ടത്. തനിക്ക് കാമുകനൊപ്പം ഒളിച്ചോടണമെന്നും കഴുത്തില്‍ രണ്ടുപവന്റെ മാല കിടപ്പുണ്ടെന്നും അത് പണയംവച്ച് ആറായിരം രൂപ എടുത്തു തരണമെന്നും ആവശ്യപ്പെട്ടു. ഇതിനുശേഷം 11 തവണ ലിജുവിന്റെ ഫോണിലേക്ക് മിത്രയുടെ വിളി ചെന്നിരുന്നു. 9 മണിയോടെ അലറിക്കരഞ്ഞു കൊണ്ടാണ് മിത്ര ലിജുവിനെ വിളിച്ചത്. ഉടന്‍ വന്നില്ലെങ്കില്‍ എന്റെ ഭാവി അവതാളത്തിലാകുമെന്ന് മിത്ര നന്നായി അഭിനയിച്ച് ഫലിപ്പിച്ചു. ഇതില്‍ ലിജു വീണു.

മഞ്ഞനിക്കര പള്ളിയുടെ സമീപത്താണ് തന്റെ വീടെന്നാണ് മിത്ര പറഞ്ഞിരുന്നത്. വീടിന്റെ രണ്ടാംനിലയിലാണ് തന്നെ പൂട്ടിയിട്ടിരിക്കുന്നതെന്നും സൂചിപ്പിച്ചു. ഇതിന്‍പ്രകാരം സുഹൃത്ത് സിറിലിന്റെ ബൈക്കിനു പിന്നിലാണ് ലിജു ഓമല്ലൂരിലേക്ക് പോയത്. ഇവരുടെ ഓരോ നീക്കവും അരുണും ദിലീപും പിന്തുടര്‍ന്ന് നിരീക്ഷിച്ച് കൂട്ടുപ്രതികള്‍ക്ക് നല്‍കിയിരുന്നു. പള്ളിക്ക് സമീപമെത്തിയ ലിജുവിനോട് ഇറങ്ങി പിന്നാക്കം വരാനും മിത്ര ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്കില്‍ നിന്നും ഇറങ്ങി ഫോണില്‍ സംസാരിച്ച് പിന്നാക്കം വന്ന ലിജുവിനെ ക്വട്ടേഷന്‍ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കാണ് ആദ്യം അടിച്ചത്. തുടര്‍ന്ന് വളഞ്ഞിട്ട് കമ്പിവടി കൊണ്ട് മര്‍ദ്ദിച്ചു. രാത്രി 11.15 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നുവരെ മര്‍ദ്ദനം തുടര്‍ന്നു. ഒടുക്കം മരിച്ചുവെന്ന് കരുതി വഴിയരുകില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു.

ലിജു ഗുരുതരമായ പരുക്കുകളോടെ കോട്ടയംമെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വൃക്കയുടെ പ്രവര്‍ത്തനം 90 ശതമാനത്തോളം നിലച്ചിരിക്കുകയാണ്. ഇയാള്‍ ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ല. 8 പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചത് എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മര്‍ദ്ദനം തുടങ്ങിയപ്പോള്‍ തന്നെ ലിജു മുന്നറിയിപ്പ് നല്‍കിയതിനാല്‍ സിറില്‍ ബൈക്കുമായി രക്ഷപെടുകയായിരുന്നു. ഇയാള്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ ചെന്ന് കാര്യം ധരിപ്പിച്ചെങ്കിലും പോലീസുകാര്‍ പെണ്ണുകേസാണെന്ന് പറഞ്ഞ് തളളുകയായിരുന്നു. ജിതേഷിന്റെ ഉടമസ്ഥതയിലുള്ള ഐ.എല്‍. 3 എഫ് 6262 സൈലോ കാറിലാണ് ക്വട്ടേഷന്‍ സംഘം എത്തിയത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ നമ്പര്‍ വ്യാജമാണ്. ഇതേ നമ്പരില്‍ ഒരു ബൈക്ക് ഓമല്ലൂരിലുണ്ട്.

Tuesday, April 19, 2011

മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.


മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.ഇത് ഞാൻ പറയുന്നതല്ല! ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന വിഭാഗക്കാരാണ് ഇത് പറയുന്നതാണ്. ഇക്കാര്യം പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ നാട്ടിൽ പല സ്ഥലത്തും കാണുവാൻ കഴിഞ്ഞു.ഇവരുടെ വെബ് സൈറ്റിൽ ഇവർ ലോകത്തിലെ 75 ഭാഷകളിൽ ഇവരുടെ സന്ദേശങ്ങൾ പറയുന്നുണ്ട്.നമ്മുടെ മലയാളത്തിലടക്കം!

2011 മെയ്‌ 21 ന്യായവിധി ദിവസമാണെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിക്കണം എന്നുമാണ്‌ പരസ്യം പറയുന്നത്‌.അന്ത്യനാളിനെക്കുറിച്ച്‌ ബൈബിള്‍ വ്യക്തമാക്കുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.

ഇനി എന്താണ് ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്നു നോക്കാം.ഇതൊരു റേഡിയോ ചാനലോ?വെബ് സൈറ്റോ അല്ലെന്ന് ഇതിനകം മനസിലായികഴിഞ്ഞിരിക്കുമല്ലോ? ഇത് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഓക്‌ലാന്റ്‌ കേന്ദ്രമായി 1958 ല്‍ ക്രിസ്‌തുമത പ്രചരണാര്‍ത്ഥം ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന പേരിൽ ഈ മിഷനറി സംഘടന രൂപീകരിച്ചത്‌.അവരാണിപ്പോൾ ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ്‌ നൽകി കൊണ്ടിരിക്കുന്നത്‌.

ദുബായിയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നത്‌ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയതിനെ തുടർന്ന് ദുബായി മുനിസിപ്പല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്‌തിരുന്നു.ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം ഫോൺ ചെയ്തു പറഞ്ഞിരുന്നു.

മെയ്‌ 21 ഏറ്റവും ഭയാനകമായ നാളെന്നും ആര്‍ക്കാണ്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നും ബോര്‍ഡിൽ എഴുതിയിരിക്കുന്നത്. അന്ത്യനാള്‍ സംബന്ധിച്ച്‌ മതത്തിന്റെയോ നാടിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരെയും ബോധവല്‍ക്കരിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

അഥവാ ഇനി എങ്ങാനും ലോകം അവസാനിച്ചില്ലെങ്കിലോ?ഇവർ പറയാൻ പോകുന്നതും കൂടി കേൾക്കാം സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിച്ചതിന്നാൽ,ഞങ്ങളുടെ ദൈവം ലോകം അവസാനിപ്പിക്കണ്ട എന്നു കരുതി!ഇനി ചിലപ്പോൾ ഇവരുടെ ദൈവം മറ്റൊരു അവധി പറയുമായിരിക്കും!.എന്നു വിശ്വസിക്കം.എന്തായാലും ഒരു മാസം ഉണ്ടല്ലോ കാത്തിരിക്കാം.അതിനിടക്ക് ഇലക്ഷൻ ഫലവും പുറത്തുവരും.അധികാരത്തിൽ ഇടതോ വലതോ കേറും!മുഖമന്ത്രിയും മറ്റു മന്ത്രിമാരും ആരെക്കെയാണാവോ?

വിഷു കഴിഞ്ഞു!ഇനി ഈസ്റ്ററാണുള്ളത് അതിന്നാൽ എല്ലാവർക്കും ശന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്ററാശംസകൾ നേരുന്നു.ഒപ്പം ധീരവീര തൊഴിലാളികളേ.....നിങ്ങൾക്കെന്റെ മെയ്ദിനാശംസകൾ!.

Friday, March 11, 2011

‘സൂപ്പർ മൂൺ സുനാമി‘ വീണ്ടും!.


ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന 'സൂപ്പര്‍മൂൺ ‍' പ്രതിഭാസത്തിനായി ഇനി ഒരാഴ്ച്ച മാത്രം. ഈ മാസം 19നാണ് ഈ പ്രതിഭാസം എത്തുന്നത്. മുൻ കാലങ്ങളെ ഉദാഹരണമാക്കുമ്പോൾ സൂപ്പര്‍മൂണ്‍ കാലത്ത് പ്രകൃതിദുരന്തങ്ങൾ ഭൂമിയില്‍ ഉണ്ടായിട്ടുണ്ട്.അത് വീണ്ടും ആവർത്തിച്ചിരിക്കുന്നു.ഇതിന്റെ പ്രതിഫലനമാണ് ജപ്പാന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഇന്ന് നടന്ന ഈ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയില്‍ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ടോക്കിയോവില്‍ നിന്നും 400 കീലോമീറ്റര്‍ വടക്കു കിഴക്കന്‍ മേഖലയിലെ പസഫിക് തീരത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നാല് മീറ്ററോളം ഉയരത്തില്‍ വന്ന സുനാമിത്തിരകളില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സുനാമി കരപ്രദേശങ്ങളിലേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. മിയാഗി തീരത്ത് സുനാമിത്തിരമാല ആഞ്ഞടിച്ചുകയറുകയാണ്. ഇതിനകം തന്നെ പല പ്രധാനപട്ടണങ്ങളും സുനാമി വിഴുങ്ങിക്കഴിഞ്ഞു. പലയിടത്തും അഗ്‌നിബാധയുമുണ്ടായിട്ടുണ്ട് തിരമാലകള്‍ 20 അടി വരെ ഉയരത്തില്‍ തീരത്തേക്ക് അടിച്ചുകയറിയേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.


പ്രാദേശിക സമയം 2.46നാണ് ആദ്യഭൂചലനമുണ്ടായത്. അരമണിക്കൂറിനുള്ളില്‍ രണ്ട് തുടര്‍ചലനങ്ങള്‍ കൂടി ഉണ്ടായെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ജപ്പാനില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ടായിരുന്നു.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 7.6 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സമീപകാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയത്.

സൂപ്പർ മൂൺ അടുത്ത ശനിയാഴ്ച്ചയിലാണ് .ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ 221,567 മൈല്‍ അടുത്തുകൂടിയാണ് കടന്നുപോവുക. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ചന്ദ്രന്‍ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാകും. സാധാരണ കാണപ്പെടുന്നതിനേക്കാള്‍ പതിനാലു ശതമാനം അധികം വലുപ്പത്തിലും 30% തിളക്കത്തിലുമാവും പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുക.മുമ്പ് 1955, 1974, 1992, 2005 വര്‍ഷങ്ങളിലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസമുണ്ടായത്. 1992ലാണ് ചന്ദ്രന്‍ ഭൂമിക്ക് ഇത്രയും അടുത്തുകൂടി കടന്നുപോയത്.


ചന്ദ്രൻ ഭൂചനം ഉണ്ടാക്കാനൊന്നും കഴിയില്ല എന്ന പ്രശസ്ഥ കാലാവസ്ഥാ നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലിയുടെ വക്കുകളെ അപ്പാടെ മാറ്റി മറിച്ഛായിരുന്നു ഇന്ന് ജപ്പാനിൽ നടന്ന ഭൂങ്കമ്പം. 2005 ജനുവരിയില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നതിനു രണ്ടാഴ്ചമുമ്പാണ് ഇന്തോനീഷ്യയില്‍ സുനാമിയുണ്ടായതെന്നും പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1974ലെ സൂപ്പര്‍മൂണിനോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ചുഴലിക്കാറ്റും പേമാരിയും ഉണ്ടായതായും കനത്തനാശം വിതച്ചിരുന്നു. സൂപ്പര്‍മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതിക്ഷോഭത്തിനും ഇടയാക്കുമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ മുന്നറിയ്പപ് നല്‍കിയിരുന്നു . ഭൂകമ്പങ്ങളും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും കടല്‍ ക്ഷോഭങ്ങളും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ പണ്ടും സംഭവിച്ചിരുന്നു.

Sunday, January 2, 2011

ലോക കലണ്ടര്‍ ആറു വര്‍ഷം പിന്നോട്ട് !.


