Friday, August 6, 2010
ജൂലിയ റോബര്‍ട്സ് പേരുമാറ്റുമോ?
ഹോളിവുഡിന്റെ സൗന്ദര്യ റാണി ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു. അടുത്ത ജന്മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ഹിന്ദുവായി മാറിയതെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ജൂലിയ വെളിപ്പെടുത്തി.
അടുത്തിടെ ഷൂട്ടിംഗിനായി ഇന്ത്യ സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഹിന്ദുമതത്തില്‍ ആകൃഷ്ടയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
താനും ഭര്‍ത്താവും മൂന്ന് കുട്ടികളും ക്ഷേത്ര ദര്‍ശനം നടത്താറുണ്ടെന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്നും ജൂലിയ പറഞ്ഞു. പ്രശസ്ത ക്യാമറമാനായ ഡാനിയേല്‍ മോഡറാണ് ജൂലിയയുടെ ഭര്‍ത്താവ്. ബാപിസ്റ്റ്, കത്തോലിക്ക സഭാ വിശ്വാസികളാണ് ജൂലിയയുടെ മാതാപിതാക്കള്‍ .
റിലീസാകാനിരിയ്ക്കുന്ന 'ഈറ്റ് പ്രേ ലവ്' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ജൂലിയ ഇന്ത്യയിലെത്തിയതും ഹിന്ദുമതത്തെ അടുത്തറിഞ്ഞതും. ചിത്രത്തില്‍ തന്റെ സ്വത്വം തേടി ലോകം മുഴുവന്‍ ചുറ്റുന്ന വിവാഹ മോചിതയായ ഒരു സ്ത്രീയുടെ റോളിലാണ് ജൂലിയ പ്രത്യക്ഷപ്പെടുന്നത്.
സ്വകാര്യ ജീവിതത്തില്‍ അനുഭവിക്കുന്ന ദുഖങ്ങളാണ് നാല്‍പ്പത്തിരണ്ടുകാരിയായ ജൂലിയ ഹിന്ദുമതം സ്വീകരിച്ചതിനു പിന്നിലെന്ന് സൂചനകളുണ്ട്. ഈ ജന്മത്തില് കൂട്ടുകാരും ബന്ധുക്കളും ദുഖങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും അടുത്ത ജന്മത്തിലെങ്കിലും അതിനു മാറ്റം ഉണ്ടാവണമെന്നുമാണ് ജൂലിയ ആഗ്രഹിക്കുന്നത്. ഹിന്ദുമതത്തിലെ പ്രധാന ആശയങ്ങളിലൊന്നായ പുനര്‍ജന്മത്തിലും നടി വിശ്വസിയ്ക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)
5 comments:
ഹോളിവുഡിന്റെ സൗന്ദര്യ റാണി ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു. അടുത്ത ജന്മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ഹിന്ദുവായി മാറിയതെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ജൂലിയ വെളിപ്പെടുത്തി.
ഇപോള്‍ സമാധാനം ഇല്ലെന്നു സാരം
:0-
"അടുത്ത ജന്മത്തിലെങ്കിലും സമാധാനപരമായ ജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെയാണ് ഹിന്ദുവായി മാറിയതെന്ന്...!"
ഈ വര്‍ഷത്തെ ഏറ്റവും നല്ല തമാശ. കോടിക്കണക്കിനു ഹിന്ദുക്കള്‍ ഈ ഇന്ത്യാ മഹാരാജ്യത്ത് എങ്ങനെ ജീവിക്കുന്നുവെന്ന് ഈ മദാമ്മയ്ക്ക് ആരെങ്കിലും കാട്ടി കൊടുത്തിരുന്നെങ്കില്‍!! എന്തായാലും ഹിന്ദുവായ സ്ഥിതിക്ക് RSS, VHP, BJP തുടങ്ങിയവയില്‍ ആയമ്മയ്ക്ക് ഉടന്‍ തന്നെ മെമ്പര്‍ഷിപ്പ് കൊടുക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്യണം..
NB: പേരുമാറ്റം വല്ല സില്‍ക്ക് സ്മിജ ഗോപാല്‍ എന്നോ മറ്റോ.. :)
വിശ്വാസം, അതല്ലെ എല്ലാം?
Post a Comment