Saturday, August 8, 2009

മറന്നു പോയ വാരത്തിന്റെ ഓര്‍മക്ക്



പ്രകൃതിയുടെ വരദാനമായ മാതൃത്വത്തിന്റെ അമൃതവര്‍ഷമായ മുലപ്പാലിന്റെ കാര്യം നാം മിക്കപ്പോഴും മറന്നു പോകുന്നു.

പോഷകാഹാരം എന്നു ചോദിച്ചാല്‍ ധനിക-ദരിദ്ര, സാക്ഷര-നിരക്ഷര ഭേദമില്ലാതെ മിക്കയാളുകള്‍ക്കും എണ്ണിപ്പറയാന്‍ ടി.വി.യിലും മറ്റു മാധ്യമ പരസ്യങ്ങളിലും കാണുന്ന ബ്രാന്‍ഡഡ് ഭക്ഷണ പാനീയങ്ങളുടെ പേരുകളേ ഓര്‍മ്മയില്‍ വരൂ.

അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്റ്റിലെ ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

''ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. കാരണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്‍മാര്‍.'' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ നമ്മില്‍ പലരും പലയിടത്തുമായി വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവും.

ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പരമപ്രധാനമായൊരു പങ്ക് പോഷകാഹാരത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല.

4 comments:

അരുണ്‍ കരിമുട്ടം said...

ശരിയാണ്..
ആരും സൂചിപ്പിച്ചതായി കണ്ടില്ല, എല്ലാവരും മറന്നെന്നാ തോന്നുന്നേ:)

രഘുനാഥന്‍ said...

സംഭവം ശരിതന്നെ ...പക്ഷെ "അയാം എ കോംപ്ലാന്‍ ബോയ്‌" എന്ന് കുട്ടികളെക്കൊണ്ട് പറയിക്കുന്നവരുടെ നാട്ടില്‍ മുലപ്പാലിന് എന്ത് വില സ്മിജെ ?

ഗന്ധർവൻ said...

കൊച്ചിന് മുലയൂട്ടിയാൽ ‘സ്ട്രക്ചർ’ പോകും എന്നു പറയുന്ന അമ്മമാരുടെ എണ്ണവും കൂടിവരുന്നുണ്ട് സ്മിജേ

മുസാഫിര്‍ said...

ഒരു വയസ്സു വരെയെങ്കിലും മുലയൂട്ടുന്നത് അത്യാവശ്യം ആണ്.ഞാന്‍ മൂന്നു വയസ്സു വരെ കുടിച്ചിട്ടുന്ന് അമ്മ പറയാറുണ്ട്.അവസാനം ചെന്ന്യായം എന്ന ഒരു കൈപ്പുള്ള ആയുര്‍വേദ മരുന്ന് പുരട്ടേണ്ടി വന്നുവത്രെ നിര്‍ത്തി കിട്ടാന്‍ :)