2011 ലെ കലണ്ടര്‍ 6 വര്‍ഷം പിന്നോട്ടേക്ക് പോയി 2005 ലെ അതേ കലണ്ടര്‍ ആവര്‍ത്തിച്ചിരിക്കുന്നു. വര്‍ഷത്തിലെ ഒരൊറ്റ തീയതിയും ദിവസവും മാറ്റമില്ലാതെയാണ് 2011 കലണ്ടറും വന്നിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ ആവര്‍ത്തനത്തില്‍ വിശേഷ ദിവസങ്ങള്‍ക്ക് പോലും മാറ്റമില്ല.2001 പിറക്കുന്നത് ശനിയാഴ്ചയാണ്. 2005 തുടങ്ങിയതും ശനിയില്‍ തന്നെ. രണ്ട് വര്‍ഷങ്ങളിലും റിപ്പബ്ലിക്ക് ദിനം ബുധനാഴ്ച തന്നെയാണ്. 2, 9, 16, 23, 30 എന്നീ തീയ്യതികളിലാണ് ജനുവരിയിലെ ഞായറാഴ്ചകള്‍ ‍.

2005 ലെ പോലെ ഫെബ്രുവരി ചൊവ്വാഴ്ചയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കുന്നു. മാര്‍ച്ചിലും മാറ്റമില്ല. വെള്ളിയാഴ്ചയില്‍ തുടങ്ങുന്ന ഏപ്രില്‍ മാസം വിഷു ആഘോഷത്തിന് അവസരമൊരുക്കുന്നത് മുമ്പേ പോലെ 15 ന് തന്നെ.മെയ്ദിനം ഇരു വര്‍ഷങ്ങളിലും ഞായറാഴ്ച. ഓണവും ഇരു കലണ്ടറിലും സെപ്റ്റംബറിലെ വെളളിയാഴ്ചയാണ്. പക്ഷേ ഓണ ദിനത്തിന്റെ തീയതിയില്‍ മാറ്റമുണ്ട്.

ഗാന്ധിജയന്തി ദിനവും മാറ്റമില്ലാതെ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയാണ്. ഒക്ടോബര്‍ മാസവും ഇത്തവണയും ശനിയില്‍ തുടങ്ങി തിങ്കളാഴ്ച അവസാനിക്കും. കേരളപ്പിറവിയുടെ സവിശേഷമായ നവമ്പര്‍ ഒന്നാം തീയതി ചൊവ്വാഴ്ചയിലാണ് പുതു വര്‍ഷത്തിലും. തണുപ്പ് പെയ്യുന്ന ഡിസംബറിലെ ദിനങ്ങളും അന്നത്തെ പോലെ ക്രിസ്മസ് ദിനവും ഞായറാഴ്ച തന്നെ!.എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ ............

Wednesday, December 29, 2010

പ്രഭുദേവ ഇനി നയന്‍സിനു മാത്രം


ദാമ്പത്യബന്ധം ഇനി തുടരാനാകാത്ത വിധം അകന്നതിന്നാല്‍ വിവാഹമോചനം അനുവദിയ്ക്കാന്‍ ആഗ്രഹിക്കുന്നതായി പ്രഭുദേവയും ഭാര്യ റംലത്തും ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതിന്നാല്‍ പ്രഭുദേവയും നയന്‍‌താരയും തമ്മിലുള്ള വിവാഹത്തിന്റെ തടസവും മാറി.ഇനി തിയതി നിശ്ചയിക്കുന്ന മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തുകയേ വേണ്ടൂ!.

വിവാഹമോചനത്തിന് വേണ്ടി പ്രഭുദേവ തന്റെ സ്വത്തിലെ നല്ലൊരു ശതമാനം റംലത്തിന് നല്‍കാമെന്നാണ് സമ്മതിച്ചിരിയ്ക്കുന്നതെന്നാണ്‌ അറിയുന്നത്. പണത്തിന് പുറമെ ഒട്ടേറെ ആസ്തിവകളും വിവാഹമോചനത്തിന്റെ ഭാഗമായി റംലത്തിന് ലഭിയ്ക്കും എന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ പ്രഭുദേവ തന്റെ സ്വന്തം ഡാന്‍സ് ട്രൂപ്പിലെ ആംഗമായ റംലത്തിനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.ഈ വിവാഹത്തെ അന്ന് രണ്ട് വീട്ടുക്കാരും എതിര്‍ത്തിരുന്നു.എന്നിട്ടും അവര്‍ ഒന്നിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്.

വിവാഹമോചന കരാറിന്റെ ഭാഗമായി ഇഞ്ചമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള കടലോര റിസോര്‍ട്ടും അണ്ണാനഗറിലുള്ള ബംഗ്ലാവും ഹൈദരാബാദിലുള്ള ഫ്ലാറ്റുകളും ഒപ്പം രണ്ട് കാറുകള്‍ എന്നിവയാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഈ വസ്തു വകകളുടെ ആസ്തി ഏകദേശം ഇരുപതിയഞ്ച്‌ കേടിയുടെയും മുപ്പതിന്റെയും ഇടയിലാണെന്നും പറയപ്പെടുന്നു. അഭിഭാഷകര്‍ മുഖേന പ്രഭുദേവ നല്‍കിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്നാലും ലഭിച്ച സൂചനകള്‍ പ്രകാരം തമിഴ് സിനിമാലോകം കണ്ടതില്‍ ഏറ്റവും വലിയ ഡൈവോഴ്‌സ് ഒത്തുതീര്‍പ്പായിരിക്കും ഇതെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് പുറമെ നഷ്ടപരിഹാരമെന്ന നിലയ്ക്ക് 10 ലക്ഷം രൂപ പ്രഭുദേവ റംലത്തിനു നല്‍കും.

ഇതില്‍ ഹൈദരാബാദിലെയും ഈസ്റ്റ് കോസ്റ്റ് റോഡിലെയും സ്വത്തുവകകളില്‍ മക്കള്‍ക്കും അവകാശമുണ്ടായിരിക്കും. ഒപ്പം മക്കളുടെ പഠനച്ചെലവും ആശുപത്രിച്ചെലവുകളും പ്രഭുദേവ വഹിയ്ക്കും. മക്കളെ കാണാനും അവരുമൊത്ത് സമയം ചെലവഴിയ്ക്കാനും പ്രഭുദേവക്ക് അവകാശമുണ്ടായിരിക്കും.


പ്രഭുദേവ സംവിധാനം ചെയ്ത വില്ലില്‍ വിജയ്‌യുടെ നായികയായി നയന്‍താര അഭിനയിക്കുന്ന വേളയിലാണ്‌ പ്രഭുദേവയും നയന്‍‌താരയും തമ്മില്‍ കൂടുതല്‍ അടുത്തത്.വളരെ താമസിയാതെ ഇത് പ്രണയമായി മാറി.ആദ്യമാദ്യമൊക്കെ രഹസ്യമായിരുന്നെങ്കിലും പിന്നീട് പരസ്യമായി ഭാര്യഭര്‍ത്താക്കന്മാരെ പോലെ തന്നെയായി ഇവരുടെ പെരുമാറ്റം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നയന്‍‌താരക്കൊപ്പമുള്ള പ്രഭുദേവയുടെ ചുറ്റുയടികള്‍ മാധ്യമങ്ങള്‍ പുറത്താക്കിയതോടെ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അപ്പോഴാണ്‌ ഈ ബന്ധത്തെ എതിര്‍ത്ത് പഭുദേവയുടെ ഭാര്യ റംലത്ത് രംഗത്തെത്തുന്നത്.അതോടെ കളി കാര്യമായിമാറി. മരിച്ചാലും വിവാഹമോചനത്തിന് തയാറല്ലെന്ന് പറഞ്ഞ റംലത്ത്‌ വളരെ സക്തമായി പ്രഭുദേവയുടയും നയന്‍‌താരയുടെയും ബന്ധത്തെ എതിര്‍ത്തു. താന്‍ ഭാര്യയായിരിക്കെ തന്റെ ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള വിവാഹം അംഗീകരിയ്ക്കുന്നതെന്ന് കാണിച്ച് റംലത്ത് നല്‍കിയ പരാതി കോടതി വളരെ ഗൗരവത്തില്‍ തന്നെയാണ് എടുത്തത്.

താന്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല രംലത്തിനെയെന്ന് ഒരു വേളയില്‍ പ്രഭുദേവ പറയുകയുണ്ടായി.ഇത് സിനിമാക്കാര്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും റംലത്തിനു സഹതാപം കിട്ടാന്‍ ഇടയാക്കി.ഇരുവര്‍ക്കും കോടതി രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും പ്രഭുദേവവും നയന്‍‌താരയും ഒരിക്കലും കോടതിയില്‍ ഹാജരായില്ല. വീണ്ടുമൊരിയ്ക്കല്‍ കൂടി കോടതി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വിവാഹമോചനത്തിന് തയാറാണെന്ന് അറിയിച്ചിച്ച് പ്രഭുദേവയും ഭാര്യ റംലത്തും ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് .

ഇത്രക്കും അധികതുകക്കുള്ള ഒരു ഒത്തുതിര്‍പ്പിനു പ്രഭുദേവ തയ്യാറായതിനു പിന്നില്‍ നയന്‍‌താരയുടെ ഉപദേശമാണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.എന്തായാലും റംലത്ത് എന്ത് ആഗ്രഹിച്ചോ അത് നേടി എടുക്കുന്നതില്‍ അവര്‍ വിജയിച്ചു എന്ന് കരുതാം.ഒരു പ്രണയം അതിന്റെ പരകോടിയിലെത്തി പൊട്ടിചിതറിയ പരിച്ചയമുള്ള നമ്മുടെ പ്രിയനടിക്കായി ദീര്‍ഘ സുമംഗലീഭവോ നേരുകയുമാകാം!!!.

Tuesday, August 10, 2010

ശാന്താദേവിയുടെ ജീവിതം സത്യമാക്കിയ 'ദ ബ്രിഡ്ജ്'



വെള്ളിത്തിരയിലും നാടകവേദിയിലും അനശ്വര ചിത്രങ്ങള്‍ ഒരുക്കിയ കോഴിക്കോട് ശാന്താദേവിയിന്ന് കഥാപാത്രങ്ങളും ഉറ്റവരും കയ്യൊഴിഞ്ഞതിന്റ വേദനയിലാണ്.

നല്ലളത്തെ വീട്ടില്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളുടെ സ്‌നേഹമയിയായ ഈ അമ്മ. മൂത്തമകന്‍ സുരേഷ്ബാബുവിനും കുടുംബത്തിനുമൊപ്പമായിരുന്നു നേരത്തേ ശാന്താദേവി താമസം. രണ്ടുമാസം മുമ്പ് മകനും കുടുംബവും സേലത്തേക്ക് താമസം മാറ്റി. അതോടെ വാര്‍ധക്യത്തിന്റെ അവശതകളെ നേരിടാനാകാതെ തളരുകയാണിവര്‍.

മകനും കുടുംബവും താമസം മാറുമ്പോള്‍ മുറികളെല്ലാം പൂട്ടിയതിനാല്‍ വീട്ടിലെ സ്വീകരണ മുറിയിലാണ് ഉറക്കവും വിശ്രമവുമെല്ലാം. തൊട്ടടുത്തുള്ള അടച്ചുറപ്പില്ലാത്ത മുറിയില്‍ സാംസ്‌കാരിക കേരളം നല്കിയ ബഹുമതികളും അവാര്‍ഡുകളും അലങ്കോലമായി കിടക്കുന്നു. സ്വന്തമായി ഭക്ഷണമുണ്ടാക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണിന്നിവര്‍.

അയല്‍വാസികള്‍ സ്‌നേഹത്തോടെ നല്കുന്ന ആഹാരം മാത്രമാണ് ആശ്രയം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ശാരീരികമായി തളര്‍ത്തുന്നു. രണ്ട്മാസം മുമ്പ് കാലിനേറ്റ പരിക്ക്മൂലം ഒരടിപോലും ഒറ്റയ്ക്ക് നടക്കാനാകില്ല. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നതിനിടെ വീണ് തലയ്ക്ക് പലകുറി പരിക്കേറ്റു.

രഞ്ജിത്ത് സാക്ഷാത്കാരം നിര്‍വഹിച്ച 'കേരളകഫേ'യില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജ്' എന്ന ഹ്രസ്വസിനിമ ശാന്താദേവി ഒടുവില്‍ വേഷമിട്ട ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രത്തില്‍ നിസ്സഹായനായ മകന്‍ ഉപേക്ഷിക്കുന്ന വൃദ്ധയായ അമ്മയുടെ വേഷമാണ് അവര്‍ക്ക്. അത് അനുസ്മരിപ്പിക്കുന്ന ജീവിതമാണ് ഇപ്പോള്‍ .

1992ല്‍ 'യമനം' സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കു ലഭിച്ച ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ മാറോടടുക്കുമ്പോഴും തന്നെ ഒറ്റപ്പെടുത്തിയവരെ തള്ളിപ്പറയാന്‍ ഈ അമ്മയ്ക്കാകുന്നില്ല. 480ലേറെ ചലച്ചിത്രങ്ങള്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേതുമടക്കം നൂറ്കണക്കിന് അവാര്‍ഡുകള്‍, ബഹുമതികള്‍. എന്നിട്ടും ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിസ്മൃതിയിലേക്ക് തള്ളി. എപ്പോഴെങ്കിലും തേടിയെത്തുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഈ അഭിനേത്രിക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശ്രയം.

കടപ്പാട് : മാതൃഭൂമി

Friday, August 6, 2010

ജൂലിയ റോബര്‍ട്‌സ് പേരുമാറ്റുമോ?



ഹോളിവുഡിന്റെ സൗന്ദര്യ റാണി ജൂലിയ റോബര്‍ട്‌സ് ഹിന്ദുമതം സ്വീകരിച്ചു. അടുത്ത ജന്‍മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ഹിന്ദുവായി മാറിയതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജൂലിയ വെളിപ്പെടുത്തി.

അടുത്തിടെ ഷൂട്ടിംഗിനായി ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

താനും ഭര്‍ത്താവും മൂന്ന് കുട്ടികളും ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ജൂലിയ പറഞ്ഞു. പ്രശസ്ത ക്യാമറമാനായ ഡാനിയേല്‍ മോഡറാണ് ജൂലിയയുടെ ഭര്‍ത്താവ്. ബാപിസ്റ്റ്, കത്തോലിക്ക സഭാ വിശ്വാസികളാണ് ജൂലിയയുടെ മാതാപിതാക്കള്‍ .

റിലീസാകാനിരിയ്ക്കുന്ന 'ഈറ്റ് പ്രേ ലവ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ജൂലിയ ഇന്ത്യയിലെത്തിയതും ഹിന്ദുമതത്തെ അടുത്തറിഞ്ഞതും. ചിത്രത്തില്‍ തന്റെ സ്വത്വം തേടി ലോകം മുഴുവന്‍ ചുറ്റുന്ന വിവാഹ മോചിതയായ ഒരു സ്ത്രീയുടെ റോളിലാണ് ജൂലിയ പ്രത്യക്ഷപ്പെടുന്നത്.

സ്വകാര്യ ജീവിതത്തില്‍ അനുഭവിക്കുന്ന ദുഖങ്ങളാണ് നാല്‍പ്പത്തിരണ്ടുകാരിയായ ജൂലിയ ഹിന്ദുമതം സ്വീകരിച്ചതിനു പിന്നിലെന്ന് സൂചനകളുണ്ട്. ഈ ജന്മത്തില്‍ കൂട്ടുകാരും ബന്ധുക്കളും ദുഖങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അടുത്ത ജന്മത്തിലെങ്കിലും അതിനു മാറ്റം ഉണ്ടാവണമെന്നുമാണ് ജൂലിയ ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിലെ പ്രധാന ആശയങ്ങളിലൊന്നായ പുനര്‍ജന്മത്തിലും നടി വിശ്വസിയ്ക്കുന്നുണ്ട്.

Sunday, July 11, 2010

പ്രിയ സുഹൃത്തേ ഇത്തരം മെയിലുകള്‍ എനിക്ക് അയക്കുന്നത് ഒഴിവാക്ക്ക

പ്രവാചകനെ പട്ടിയെന്നു വിളിച്ചധിക്ഷേപിച്ച തൊടുപുഴയിലെ ജോസഫിനെ ചിലര്‍ ആക്രമിച്ചപ്പോള്‍ നിരപരാധിയായ ഒരു പാവം അധ്യാപകനെ ആക്രമിച്ച് നാട്ടില്‍ കലാപമുണ്ടാക്കുന്നു എന്ന മട്ടില്‍ പലരും ഹാലിളകുന്നതു കാണുമ്പോള്‍ ചിലതൊക്കെ ഓര്‍മിപ്പിക്കാതെ വയ്യ.

അധ്യാപകന്‍ തന്റെ തെറ്റിന് ക്ഷമ ചോദിച്ചു എന്നു പറയുന്നു- എന്നാല്‍, അക്രമിക്കപ്പെട്ട ശേഷം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തന്റെ ജോലി നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജോസഫ് പറയുന്നത്. എന്തായിരുന്നു ജോലിയെന്നു കൂടി വ്യക്തമാക്കേണ്ടിയിരുന്നു.
സിനിമാ തിരക്കഥയെക്കുറിച്ചുള്ള ഒരു പുസ്തകത്തില്‍ നിന്നാണ് വിവാദ ഭാഗം ജോസഫ് എടുത്തിട്ടുള്ളത്. എന്നാല്‍, ആ പുസതകത്തില്‍ മുഹമ്മദ് എന്ന പേരില്ല. ഇതേക്കുറിച്ച് സംഭവം പ്രശ്‌നമായപ്പോള്‍ ജോസഫ് പറഞ്ഞത്: തിരക്കിട്ട് തയ്യാറാക്കിയതായിരുന്നു ചോദ്യപേപ്പര്‍. പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു വാചകം എടുത്തു കൊടുത്തതാണ്. മുസ്്‌ലിംകള്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു പേരും കൊടുത്തു. അത് പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നിയില്ല. ഇവിടെ രണ്ട് സംശയം, തിരക്കിട്ട് ചോദ്യം തയ്യാറാക്കിയപ്പോള്‍ എങ്ങനെ ഈ ഉദ്ധരണി തന്നെ കിട്ടി? ഇനി തികച്ചും യാദൃശ്ചികമെന്നു സമ്മതിക്കാം. എന്ത് കൊണ്ട മുഹമ്മദ് എന്ന പേര് തന്നെ ചേര്‍ക്കാന്‍ തോന്നി? അതും ഒരു അബദ്ധമാണെന്ന് കരുതാം. പക്ഷേ ഈ അബദ്ധം(മതവികാരം വ്രണപ്പെടും എന്ന കാര്യം) ചോദ്യം ടൈപ്പ് ചെയ്ത ടൈപ്പിസ്റ്റും, ചില അധ്യാപകരും ചോദ്യം വിതരണം ചെയ്യും മുമ്പ് ചൂണ്ടിക്കാട്ടിയിട്ടും എന്ത് കൊണ്ട് ജോസഫ് തിരുത്തിയില്ല. ചുരുങ്ങിയത് മുഹമ്മദ് എന്ന പേരെങ്കിലും മാറ്റാമായിരുന്നല്ലോ.
പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലിസില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന് പകരം ബിഷപ്പ് ജോസഫിനെ എന്തിന് അരമനയില്‍ ഒളിപ്പിച്ചു. ചോദ്യപേപ്പറിനെതിരേ പ്രതിഷേധിച്ചവരെ ബന്ധുവായ ഉന്നത പോലിസുകാരനെ ഉപയോഗിച്ച് എന്തിന് തല്ലിച്ചതച്ചു.
മാര്‍ച്ച് 24 ബുധനാഴ്ചയാണ് വിവാദ ചോദ്യപേപ്പര്‍ ഉപയോഗിച്ച പരീക്ഷ നടന്നത്. മാര്‍ച്ച് 25നാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാത്രിയോടെയാണ് ചാനലുകള്‍ സംഭവം പുറത്തുവിട്ടത്. വെള്ളിയാഴ്ച മുസ്്‌ലിംകള്‍ സമരവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ കോളജിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം കോളജ് അധികൃതര്‍ അംഗീകരിച്ചില്ല. വെള്ളിയാഴ്ച സമരം ചെയ്തവരെയൊക്കെ പോലിസ് പിടിച്ച് അകത്തിട്ടിട്ടും അധ്യാപകനെ പിടികൂടിയില്ല. കോതമംഗലം രൂപതയുടെ ഉന്നത വിദ്യാഭ്യാസസമിതി യോഗം ചേര്‍ന്ന് ചോദ്യപേപ്പറിലെ വീഴ്ച അപലപിച്ചത് 28ന് ഞായറാഴ്ചയായിരുന്നു. അപ്പോഴും രൂപത മൗനം തുടര്‍ന്നു( ഈ ഖണ്ഡികയിലെ വിവരങ്ങളും ചോദ്യപേപ്പര്‍ ടൈപ്പിസ്റ്റ് ചോദ്യം ചെയ്തതും മറ്റും 30-03-10ലെ മാധ്യമം ദിനപത്രത്തില്‍ പി കെ പ്രകാശ് എഴുതിയ ലേഖനത്തിലുണ്ട്)

തങ്ങള്‍ക്ക് പ്രിയപ്പെട്ടതിനെ നികൃഷ്ടമായി ചിത്രീകരിക്കുമ്പോള്‍ ആളുകള്‍ വൈകാരികമായാണ് പ്രതികരിക്കുന്നത്. സ്വന്തം അമ്മയെയോ പെങ്ങളെയോ മോശമായി ചിത്രീകരിച്ചാല്‍ ഒരാള്‍ എങ്ങനെ പ്രതികരിക്കണമെന്ന് മുന്‍കൂട്ടി നിയമമുണ്ടാക്കാനോ പ്രവചിക്കാനോ സാധ്യമല്ല. അത അയാളുടെ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്്‌ലിംകള്‍ക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടതാണ് അവരുടെ പ്രവാചകന്‍. ആ പ്രവാചകനെ നികൃഷ്ടമായി ചിത്രീകരിക്കുന്നത് വൈകാരികമായ പ്രതികരണത്തിനിടയാക്കുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ലാത്തയാളാണോ കോളജധ്യാപകന്‍.
ഇത്തരം വൈകാരിക പ്രകടനങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. പക്ഷേ ക്രിസ്ത്യന്‍ മേലധികാരികളില്‍ നിന്ന് അതുണ്ടാവുന്നില്ലെന്നാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ചോദ്യ പേപ്പര്‍ സംഭവം കേവലം യാദൃശ്ചികമല്ലെന്ന് സംശയമുയരുന്നതും.

ചില ഉദാഹരണങ്ങള്‍ നോക്കൂ
-ഈ ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10ന് പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്്‌ലാമിനെയും അവഹേളിക്കുന്ന ചിന്‍വാദ്് പാലം എന്ന പുസ്തകം ഇറങ്ങിയത്. അതിന്റെ പേരില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് വാര്‍ത്ത 23ാം തിയ്യതിയത്തെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചോദ്യ പേപ്പര്‍ വരുന്നതെന്നോര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ളതല്ല എന്നാണ്.

-ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും ചിന്‍വാദ്്പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു. അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം. പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കു കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

- ഇതിനു പിന്നാലെയാണ് 25-04-10ന് വീണ്ടും ഇസ്്‌ലാമിനെ വിമര്‍ശിച്ച് കൊണ്ട് ഇസ്‌ലാമികദര്‍ശനം വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറങ്ങിയത്. മുളന്തുരുത്തി വെട്ടിക്കാട്ട് പുന്നക്കുഴി വീട്ടില്‍ നോബിള്‍ എഴുതി എന്നവകാശപ്പെടുന്ന പുസ്തകത്തിനു നിലമ്പൂര്‍ സ്വദേശി റവ. ഡോ. ജോണ്‍സണ്‍ തേക്കടിയിലിന്റേതാണ് ആമുഖം. പുസ്തകത്തില്‍ ആദ്യാവസാനം ഇസ്‌ലാമിനും അല്ലാഹുവിനും പ്രവാചകനും എതിരേ രൂക്ഷമായി അധിക്ഷേപം ചൊരിയുകയാണ്. 2009 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ പുസ്തകം ഇതുവരെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നുവെങ്കിലും തൊടുപുഴ, ചുങ്കപ്പാറ സംഭവങ്ങള്‍ക്കു ശേഷം അവ പുറത്തുവിട്ടതായാണു സൂചന. ആലുവയിലാണ് പുസ്തകം രഹസ്യമായി വില്‍പ്പന നടത്തിയത്. (വാര്‍ത്ത 26-04-10ലെ പത്രങ്ങളില്‍)
----------------------
-ആലപ്പുഴ ഗുരുപുരത്തുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സി.ബി.എസ്.ഇ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയും തലവടി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഇമാം മണ്ണഞ്ചേരി കൊടിയന്താറ്റ് വീട്ടില്‍ നസീര്‍ മുസ്‌ല്യാരുടെ മകളുമായ ടി എന്‍ നബാലയെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയതിനു പുറത്താക്കി(വാര്‍ത്ത 05-05-10ന്റെയും തുടര്‍ന്നുള്ള ദിവസങ്ങളിലെയും പത്രങ്ങളില്‍)
--------------------
-പുതുപ്പറമ്പ് ചുടലപ്പാറയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ അറബി അധ്യാപിക മുഖമക്കന ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചീത്ത പറയുകയും ഈ വസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ടെസ്സി ആന്റോയെ പുറത്താക്കാന്‍ തീരുമാനിച്ചു(വാര്‍ത്ത 09-05-10, 06-06-10 തേജസ് ദിനപത്രത്തില്‍)

- ഇരിട്ടിയിലെ വള്ളിത്തോടിനടുത്ത ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഇരിട്ടിയിലെ സി.എം.ഐ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും ശിരോവസ്ത്രത്തിനും ജുമുഅ നമസ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തിയതിനെതിരേ നാട്ടുകാരുടെ പ്രക്ഷോഭം( വാര്‍ത്ത 09-05-10ന്റെ പത്രങ്ങളില്‍)
-----------------------
-മുഹമ്മദ് നബിയെയും ഇസ്ലാംമതത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കൈപ്പുസ്തകങ്ങള്‍ വിതരണം ചെയ്ത നാല് പെന്തക്കോസ്ത് വിശ്വാസികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. (വാര്‍ത്ത 27-05-10ന്റെ പത്രങ്ങളില്‍)
---------------------
- കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭ രംഗത്തിറങ്ങി(വാര്‍ത്ത 02-06-10ന്റെ തേജസില്‍. പ്രക്ഷോഭത്തെ തുടര്‍ന്ന് നിരോധനം പിന്‍വലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരായി)
-----------------------
- പൂന്തുറ സെന്റ് ഫിലോമിനാസ് ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപിക മേഴ്‌സി അഗസ്റ്റിന്‍ 7ാം ക്ലാസ് വിദ്യാര്‍ഥിനിയും ബീമാപള്ളി ആസാദ് നഗറില്‍ മുംതാസിന്റെ മകളുമായ ഷമീമയെ മഫ്ത അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഡി.പി.ഐ നിര്‍ദേശം നല്‍കി(വാര്‍ത്ത 18-06-10, 20-06-10ന്റെയും പത്രങ്ങളില്‍)
---------------------
-മുപ്പത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന താമരശ്ശേരി അല്‍ഫോണ്‍സാ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രത്തിനും ആണ്‍കുട്ടികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനും വിലക്ക്. ഇതെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. (വാര്‍ത്ത 22-05-10ന്റെ പത്രങ്ങളില്‍)
---------------------
-തിരുവനന്തപുരം തമ്പാനൂരിലെ ന്യൂജോതി പബ്ലിക്കേഷന്‍സ് ഇംഗ്ലീഷ് മീഡിയം രണ്ടാംതരം വിദ്യാര്‍ഥികള്‍ക്കായി പ്രസിദ്ധീകരിച്ച സ്റ്റെപിങ് സ്റ്റോണ്‍സ് (പാര്‍ട്ട് രണ്ട്) എന്ന പാഠപുസ്തകത്തില്‍ പ്രവാചകന്റെ ചിത്രം പ്രസിദ്ധീകരിച്ചു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പുസ്തകം പിന്‍വലിച്ചു. പ്രസാധകന്‍ വഞ്ചിയൂര്‍ മൂലവിളാകം ജോയ് ചെറിയാനെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു(വാര്‍ത്ത 24-05-10നും തുടര്‍ന്നുമുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍)
------------------------
-തിരുവനന്തപുരം പൂന്തുറ സെന്റ് ഫിലോമിന സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മഫ്ത അധ്യാപികമാര്‍ നിര്‍ബന്ധപൂര്‍വം അഴിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡി.ഡി.ഇ അന്വേഷണത്തിനുത്തരവിട്ടു.(വാര്‍ത്ത 03-06-10ന്റെ പ്ത്രങ്ങളില്‍)
-----------------------
-ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും ശിരോവസ്ത്രം വിലക്കിയതായി പരാതി. (വാര്‍ത്ത 13-06-10്‌ന്റെ പത്രങ്ങളില്‍)
---------------------------
ഇത്തരം പരാതികളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ്

-പ്രവാചകനിന്ദയെ തുടര്‍ന്ന് കേരളത്തില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളെയും വിവിധ ക്രൈസ്തവ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രം വിലക്കിയതിനെതിരായുണ്ടായ പ്രതിഷേധങ്ങളെയും നേരിടാന്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഹിന്ദു ഐക്യവേദിയുമായി കൈകോര്‍ക്കുന്നത്. മതനിന്ദ, പ്രവാചകനിന്ദ, മഫ്ത എന്നിവയുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് അഡ്വ. പി പി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിനെത്തി. തൊടുപുഴ ന്യൂമാന്‍സ് കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിച്ചു, ചിന്‍വാദ് പാലത്തിന്റെ പേരില്‍ പാസ്റ്റര്‍മാരെ ജയിലിലടച്ചത് അക്ഷന്തവ്യമായ അപരാധമാണ് തുടങ്ങിയ ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. ഇത്തരം നീക്കങ്ങളെ ചോദ്യംചെയ്യുന്നതു താലിബാനിസമാണെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് വിശദീകരിച്ചത്. (വാര്‍ത്ത് 03-07-10ന്റെ പത്രങ്ങളില്‍)

സത്യത്തില്‍ സംഘപരിവാരത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ് കമ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും മുസ്്‌ലിംകളെയുമാണ് പ്രധാന ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവര്‍ പരസ്പരം തല്ലാന്‍ സംഘപരിവാരമുമായി കൈകോര്‍ക്കുന്നത് എന്ത് മാത്രം ഗുണം ചെയ്യും. നേരത്തേ മനോരമ തുടങ്ങി വച്ച ലൗ ജിഹാദ് നുണക്കഥക്ക് കുടപിടിക്കാന്‍ സംഘപരിവാരത്തോടൊപ്പം ക്രിസ്ത്യന്‍ സഭകള്‍ ഇടയലേഖനവുമായി കൈകോര്‍ത്തതും നാം കണ്ടതാണ്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറുന്നതായിരിക്കും കേരളത്തിന്റെ ഭാവിക്ക് ഗുണകരം.

നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ഭാരതീയന്‍ .

നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ഭാരതീയന്‍ .......

(¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!!
`•.¸.•´
Best wishes´¨)
¸ •´ ¸.•*´¨) ¸.•*¨)
(¸.•´ (¸.•* ♥♥♥...♪♪♪


AbduL Haseeb
EdakazhiyooR
Chavakkad
ThrissuR
9895797937

Tuesday, June 29, 2010

ഉയരങ്ങളെ അത്രമാത്രം സ്നേഹിച്ച ഒരാള്‍

മെഴ്സിസൈഡ് പൊലീസില്‍ ഐടി വിദഗ്ധനായിരുന്ന പീറ്റര്‍ അലക്സ് ഡെയര്‍ കിന്‍ലോക്ക് എന്ന സ്ക്കോട്ട്ലാന്റ്ക്കാരനായ പീറ്റര്‍ കിന്‍ലോക്ക് എന്ന പര്‍വ്വതാരോഹകന്‍ അദേഹത്തിന്റെ 29 ആം വയസ്സില്‍ (17 ജൂലായ് 1981 - 26 മെയ് 2010) സമുദ്രനിരപ്പില്‍നിന്ന് 29035 അടി (ഏകദേശം 8720 മീറ്റര്‍) ഉയരത്തില്‍. -35 ഡിഗ്രി സെല്‍ഷ്യസില്‍ കട്ടയായി കിടക്കുന്ന മഞ്ഞില്‍ കിടന്ന് ഈ ലോകത്തോട് വിടപറഞ്ഞു.

2010 മേയ് 25ന് ഉച്ചയ്ക്ക് എവറസ്റ്റ് കൊടുമുടിയുടെ മുകളിലെത്തിയപ്പോള്‍ സ്കോട്ട്ലന്‍ഡ്കാരന്‍ പീറ്റര്‍ ഭൂമിയിലെ വിജയികളില്‍ ഏറ്റവും ഉന്നതനായിരുന്നു. പീറ്ററിന്റെ ടീം ലീഡറായ ഡേവിഡ് ഒബ്രിയെന്‍ രണ്ടുമണിയോടെ താഴെ ക്യാംപ് മൂന്നിലേക്ക് നല്‍കിയ വാക്കിടോക്കി സന്ദേശമനുസരിച്ച് എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാര്‍. പ്രത്യേകിച്ച് പീറ്റര്‍ അത്യുല്‍സാഹത്തിലായിരുന്നു കാരണം അത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷം ആയിരുന്നു, പക്ഷെ ഈ ആഗ്രഹം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അദേഹം ഈ ലോകത്തുന്നിന്നേ യാത്രയായി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മരിക്കുന്ന 30 ആമത്തെ പര്‍വതാരോഹകനാണ്‍ ഇദേഹം.

തിരിച്ചിറക്കം ആരംഭിച്ച് അല്‍പസമയത്തിനുള്ളില്‍ സ്ഥിതി മാറി. കാറ്റിന്റെ ശക്തി കൂടി. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞു. പീറ്ററിന്റെ ചുവടുകള്‍ ഇടറി. കാഴ്ച മങ്ങുന്നതായി തോന്നി. ഹിമാലയന്‍ മേഖലയിലെ തദ്ദേശീയരായ ഗൈഡുകളായ കൂടെയുണ്ടായിരുന്ന ഷെര്‍പകള്‍ക്ക് കാര്യം മനസിലായി. കൊടുമുടികളില്‍ സംഭവിക്കാവുന്ന അപകടങ്ങളില്‍ ഒന്ന് റെറ്റിനല്‍ ഹെമറേജ്, കണ്ണിനുള്ളിലെ രക്തസ്രാവം.

മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തൂവെള്ളക്കാഴ്ചകളില്‍ നിന്ന് പീറ്റര്‍ കൂരിരുട്ടിലേക്കെത്തി. നൂറു ശതമാനം അന്ധത. മാത്രമല്ല അതിശൈത്യത്തിന്റെ ആഘാതം (ഫ്രോസ്റ്റ്ബൈറ്റ്) കൈവിരലുകളില്‍ കണ്ടുതുടങ്ങി. 8600 മീറ്റര്‍ ഉയരത്തിലെ മഷ്റൂം റോക്ക് പോയിന്റില്‍പീറ്റര്‍ വീണു. കൂട്ടുകാര്‍ മരുന്നും വെള്ളവും ഓക്സിജനും ഭക്ഷണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും പീറ്ററിന്റെ ശരീരം പ്രതികരിച്ചില്ല. ക്യാംപ് മൂന്നിലേക്ക് ആറുമണിയോടെ വീണ്ടും ഡേവിഡ് ഒബ്രിയെന്റെ വാക്കിടോക്കി സന്ദേശം.

പീറ്ററിന്റെ നില മോശം. സഹായത്തിനായി ആരെങ്കിലും വരണം. മൂന്നുപേര്‍ വന്നെങ്കിലും അവരും നിസ്സഹായരായി നോക്കിനിന്നതേ ഉള്ളു. ഒരാളെ താങ്ങിയെടുത്ത് താഴെയെത്തിക്കുക എന്നത് എവറസ്റ്റില്‍ വളരെ പ്രയാസമാണ്. ഇനി മടക്കമില്ലെന്ന് പീറ്ററും ഉറപ്പിച്ച മട്ടായി. കനക്കുന്ന ഇരുട്ട്, ശക്തമാകുന്ന കാറ്റ്, കുറയുന്ന ശ്വാസവായു, നിലത്ത് മരിച്ചുകൊണ്ടിരിക്കുന്ന സഹയാത്രികന്‍. പീറ്ററിനെ പരിചരിച്ചിരുന്നവര്‍ക്കും അസ്വസ്ഥത തുടങ്ങി.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ക്യാംപില്‍ നിന്ന് സന്ദേശമെത്തി. നടക്കാന്‍ കഴിയുന്നവര്‍ ഇറക്കം തുടരണം. അങ്ങനെ രാത്രി രണ്ടോടെ ഡേവിഡും
കൂട്ടരും ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെടുത്തു. പീറ്ററിനെ മരിക്കാന്‍ വിട്ട് താഴേക്ക് മടങ്ങുക. നിറകണ്ണുകളോടെ ആ ക്യാംപിലെത്തി. അപ്പോള്‍ അവിടെ പീറ്ററിന്റെ ജീവനായുള്ള പ്രാര്‍ഥന നടക്കുകയായിരുന്നു.

പീറ്ററിന്റെ പ്രണയിനിയായ ടര്‍ക്കിഷ് യുവതി മൃദേഹം നാട്ടിലെത്തിക്കണമെന്ന് ടിബറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഓരോ കൊടുമുടികള്‍ കീഴടക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അഞ്ചാമതായാണ് പീറ്റര്‍ എവറസ്റ്റ് കയറിയത്.

പീറ്ററിന്റെ മരണവാര്‍ത്തയറിഞ്ഞ പിതാവ് പറഞ്ഞത് ഇങ്ങനെ. പീറ്ററിന്റെ ജീവിതാഭിലാഷമായിരുന്നു എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്നത്. അത് പൂര്‍ത്തിയാക്കിയ പീറ്റര്‍ സമാധാനമായി പോകട്ടെ.

എവറസ്റ്റ് കയറുന്ന 100 പേരില്‍ 9 പേര്‍ മരിക്കുന്നെന്നാണ് ഏകദേശ കണക്ക്. പലരുടെയും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. അതിനാല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശവപ്പറമ്പും എവറസ്റ്റാണെന്ന് പറയാം.

ഉയരങ്ങളെ അത്രമാത്രം സ്നേഹിച്ച ഈ ആത്മാവിനു നിത്യശാന്തി നേരുന്നു.


കടപ്പാടുകള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, മലയാള മനോരമ, ന്തി ഇന്‍ഡിപെന്റന്‍ഡ്,യാഹു.

Thursday, October 8, 2009

മര്യാദകള്‍ മറക്കുന്ന മലയാളി













കോഴിക്കോട് നിന്ന് തൃശൂര്‍ക്കുള്ള ഒരു ബസ്. സീറ്റ് ഫുള്ളാണ്. പത്തു പന്ത്രണ്ടുപേര്‍ നില്‍ക്കുന്നുമുണ്ട്. ഇടയ്ക്കൊരു സ്റ്റോപ്പില്‍ നിന്ന് കയറിയ പെണ്‍കുട്ടി. കയറിയപാടെ ഒരു സീറ്റില്‍ ചാരിനിന്ന് മൊബൈല്‍ ചെവിയില്‍ ചേര്‍ത്തു.

"എടാ, ഞാനിപ്പോ കയറീട്ടേ ഉള്ളൂ...'' എന്നു തുടങ്ങിയ സംഭാഷണം പതിയെപ്പതിയെ പരിഭവങ്ങളിലേക്കും ശൃംഗാരങ്ങളിലേക്കും നീണ്ടപ്പോള്‍ അടുത്തിരുന്നവര്‍ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചുറ്റും ആളുകളുണ്ടെന്ന ഭാവംപോലും ഇല്ലാതെയാണ് മൊബൈല്‍ സംഭാഷണം ഒഴുകുന്നത്. മറ്റു യാത്രക്കാര്‍ പരസ്പരം നോക്കുന്നുണ്ട്, ചിരിക്കുന്നുണ്ട്...പാവം പെണ്‍കുട്ടി! ഇതൊന്നുമറിയുന്നില്ല... ഒടുവില്‍ സഹികെട്ട് കണ്ടക്ടര്‍ അടുത്തുവന്നു പറഞ്ഞു,
'മോളേ, ബസില്‍ നിന്നിറങ്ങിയിട്ട് മതി ഇനി വര്‍ത്തമാനം...മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണ്ടേ..''

ഒരു 'സോറി'യില്‍ ആ സംഭാഷണം അവസാനിപ്പിച്ചപ്പോഴും അവളുടെ മുഖത്ത് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളായാലും മുതിര്‍ന്നവരായാലും പരിസരം മറന്നുള്ള മൊബൈല്‍ വര്‍ത്തമാനം ഇന്ന് പതിവുള്ള കാഴ്ചയാണ്.
പൊതു ഇടങ്ങളില്‍ മനുഷ്യര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്ന പല സന്ദര്‍ഭങ്ങളിലൊന്ന് മാത്രമാണിത്.

സാമൂഹ്യജീവി ആയതുകൊണ്ടുതന്നെ മനുഷ്യര്‍ക്ക് പൊതു ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ പെരുമാറ്റവും ഇടപെടലുകളും മറ്റൊരാള്‍ക്ക് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് ചെറിയ ഒരു ആലോചന നടത്തിയാല്‍ ദോഷമൊന്നും വരാനില്ല. അടക്കവും ഒതുക്കവും വിനയവും ബഹുമാനവും കുലീനതയും സഹജീവി മനോഭാവവും നഷ്ടപ്പെട്ട് ചേഷ്ടകളും കോപ്രായങ്ങളും കൈമുതലായിത്തീരുന്ന പുതിയ തലമുറയെ തിരുത്താനും തിരുത്തിപ്പിക്കാനും അരുതെന്ന് സ്നേഹത്തോടെ ഗുണദോഷിക്കാനും പഴയ തലമുറ മടിച്ചു നില്‍ക്കുന്നു. 'ജനറേഷന്‍ ഗ്യാപ്പ്' വര്‍ധിച്ച് എന്തും ഏതും ആവാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.

തിരക്കുള്ള ബസ്. ഇരിക്കുന്നവന് നില്‍ക്കുന്നവനെക്കുറിച്ച് ചിന്തയില്ല. കയറിയവന് കയറാനുള്ളവരെക്കുറിച്ച് ചിന്തയില്ല. രണ്ടാള്‍ക്ക് ഒതുങ്ങിയിരിക്കാവുന്ന സീറ്റില്‍ കാലുകള്‍ കവച്ചുവച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള ഇടം കൂടി അപഹരിച്ച് ഇരിക്കുമ്പോള്‍ 'അനിയാ അല്‍പ്പമൊന്ന് ഒതുങ്ങിയിരിന്നു കൂടേ, കാല് ഒതുക്കിവച്ചാല്‍ നില്‍ക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നില്‍ക്കാമല്ലോ!' എന്നു പറയേണ്ടി വരുന്നു. പ്രായമായവരോ കുട്ടിയെ എടുത്തവരോ കയറി വരുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഇരിക്കുന്നവരും കുറവല്ല.

തിരക്കുള്ള ഹോട്ടല്‍. ഭക്ഷണം കഴിക്കുന്നതിന്റെ അല്‍പ്പം മാറിയാണ് വാഷ് ബേസിന്‍. കൈ കഴുകുന്ന ഒരുവന്‍ വായില്‍ കൈയിട്ട് തേച്ചും വെള്ളം ശക്തിയോടെ തുപ്പിയും കാറിയും കുരച്ചും ഓക്കാനിച്ചും കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ അവന്‍ ഭക്ഷണം തന്നെയല്ലേ കഴിച്ചത് എന്ന് ന്യായമായും നമുക്ക് സംശയിക്കാം.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോട് മനസാ വെറുപ്പു തോന്നുന്നതും ശപിക്കുന്നതും ഓക്കാനം വരുന്നതും സ്വാഭാവികം. ഇവിടെ താന്‍ മാത്രമല്ല മറ്റുള്ളവര്‍കൂടി ഉണ്ട് എന്നു ചിന്തിച്ചാല്‍ ഈ കോപ്രായങ്ങള്‍ ഒഴിവാക്കാവുന്നതാണ്.
അച്ഛന്‍ മരിച്ച വേദനയില്‍ മനംനൊന്ത് വീര്‍പ്പുമുട്ടിനില്‍ക്കുന്ന
ഒരു മരണവീട്. അല്‍പ്പം മാറി ഒരു മൂലയില്‍ നാലു ചെറുപ്പക്കാര്‍ എന്തോ കഥ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരന്റെ ചുമലിലിടിച്ച് താളംപിടിച്ച് നിശ്ശബ്ദതയെ ഭഞ്ജിക്കുകയാണ്. മരിച്ച ആളുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ കൂടെ കരയണമെന്നില്ല. അരോചകമാവുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ഒഴിവാക്കുകയെങ്കിലും ചെയ്തുകൂടേ? കുറേകാലം കൂടി കാണുന്ന സുഹൃത്ത് ചിലപ്പോള്‍ ആ മരണവീട്ടില്‍ വന്നിട്ടുണ്ടാവാം. കണ്ടതിന്റെ സന്തോഷവും കുശലാന്വേഷണവും ഒക്കെ നടത്തുമ്പോള്‍ ശ്രദ്ധിക്കുക, അതൊരു മരണവീടാണ്.

ഒരുപാട് ആളുകളെ ക്ഷണിച്ചു വരുത്തിയ ഒരു വിവാഹം. ഹാളില്‍ സദ്യ തുടങ്ങി. ഭക്ഷണശാലയുടെ വാതില്‍ തുറക്കേണ്ട താമസം, തിക്കും തിരക്കും ബഹളവും തന്നെ. അഞ്ചു മിനിറ്റുപോലും ശാന്തമായി കാത്തുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ മലയാളിയുടെ മര്യാദ മരിച്ചുപോയിരിക്കുന്നു. തിക്കിത്തിരക്കി ഭക്ഷണം കഴിച്ച് അപ്പുറത്തുപോയിരുന്ന് വെടി പറയുന്നവരാണധികവും. എന്നാലും അവിടെയും ഒരു മത്സരം ഒഴിവാക്കാന്‍ നാം തയ്യാറല്ല!

തിരക്കുപിടിച്ച ബസില്‍ വലിയ ബാഗും തൂക്കി കുറെ കുട്ടികള്‍ കയറി. വൃദ്ധരും രോഗികളും ഒക്കെയായി മറ്റ് യാത്രക്കാരും ബസില്‍ ഉണ്ട്. ഒച്ചയും ബഹളവും. കമ്പിയില്‍ പിടിക്കാതെ പരസ്പരം ചാരിനില്‍ക്കുന്ന കുട്ടികള്‍ക്ക് ബസ് ബ്രേക്കിടുന്നതനുസരിച്ച് മുമ്പോട്ടും പിമ്പോട്ടും ആടിയുലയുന്നത് ഒരു രസം. ഇവര്‍ ബസില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും മടുപ്പും ചില്ലറയല്ല. അടങ്ങിയൊതുങ്ങി, മറ്റ് യാത്രക്കാരും ഉണ്ട് എന്ന ബോധത്തില്‍ നിന്നാല്‍ എത്ര നന്നാവും!

ഇക്കാര്യത്തിലെല്ലാം രക്ഷിതാക്കള്‍ മക്കളെ ഉപദേശിക്കുന്നതില്‍ മടിയും പിശുക്കും കാട്ടേണ്ടതുണ്ടോ? പൊതു സന്ദര്‍ഭങ്ങളില്‍ പെരുമാറേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്.
കുടുംബസമേതം ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തിയാലോ... ചില രംഗങ്ങള്‍ വരുമ്പോള്‍ കമന്റടിക്കുകയും കൂക്കിവിളിക്കുകയും അലറുകയും ചെയ്യുകയാണ് ഒരു കൂട്ടം.

ഫുട്ബോള്‍ കാണുമ്പോള്‍ ഗോളടിച്ചാല്‍ ആഹ്ളാദിക്കുന്നതും ക്രിക്കറ്റ് കാണുമ്പോള്‍ ആഹ്ളാദിക്കുന്നതും പോലെയല്ല സിനിമാ തിയറ്ററില്‍ കൂക്കി വിളിക്കുന്നത്. എവിടെയായാലും സഹജീവികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പെരുമാറുന്നത് ഏതായാലും ഭൂഷണമല്ല.

മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുള്ളതാണ്. നമ്മുടെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും സൌകര്യപ്രദമാക്കാന്‍ എത്രമാത്രം ഉപയോഗപ്രദമാക്കാമോ അത്രയും ആവാം. എന്നാല്‍ അല്‍പ്പം മര്യാദയോടെ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതില്ലേ? ബസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഉറക്കെ സംസാരിക്കുന്നത് ഒഴിവാക്കാവുന്നതാണ്. "ഞാന്‍ ബസിലാണ്. അല്‍പ്പം കഴിഞ്ഞ് വിളിക്കൂ.'' അല്ലെങ്കില്‍ "ഞാന്‍ അങ്ങോട്ട് വിളിക്കാം'' എന്നു പറയുന്നതല്ലേ നല്ലത്. അത്യാവശ്യമാണെങ്കില്‍ ചെറിയ ശബ്ദത്തില്‍ പെട്ടെന്ന് സംസാരിച്ച് ഒഴിവാക്കേണ്ടതല്ലേ.

വിവിധ പാട്ടുകളുടെ ശബ്ദകോലാഹലങ്ങളും ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പതിവായിരിക്കുന്നു. മൃതദേഹത്തിനരികില്‍ അനുശോചനം അറിയിച്ച് വലം വയ്ക്കുമ്പോള്‍ കീശയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വലിയ ശബ്ദത്തില്‍ 'ഫോണെടുക്കെടാ...എടാ ഒന്നെടുക്കെടാ' എന്ന് ശൃംഗാരച്ചുവയോടെ പറഞ്ഞാലോ? കൂടിനില്‍ക്കുന്ന മുഴുവന്‍ ആളുകളുടെയും നെറ്റി ചുളിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ "സൈലന്റ്'' ആക്കാന്‍ എന്തിനാണ് മടിക്കുന്നത്?

സംഗീതം മനുഷ്യന്റെ മുഴുവന്‍ പ്രയാസങ്ങളും അകറ്റാനുള്ള ഔഷധം കൂടിയാണ്. എന്നാല്‍ അതിനും സമയവും സന്ദര്‍ഭവും ഉണ്ട്. റിയാലിറ്റി ഷോകളുടെയും ചാനലുകളുടെ പരസ്യമൂലധന താല്‍പ്പര്യങ്ങളുടെയും വൃത്തികേടുകള്‍ക്ക് ഇരയായി തീര്‍ന്നിരിക്കുന്നു ഇന്ന് സംഗീതം. ചില ബസുകളില്‍ എഫ്എം റേഡിയോകളിലൂടെ വരുന്ന വളിച്ച തമാശകളും പാട്ടും യാത്രക്കാരിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എല്ലാറ്റിനും ഒരു പരിധി നല്ലതാണ്.
നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ പേക്കൂത്തുകളുടെ കേളീരംഗങ്ങള്‍ ആണിന്ന്. ക്ഷണിച്ചുവരുത്തുന്ന 99 ശതമാനം ആളുകളെയും അവഗണിച്ച് ഒരു ചെറിയ വിഭാഗം കാണിച്ചുകൂട്ടുന്ന വൃത്തികേടുകള്‍ സഹിക്കുകയാണ് ബാക്കിയുള്ളവര്‍. വേഷം കെട്ടിയും അട്ടഹാസം മുഴക്കിയും പവിത്രമായ ഒരു പരിപാടിയെ വികലമാക്കുന്നു. വിവാഹത്തലേന്ന് നടക്കുന്ന പാര്‍ട്ടിക്ക് 80 ഡെസിബലിനേക്കാള്‍
ഉയര്‍ന്ന ശബ്ദത്തില്‍ പാതിരാത്രി കഴിഞ്ഞിട്ടും ഉച്ചഭാഷിണി ശബ്ദിക്കുന്നത് മദ്യപിച്ച് നൃത്തംചെയ്യുന്ന ഒരു ചെറുസംഘത്തിനുവേണ്ടിയാണ്. ഉറക്കം നഷ്ടപ്പെട്ട് ശപിക്കുന്ന ബഹുഭൂരിപക്ഷത്തെ ആരറിയാന്‍!

റോഡിലൂടെ നടന്നുപോകുമ്പോഴും വാഹനങ്ങളില്‍ പോകുമ്പോഴും ഇടയ്ക്കിടെ തുപ്പുന്നത് മലയാളിയുടെ സ്വഭാവമാണിന്ന്. തുപ്പിയിട്ട് അതില്‍ ചവിട്ടിത്തന്നെ നടക്കുന്നതില്‍ യാതൊരറപ്പുമില്ലാത്തവര്‍....മാലിന്യങ്ങള്‍ റോഡരികിലും മറ്റുള്ളവന്റെ പറമ്പിലും വലിച്ചെറിയുന്നവരും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരും ഒരുപക്ഷേ മലയാളികള്‍ മാത്രമാവും.
എന്തും ഏതുമാവാം എന്ന രീതിയില്‍ മലയാളിയുടെ പെരുമാറ്റ ശീലങ്ങള്‍ വികലമായിരിക്കുന്നു. മര്യാദകള്‍ മറന്നുപോകുന്ന മലയാളി സഹജീവികളുടെ വികാരവിചാരങ്ങളെ പരിഗണിക്കാതെയും പൊതുസമൂഹത്തെ അവഗണിച്ചും നടത്തുന്ന കോപ്രായങ്ങള്‍ മാറ്റിയെടുക്കാന്‍ സ്കൂള്‍ തലം മുതല്‍ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ സ്വാതന്ത്യ്രം അപരന്റെ മൂക്കിന്റെ തുമ്പുവരെയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ചാനലുകള്‍ സംസ്കാരം പഠിപ്പിക്കുന്ന പുതിയ കാലത്ത് എല്ലാം വികൃതമാവുന്നതുപോലെ നാട്ടുമര്യാദകളും വികൃതമാവുന്നു.

Thursday, September 17, 2009

ഇവള്‍ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി



കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി.

പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി.. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.

യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌.

യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌.. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'ഒപ്പം'നാസ' ശുപാര്‍ശയും.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ആം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.

ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ.. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.

ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നില്‍ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.

ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ കഴിയുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറഞ്ഞു നിറുത്തി.


കടപ്പാട്:സിസി ജേക്കബ്ബ്
(മാതൃഭൂമി-സെപ്റ്റമ്പര്‍ 14)

Saturday, September 5, 2009

പെണ്‍ കുറ്റവാളികള്‍ വാഴുന്ന കേരളം

കഥാപാത്രം ഒന്ന്‌

ശോഭാ ജോണ്‍.

കേസ്‌-തലസ്‌ഥാനത്തെ ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷ്‌ വധക്കേസ്‌, വിവാദമായ തന്ത്രി പീഡന കേസ്‌

ഇപ്പോള്‍-റിമാന്‍ഡില്‍

ഒറ്റയ്‌ക്കു താമസം. തലസ്‌ഥാനത്തെ റിയല്‍ എസേ്‌റ്ററ്റ്‌-ബ്‌ളേഡ്‌ മാഫിയയുടെ അടുത്തയാള്‍. പല ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം. ഉന്നത പൊലീസുദ്യോഗസ്‌ഥരും രാഷ്‌ട്രീയക്കാരുമൊക്കെയായി അടുത്ത ബന്ധം. ഇഷ്‌ടം ബിക്കാര്‍ഡി റം. ഹോബി വിലകൂടിയ ആഡംബര കാറുകള്‍ അടിച്ചുപറത്തി ഡ്രൈവ്‌ ചെയ്യുക. വിലയേറിയ കസവുള്ള കൈത്തറി സാരികളാണ്‌ ഡിസൈനര്‍ വെയര്‍. കൊച്ചിയില്‍ തന്ത്രി താഴ്‌മണ്‍ കണ്‌ഠരര്‌ മോഹനരെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി. തിരുവനന്തപുരത്തെ ആല്‍ത്തറ വിനീഷ്‌ എന്ന കുപ്രസിദ്ധ ഗുണ്ടയെ സംസ്‌ഥാന പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടടുത്തു നാട്ടുകാര്‍ കാണ്‍കെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിലെ മുഖ്യ സൂത്രധാരക. പ്രതിയെന്നു സംശയിക്കുമ്പോഴും മറ്റു പ്രതികളുടെ കീഴടങ്ങലുമായി ബന്ധപ്പെട്ടു പൊലീസിലെ ഉന്
നതന്മാരുമായി വിലപേശിയവള്‍. ഒടുവില്‍ പൊലീസൊരുക്കിയ വലയില്‍ നാടകീയമായി കുരുങ്ങി, കോടതിയിലെത്തി, പൊലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ പരസ്യമായി ന്യായാധിപനു വിലപറഞ്ഞു ശോഭ. എനിക്കെന്തായാലും ജാമ്യം കിട്ടിയേ തീരൂ. എത്ര പണം വേണമെങ്കിലും മുടക്കാം. അതല്ല എന്നെ റിമാന്‍ഡ്‌ ചെയ്യാനാണു ഭാവമെങ്കില്‍ അതിനിട്ടു ഞാന്‍ പണി കൊടുക്കുമേ... എന്നാണു വിധിക്കായി കാത്തുനില്‍ക്കെ ശോഭ കോടതിയില്‍ പുലമ്പിയത്‌. ചുരുക്കത്തില്‍ ഗോഡ്‌മദര്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശബാന ആസ്‌മി അവതരിപ്പിച്ചതു പോലെ ഒരു ഫീമെയ്‌ല്‍ ഡോണിന്റെ പ്രതിഛായ.

കഥാപാത്രം രണ്ട്‌

ഡോ.രമണി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

എം.ബി.ബി.എസ്‌. ഡോക്‌ടര്‍. കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസില്‍ ഏറെക്കാലം പൊലീസിന്റെ മൂക്കിനു താഴെ ഒളിവില്‍ കഴിഞ്ഞശേഷം സുപ്രീം കോടതിയിലും മു
ന്‍കൂര്‍ ജാമ്യം കിട്ടാതെ നിവൃത്തിയില്ലാതെ കോടതിമുമ്പാകെ കീഴടങ്ങുകയായിരുന്നു ഡോ. രമണി. ടോട്ടല്‍ ഫോര്‍ യൂ കേസില്‍ മന്ത്രിപുത്രന്മാര്‍ക്കും പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ തുറന്നടിച്ചു സംസ്‌ഥാന പൊലീസിനെ വട്ടം ചുറ്റിച്ച സ്‌ത്രീ. തന്റെ മൊഴിക്കു തെളിവായി, മന്ത്രിപുത്രന്മാരുടെ പേരുകള്‍ ഒഴിവാക്കിയാല്‍, കേസില്‍ നിന്നു രക്ഷിക്കാമെന്നു ചില ഉദ്യോഗസ്‌ഥര്‍ വാഗ്‌ദാനം ചെയ്യുന്ന സംഭാഷണം റെക്കോര്‍ഡ്‌ ചെയ്‌തു കോടതിക്കുമുന്നിലെത്തിച്ച്‌ ക്രൈം ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി പി. രഘുവിനെ സംശയത്തിന്റെ മുള്‍മുനയില്‍ കൊരുത്തവള്‍.

കഥാപാത്രം മൂന്ന്‌

ചന്ദ്രമതി

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍-സബ്‌ ജയിലില്‍ റിമാന്‍ഡില്‍

ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പു കേസിലെ വിവാദ നായിക. ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം. അര്‍ധസര്‍ക്കാര്‍ സാമ്പത്തി സ്‌ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്‌ അംഗം വരെയായി. ഉന്നതബന്ധം. ശബരീനാഥിന്റെ പണമിടപാടു സ്‌ഥാപനത്തിലേക്ക്‌ നിക്ഷേപകരെ പിടിച്ചു കൊടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. സ്വയം വമ്പന്‍ നിക്ഷേപമിറക്കുകയും ചെയ്‌തു. ശബരിയുടെ മുഖ്യ ഉപദേഷ്‌ടാവ്‌. ശബരിയുമായി തെറ്റി നിക്ഷേപമൊട്ടാകെ പിന്‍വലിച്ച്‌ സ്വന്തമായി മറ്റൊരു സമാനസ്‌ഥാപനം തുടങ്ങുകയായിരുന്നു അവര്‍. പിടികിട്ടാപ്പുള്ളിയെപ്പോലെ പൊലീസ്‌ തെരഞ്ഞു നടക്കുമ്പോള്‍ പൊലീസ്‌ ആസ്‌ഥാനത്തിനു തൊട്ടു മുന്നിലെ ഫ്‌ളാറ്റില്‍ നാല്‌പതോളം കേസുകളില്‍ പ്രതിയായ ആര്യനാട്‌ ശ്യാം എന്ന കുപ്രസിദ്ധ ഗുണ്ടയുടെ സംരക്ഷണയില്‍ രണ്ടു മാസത്തോളം ആഡംബര ഒളിവു ജീവിതം നയിച്ചവര്‍.ഒടുവില്‍ ഗുണ്ടയെ കേസില്‍ നിന്നൊഴിവാക്കും എന്ന പൊലീസിന്റെ ഉറപ്പിന്റെ ബലത്തില്‍, പൊലീസുമായി ചേര്‍ന്ന്‌ ഒരു കീഴടങ്ങല്‍ നാടകം.

കഥാപാത്രം നാല്‌

ഹേമലത

കേസ്‌-ടോട്ടല്‍ ഫോര്‍ യൂ സാമ്പത്തിക തട്ടിപ്പില്‍ പ്രതികളിലൊരാള്‍

ഇപ്പോള്‍- പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

കേരളത്തെ ഞെട്ടിച്ച ശബരീനാഥ്‌ എന്ന യുവാവിന്റെ ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പുകേസിലെ മുഖ്യപ്രതി ശബരീനാഥുമായി ചേര്‍ന്നു ജോലി ചെയ്‌തിരുന്ന ബാങ്കില്‍ ക്രമക്കേടു നടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തികനേട്ടമുണ്ടാക്കുകയും ചെയ്‌ത ബാങ്കുദ്യോഗസ്‌ഥ. ഒടുവില്‍ പൊലീസ്‌ പിടിയിലായി. ജോലിയും നഷ്‌ടപ്പെട്ടു.

ഈ കേസുകളിലെ വിവാദനായികമാരൊന്നും അപസര്‍പകനോവലുകളിലെ കഥാപാത്രങ്ങളല്ല; ഒരു കുറ്റാന്വേഷണ സിനിമയിലെ പ്രതിനായികമാരുമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. അന്വേഷണ ഉദ്യോഗസ്‌ഥരെപ്പോലും ഞെട്ടിച്ചുകൊണ്ടു, തങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഈ സ്‌ത്രീകളുടെ പങ്കാളിത്തം കുറ്റവാളികളായ പുരുഷന്മാരെ പോലും പിന്നിലാക്കുന്നതരത്തിലുള്ളതാവുന്നു.

സമൂഹത്തില്‍ സ്‌ത്രീകള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പേരില്‍ അഭിമാനിക്കുമ്പോഴും മലയാളിക്കുമുന്നില്‍ ശോഭാജോണും ചന്ദ്രമതിയും ഡോ.രമണിയും ഹേമലതയുമെല്ലാം ചില കളങ്കങ്ങള്‍ ചാര്‍ത്തുന്നു, നിഴലുകള്‍ വീഴ്‌ത്തുന്നു. അതിലുപരി അവരുടെ ചെയ്‌തികള്‍ നമ്മെ ചിലതോര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സ്‌ത്രീകളുടെ എണ്ണം കേരളത്തില്‍ അനുദിനം കൂടിവരികയാണ്‌. സ്‌ത്രീകളില്‍ കുറ്റവാസന മുമ്പെന്നത്തേയുംകാള്‍ കൂടുതലാണ്‌. സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്കു പ്രലോഭിപ്പിക്കുന്ന ഘടകങ്ങളെന്താവും? സമൂഹത്തിന്റെ പൊതു സദാചാരബോധത്തെയും, നിയമവ്യവസ്‌ഥയേയും തന്നെ വെല്ലുവിളിച്ചുകൊണ്ട്‌ ഇത്തരത്തില്‍ സാഹസികമായ ജീവിതത്തിലേക്കു വഴിതെറ്റാന്‍ അവരെ പ്രേരിപ്പിക്കുന്ന വ്യവസ്‌ഥിതികളെന്തെല്ലാം? സ്‌ത്രീ കുറ്റവാളികളുടെ പെരുക്കത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇതേക്കുറിച്ചൊരു അന്വേഷണത്തിനു കന്യക മുതിരുന്നത്‌.

ക്രിമിനല്‍ മനോഭാവം മനുഷ്യരില്‍ സഹജമായി എപ്പോഴുമുള്ളതാണെന്ന്‌ പ്രശസ്‌ത മന:ശാസ്‌ത്രജ്‌ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ പറയുന്നു. അതിജീവനത്തിനു വേണ്ടിമാത്രമേ അതു സമയാസമയങ്ങളില്‍ പ്രകടമാക്കുന്നുള്ളൂവെന്നതാണു യാഥാര്‍ഥ്യമെന്നും ഡോ. മാത്യു വെല്ലൂര്‍ വിശദമാക്കുന്നു.

ഇന്നലെ

മുമ്പൊക്കെ ആസൂത്രിത കുറ്റകൃത്യങ്ങളില്‍, സഹായിയുടെയോ പ്രേരകയുടെയോ റോളില്‍ മാത്രമായിരുന്നു സ്‌ത്രീസാന്നിദ്ധ്യം. 1980 വരെയുള്ള പൊലീസ്‌ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകള്‍ പ്രധാനമായി പിടിക്കപ്പെട്ടിട്ടുള്ളത്‌ പോക്കറ്റടി, മോഷണം, കൂട്ടാളികളുമായി ചേര്‍ന്നുള്ള പിടിച്ചുപറി, വ്യാജവാറ്റ്‌, അപൂര്‍വം ചിലര്‍ സ്വയരക്ഷയ്‌ക്കായി നടത്തിയ കൊലപാതകങ്ങള്‍ എന്നിങ്ങനെയുള്ളവയ്‌ക്കാണ്‌.

എന്നാല്‍ 1980നു ശേഷം കുറ്റകൃത്യങ്ങളില്‍ സ്‌ത്രീ പങ്കാളിത്തം വിപുലമാകുന്നതായിട്ടാണ്‌ തെളിവുകള്‍. വ്യാജവാറ്റ്‌, വ്യഭിചാരം, കള്ളക്കടത്ത്‌, ബ്‌ളാക്ക്‌മെയിലിംഗ്‌, തട്ടിക്കൊണ്ടുപോക്ക്‌, കൊലപാതകം എന്നിവയില്‍ സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടി. 1971 ല്‍ നിന്ന്‌ 1990ലേക്കെത്തിയപ്പോള്‍ ഇന്ത്യയില്‍ പുരുഷന്മാരുടെ കുറ്റകൃത്യനിരക്കില്‍ 146.70 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധന അവിശ്വസനീയവും ആശങ്കപ്പെടുത്തുന്നതുമാണ്‌- 362.53 ശതമാനം!

ഇന്ന്‌

കുറ്റകൃത്യങ്ങളുടെ ലോകത്തു സ്‌ത്രീകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് പരിശോധിച്ചാല്‍ മനസ്സിലാകും പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ് ഡോ. ജെയിംസ്‌ വടക്കുംചേരി സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ രീതികളില്‍ കാലാനുസരണമായി ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. കന്നുകാലി മോഷണത്തില്‍ നിന്നു വാഹനമോഷണത്തിലേക്കും വ്യഭിചാരത്തില്‍ നിന്ന്‌ വന്‍കിട പെണ്‍വാണിഭത്തിലേക്കും കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും മാറി. ഇങ്ങനെ കുറ്റകൃത്യങ്ങള്‍ക്കു ഗ്‌ളാമറാകുന്നതോടെ സ്‌ത്രീകളും ആ മേഖലകളിലേക്കു കൂടുതല്‍ കൂടുതല്‍ തെന്നിവീഴുന്നുവെന്നുവേണം കരുതാന്‍. എന്നാല്‍ ഗുണ്ടായിസത്തിലും മാഫിയാലോകത്തും മറ്റും സ്‌ത്രീകള്‍ കടന്നുവരുന്നത്‌ മുമ്പില്ലാത്തവണ്ണം ശക്‌തമായിട്ടാണ്‌; അദ്ദേഹം പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പഠനത്തില്‍ മുന്‍ ലോക്‌സഭയിലെ സ്‌ത്രീ പ്രതിനിധികളില്‍ 14 ശതമാനംപേരും ഒന്നിലേറെ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവരാണ്‌ എന്നു കണ്ടെത്തിയിരുന്നു. കണക്കുകള്‍ പറയുന്നത്‌ എപ്പോഴും പിടിക്കപ്പെടുന്നവരുടെ എണ്ണം മാത്രമാണ്‌. പിടിക്കപ്പെടാതെ ദിവസേന നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇതിലും എത്രയോ ഇരട്ടിയാണെന്നോര്‍ക്കണം.

കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, അസം, മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കശ്‌മീര്‍ എന്നീ സംസ്‌ഥാനങ്ങളാണു സ്‌ത്രീകുറ്റവാളികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത്‌. വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കുറച്ചുവര്‍ഷം മുമ്പ്‌, ഭര്‍ത്താവിനെ കൊന്നു ശരീരം തുണ്ടം തുണ്ടമായി അരിഞ്ഞു ബ്രീഫ്‌ കേസിലാക്കി റയില്‍വേ സേ്‌റ്റഷനിലുപേക്ഷിച്ചു ലോകം മുഴുവന്‍ കറങ്ങിനടന്ന്‌ ഒടുവില്‍ ഊട്ടിയില്‍ വച്ചു പൊലീസ്‌ പിടിയിലായ പയ്യന്നൂര്‍ക്കാരി ഡോ. ഓമനയെ മലയാളി മറന്നിട്ടുണ്ടാവില്ല. അതുപോലെ, സ്വന്തം സഹോദരി ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ അയാളുമായി ചേര്‍ന്ന്‌ ചേച്ചിയെ വകവരുത്താന്‍ പദ്ധതിയിട്ടു നടപ്പാക്കിയ, കുപ്രസിദ്ധമായ ജഗതി കൊലക്കേസിലെ പ്രതി, കണ്ണൂര്‍സ്വദേശിയേയും. അവര്‍ക്കൊപ്പമാണ്‌, ഭര്‍ത്താവിനു മദ്യത്തില്‍ വിഷം കലക്കിക്കൊടുത്തു കൊന്ന കൊല്ലത്തെ മധ്യവയസ്‌കയായ വീട്ടമ്മയ്‌ക്കും, കടം വാങ്ങിയ പണം തിരികെച്ചോദിച്ച അയല്‍വാസിയെ വെട്ടിക്കൊന്ന്‌ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കെ ബഹളമുണ്ടാക്കിയ സ്വന്തം മകളെ ശ്വാസം മുട്ടിച്ചു കഴുത്തുഞെരിച്ചു കൊന്ന യുവതിക്കും ഇടമുണ്ടാവുക.

പുതിയതരം കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു കടന്നുവരുന്നവരില്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നു പ്രശസ്‌ത അഭിഭാഷകനായ അഡ്വ. വി.ജി. ഗോവിന്ദന്‍ നായര്‍ പറയുന്നു. എന്നാല്‍ സ്‌ത്രീകളില്‍ കുറ്റവാസന കൂടി വരുന്നതായാണ്‌ അഭിഭാഷകവൃത്തിക്കിടെ തനിക്കു മനസ്സിലാക്കാനാവുന്നതെന്നും അദ്ദേഹം പറയുന്നു. പാശ്‌ചാത്യരാജ്യങ്ങളിലെ ക്രൈം റെക്കോര്‍ഡുകളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്‌. കേരളവും ആ രീതിയിലേക്കാണോ നീങ്ങുന്നതെന്നു സംശയം.

ഐ.ടി.മേഖലയിലെ കുറ്റവാളികളില്‍ സ്‌ത്രീകളുടെ എണ്ണം പെരൂകൂകയാണ്‌. ഇതു വിദ്യാഭ്യാസമുള്ള സ്‌ത്രീകളെ കുറ്റകൃത്യങ്ങളുടെ അത്യാധുനികവഴികള്‍ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണെന്നു ഡോ. ജെയിംസ്‌ വടക്കുംചേരി പറയുന്നു.

കൈക്കൂലി, അഴിമതി എന്നവയിലും കേരളത്തിലെ സ്‌ത്രീകള്‍ പിന്നിലല്ല എന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ മാധ്യമങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. സ്‌ത്രീ കുറ്റവാളികള്‍ കൂടുന്നു എന്നു പറയുമ്പോള്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും കൂടിവരുന്നതു കണ്ടില്ലെന്നു നടിക്കരുതെന്നു പറയുന്നു സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷകൂടിയായ ജസ്‌റ്റിസ്‌ ഡി. ശ്രീദേവി.

സ്‌ത്രീ കുറ്റവാളിയാകുമ്പോള്‍

അമ്മ, ഭാര്യ, സംരംക്ഷക, കുടുംബബന്ധത്തിന്റെ അച്ചാണി എന്നിങ്ങനെ സമൂഹത്തില്‍ സ്‌ത്രീയുടെ സ്‌ഥാനം വളരെ വലുതാണ്‌, കേരളത്തില്‍. സ്‌ത്രീ കുറ്റവാളികളുടെ എണ്ണം പെരൂകുമ്പോള്‍ നാലു തരത്തിലാണതു സമൂഹത്തെ ബാധിക്കുക. ആത്യന്തികമായി അത്‌ അവളെത്തന്നെയാണ്‌ ബാധിക്കുക. രണ്ടാമത്‌ കുട്ടികളെ. പിന്നീട്‌ കുടുംബത്തെയും അതുകഴിഞ്ഞു സമൂഹത്തെയും. അതുകൊണ്ടുതന്നെ സ്‌ത്രീ കുറ്റവാളികളുടെ എണ്ണം നിസ്സാരമെങ്കില്‍പ്പോലും അതിനെക്കുറിച്ച്‌ ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്‌ഥ അതിനെല്ലാമപ്പുറത്താണ്‌.

ഇരകള്‍

ഇന്നത്തെ സ്‌ത്രീകളെ ആഗോളവല്‍ക്കരണത്തിന്റെ ഇരകളെന്നു നിസ്സംശയം വിളിക്കാം. കോസ്‌മെറ്റിക്‌സുകളുടെയും ആഭരണങ്ങളുടെയും വസ്‌ത്രങ്ങളുടെയും മൊബൈല്‍ ഫോണുകളുടെയും മറ്റും ആഡംബരവിപണി അവളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ പണം കണ്ടെത്താനായി വരുംവരായ്‌കകളോര്‍ക്കാതെ അവള്‍ തെറ്റുകളുടെ ലോകത്തേക്കു കടന്നുചെല്ലുന്നു.വ്യഭിചാരവും പെണ്‍വാണിഭവും ഗുണ്ടായിസവും കൊലപാതകവും വാഹന-വായ്‌പാ മാഫിയയുമെല്ലാം റിസ്‌കുള്ളതാണെങ്കിലും അവള്‍ക്കു കൈനിറയേ പണം സമ്മാനിക്കുന്നതാണ്‌. (നിത്യേന കൂടുന്ന പോക്കറ്റ്‌മണിയുടെ ആവശ്യത്തിനായി സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളില്‍ മണിക്കൂറിനു വിലപറഞ്ഞു ശരീരം വില്‍ക്കുന്ന കൊച്ചിയിലെ സമ്പന്നകളും വിദ്യാസമ്പന്നകളുമായ വീട്ടമ്മമാരെക്കുറിച്ചു കന്യകയില്‍ നേരത്തേ ഫീച്ചര്‍ വന്നിട്ടുള്ളതോര്‍ക്കുക)അതുകൊണ്ടുതന്നെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ അവള്‍ മടിക്കുന്നില്ല. പുരുഷന്മാരുടെ പ്രലോഭനങ്ങളാണു സ്‌ത്രീകളെ വഴിതെറ്റിക്കുന്നതും കുറ്റകൃത്യങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നതുമെന്നു ജസ്‌റ്റിസ്‌ ശ്രീദേവി, താന്‍ കടന്നുവന്ന കേസ്‌ ചരിത്രങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തികം, സാമൂഹികം, ലൈംഗികം, മാനസികം,സാമൂഹികസ്‌ഥിതി, മാറിവരുന്ന സാമൂഹിക ചുമതലകള്‍, സാഹചര്യം, ആധുനികവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും സ്വാധീനം എന്നിവയെല്ലാം സ്‌ത്രീയെ കുറ്റകൃത്യങ്ങളിലേക്കു വലിച്ചിഴയ്‌ക്കുന്ന ഘടകങ്ങളാണ്‌.

നമ്മുടെ സംസ്‌കാരത്തിനു പൊതുവേ ഉണ്ടായ മൂല്യച്ച്യൂതിയുടെ ഭാഗമാണ്‌ വര്‍ധിച്ചുവരുന്ന സ്‌ത്രീ കുറ്റവാളികളെന്ന്‌ പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ അഡ്വ. വി.ജി.ഗോവിന്ദന്‍ നായര്‍ നിരീക്ഷിക്കുന്നു. ആരും നിയമത്തിനതീതരല്ല എന്ന തിരിച്ചറിവു സമൂഹത്തിനുണ്ടായേ തീരു -അദ്ദേഹം പറയുന്നു.

അണുകുടുംബവ്യവസ്‌ഥിതിയില്‍ മാതാപിതാക്കള്‍ക്കു കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാതെ പോകുന്നതുമൂലം പലപ്പോഴും കുട്ടികളിലെ കുറ്റവാസനകള്‍ കണ്ടെത്താനോ തിരുത്താനോ കഴിയാതെ പോകുന്നു. പണ്ടെല്ലാം പെണ്‍കുട്ടികളെ പ്രായമാകുന്നതു മുതല്‍ നേര്‍വഴി ചൊല്ലിക്കൊടുത്തു വളര്‍ത്തുന്ന ഉത്തരവാദിത്തം അമ്മയുടേതായിരുന്നു.

ഇന്ന്‌, ജോലിത്തിരക്കിനിടെ അമ്മമാര്‍ക്ക്‌ അതിനാവാതെ പോകുന്നു. ഒടുവില്‍ മകള്‍ ക്രിമിനലായി മാറിക്കഴിയുമ്പോഴാണു പലപ്പോഴും അവരതു തിരിച്ചറിയുന്നത്‌-ബാഹ്യലോകത്തോടൊപ്പം. അപ്പോഴേക്കു നേര്‍വഴിയില്‍ നിന്ന്‌ വേറിട്ട്‌ അവര്‍ ഒരുപാടു ദൂരം മുന്നേറിക്കഴിഞ്ഞിരിക്കും.

പിടിക്കപ്പെടുന്ന സ്‌ത്രീ കുറ്റവാളികളുടെ, ആരെയും മോഹിപ്പിക്കുന്ന ആഡംബരജീവിതത്തെക്കുറിച്ചും കോടികളുടെ ബാങ്ക്‌ ബാലന്‍സിനെക്കുറിച്ചുമൊക്കെ ചാനലുകളിലും മറ്റു മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന നിറംപിടിപ്പിച്ചതും അല്ലാത്തതുമായ കഥകള്‍ യുവത്വത്തെ കുറച്ചൊന്നുമല്ല പ്രലോഭിപ്പിക്കുന്നത്‌. ശോഭാജോണിനെയും ചന്ദ്രമതിയെയും ഡോ.രമണിയേയും ആരാധിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ചാവും ഒരുപക്ഷേ നാളെ മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടി വരിക. സിനിമ കണ്ടു ഹോസ്‌റ്റല്‍ വിട്ടു ചാടിപ്പോയി കറങ്ങി നടന്ന പെണ്‍കുട്ടികളുടെ കൂടി നാടാണ്‌ കേരളമെന്നോര്‍ക്കണം -പേരു വെളിപ്പെടുത്തരുത്‌ എന്ന വ്യവസ്‌ഥയില്‍ ഉന്നതനായ ഒരു ഐ.പി.എസ്‌ ഉദ്യോഗസ്‌ഥന്‍ കന്യകയോടു പറഞ്ഞു.

സമൂഹത്തെ നിയന്ത്രിക്കുന്ന മതം, ഈശ്വരവിശ്വാസം, സദാചാരബോധം, നീതിന്യായവ്യവസ്‌ഥകളോടുള്ള ഭയബഹുമാനങ്ങള്‍ എന്നിവയെല്ലാമാണ്‌ ഒരാളെ കുറ്റവാസനകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌.എന്നാല്‍ ഇന്ന്‌ ആ രംഗങ്ങളിലെല്ലാം വന്ന അപചയങ്ങള്‍ കൂടുതല്‍ കുറ്റവാളികളുണ്ടാകാന്‍ പ്രേരണയായതായി ഡോ.മാത്യു വെല്ലൂര്‍ നിരീക്ഷിക്കുന്നു.

പണവും സ്വാധീനവുമുണ്ടെങ്കില്‍ പൊലീസിനെ കയ്യിലെടുക്കാമെന്നും കേസുകള്‍ അട്ടിമറിക്കാമെന്നുമുള്ള വിശ്വാസം വ്യാപകമായതാണു കൂടുതല്‍ പേര്‍ കുറ്റങ്ങളിലേക്കു തിരിയാനുള്ള പ്രധാന കാരണം.

ഉന്നത സ്വാധീനം നിലനിര്‍ത്താന്‍ ശോഭാജോണ്‍ തന്റെ താവളത്തില്‍ ഉന്നതര്‍ക്കായി കാഴ്‌ചവച്ചിരുന്ന മാംസസല്‍ക്കാരത്തില്‍ അവരുമായി കിടക്കപങ്കിടാനെത്തിയവരില്‍ സിനിമാനടിമാര്‍വരെയുണ്ടായിരുന്നുവെന്നാണ്‌ മാധ്യമവാര്‍ത്തകള്‍ എന്നോര്‍ക്കുമ്പോഴാണ്‌ ഡോ.മാത്യുവിന്റെ നിരീക്ഷണത്തിന്‌ മറ്റൊരു മാനം കൈവരുന്നത്‌.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ മാത്രമല്ല സമ്പന്നരില്‍ നിന്നു പോലും വനിതാ കുറ്റവാളികള്‍ ഏറെ ഉടലെടുക്കുന്നുവെന്നതിനുദാഹരണമാണ്‌ ഡോ. രമണിയും ചന്ദ്രമതിയുമെല്ലാം.

സ്‌ത്രീകളെ കുറ്റകൃത്യങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന ഘടകം പലപ്പോഴും കൂടുതല്‍ പണം എന്ന അത്യാഗ്രഹമാണ്‌. ഒപ്പം, എല്ലാക്കാലത്തും എല്ലാറ്റിനെയും വെല്ലുവിളിച്ചു, നിയമത്തിന്‌ അതീതയായി കഴിയാമെന്ന മിഥ്യാധാരണയും. എന്നാല്‍ ആ വിശ്വാസങ്ങള്‍ക്ക്‌ അവര്‍ പിടിക്കപ്പെടുംവരെയുള്ള ആയുസ്സേയുള്ളൂവെന്നതാണു കുറ്റവാളികള്‍ ഓര്‍ക്കാതെ പോവുന്നത്‌. ഒരു കുറ്റവും എല്ലാക്കാലത്തേക്കും മൂടിവയ്‌ക്കപ്പെടുന്നില്ല. ഒരാള്‍ക്കും എന്നന്നേക്കുമായി നീതിയേയും നിയമത്തേയും ഒളിച്ചുരക്ഷപ്പെടാനാവുന്നുമില്ല.

Saturday, August 8, 2009

മറന്നു പോയ വാരത്തിന്റെ ഓര്‍മക്ക്



പ്രകൃതിയുടെ വരദാനമായ മാതൃത്വത്തിന്റെ അമൃതവര്‍ഷമായ മുലപ്പാലിന്റെ കാര്യം നാം മിക്കപ്പോഴും മറന്നു പോകുന്നു.

പോഷകാഹാരം എന്നു ചോദിച്ചാല്‍ ധനിക-ദരിദ്ര, സാക്ഷര-നിരക്ഷര ഭേദമില്ലാതെ മിക്കയാളുകള്‍ക്കും എണ്ണിപ്പറയാന്‍ ടി.വി.യിലും മറ്റു മാധ്യമ പരസ്യങ്ങളിലും കാണുന്ന ബ്രാന്‍ഡഡ് ഭക്ഷണ പാനീയങ്ങളുടെ പേരുകളേ ഓര്‍മ്മയില്‍ വരൂ.

അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്റ്റിലെ ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

''ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. കാരണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്‍മാര്‍.'' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ നമ്മില്‍ പലരും പലയിടത്തുമായി വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവും.

ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പരമപ്രധാനമായൊരു പങ്ക് പോഷകാഹാരത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല.