Monday, February 23, 2009

ഇന്ത്യ കാത്തിരുന്ന നിമിഷം വെറുതെയായില്ല

മുംബൈ ചേരി നിവാസികളുടെ കഥപറഞ്ഞ സ്ലംഡോഗ് മില്യനറിലൂടെ ഇന്ത്യക്കും കേരളത്തിനും ഓസ്കാര്‍ അംഗീകാരം.

മികച്ച സിനിമ, മികച്ച ഗാനം, ശബ്ദ മിശ്രണം, സംവിധായകന്‍, എന്നിവയുള്‍പ്പെടെ സ്ലംഡോഗ് മില്യനര്‍ എട്ട് ഓസ്കര്‍ നേടി.

മികച്ച ഗാനത്തിനും സ്കോറിംഗിനും എ.ആര്‍.റഹ്മാനും ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കൂട്ടിക്കുമാണ് ഓസ്കര്‍ പുരസ്കാരം. സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ജയ്ഹോ എന്ന ഗാനത്തിലൂടെയാണ് എ.ആര്‍. റഹ്മാന്‍ സ്വന്തമാക്കിയത്. ഈ ഗാനത്തിലൂടെ ഗൂല്‍സാറിനും പുരസ്കാരം ലഭിച്ചു.

മികച്ച സംവിധായകനുള്ള പുരസ്കാരം സ്ലംഡോഗ് മില്യനറിന്റെ സംവിധായകന്‍ ഡാനി ബോയില്‍ നേടി. റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മില്‍ക് എന്നചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച സീന്‍പെന്‍ ആണ് മികച്ച നടന്‍.

ഇന്ത്യന്‍ പശ്ചാലത്തില്‍ ചിത്രീകരിച്ച സ്മൈല്‍ പിങ്കീസ് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്കര്‍ നേടി. ഓസ്കര്‍ ലഭിക്കുന്ന ആദ്യ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. ഓസ്കര്‍ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി അവാര്‍ഡ് ഏറ്റുവാങ്ങിയ റസൂല്‍ പൂക്കുട്ടി പറഞ്ഞു. പത്ത് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന പൂക്കുട്ടി കൊല്ലം അഞ്ചല്‍ സ്വദേശിയാണ്.

6 comments:

സ്മിജ ഗോപാല്‍ said...

മുംബൈ ചേരി നിവാസികളുടെ കഥപറഞ്ഞ സ്ലംഡോഗ് മില്യനറിലൂടെ ഇന്ത്യക്കും കേരളത്തിനും ഓസ്കാര്‍ അംഗീകാരം.

മികച്ച സിനിമ, മികച്ച ഗാനം, ശബ്ദ മിശ്രണം, സംവിധായകന്‍, എന്നിവയുള്‍പ്പെടെ സ്ലംഡോഗ് മില്യനര്‍ എട്ട് ഓസ്കര്‍ നേടി.

പകല്‍കിനാവന്‍ | daYdreaMer said...

മലയാളവും ഭാരതവും ലോക നെറുകയില്‍...
ഏ ആര്‍ റഹ്മാനും, റസൂല്‍ പൂക്കുട്ടിക്കും അഭിനന്ദനങ്ങള്‍.

Kaithamullu said...

അതെ, കാത്തിരുന്നത് വെറുതെയായില്ല!!

mumsy-മുംസി said...

ഈ ഓസ്കാറുകള്‍ ലഭിച്ചതിനെ, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ്സ് യൂണിവേഴ്സും മിസ് വേള്‍ഡും ഇന്ത്യയിലേക്ക് വന്നതിനെയും ഒന്നു കൂട്ടിവായിക്കുക. ആ അവാര്‍ഡിനു ശേഷമാണ്‌ കോസ്മെറ്റിക് കമ്പനികളുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശം, അതായത് ഇന്ത്യന്‍ മാര്‍ക്കറ്റിനെ കച്ചവടത്തിന്‌ പരുവപ്പെടുത്തിയെടുക്കലായിരുന്നു ആ അവാര്‍ഡിന്റെ ഉന്നം. അമെരിക്കന്‍ കമ്പനികള്‍ക്ക് ഇപ്പൊള്‍ ബോളിവുഡ്ഡിലുള്ള കചവടകണ്ണും സമാനമാണെന്നു തോന്നുന്ന്നു. റസ്സൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണം അവാര്‍ഡിനര്‍ഹം തന്നെ, പക്ഷേ ഏ ആര്‍ റഹ്മാന്റെയും ഗുല്‍സാറിന്റെയും ഏറ്റവും മികച്ച വര്‍ക്കുകള്‍ ഇതല്ല.
ഇന്ത്യാക്കാര്‍ എന്ന സമൂഹം പാമ്പാട്ടികളും മന്ത്രവാദികളും ഒക്കെ നിറഞ്ഞതാണെന്ന പാശ്ഛത്യരുടെ മുന്‍ധാരണ ഒന്നുകൂടി ശക്തമാക്കാന്‍ ഈ അവാര്‍ഡുകള്‍ സഹായിച്ചേക്കും.

Kulothaman said...

the award winners r getting' money fame and all that
but how abt that poor poeple live in that slum ?

Kulothaman said...

കാത്തിരുന്ന ദിവസം വന്നു അല്ലേ
പക്ഷേ പാവപെട്ടവണ്ടേ കഞ്ഞി ഇപ്പോഴും അങ്ങിനെ തന്നെ
സിനിമയും സ്പോര്‍ട്സും എന്‍ജോയ് ചെയ്യാന്‍ മാത്രമാണ്.
മൂകട്ടം ഭക്ഷിച്ചവണ്ടേ ഒരു എമ്ബകം
അല്ലെങ്കില്‍ ഒരു ഉച്ചമയക്കം
പക്ഷെ ഈ സിനിമ കാണുന്ന നമുക്കു എന്താണ് കിട്ടുന്നത് ?
അവര്‍ക്ക് കിട്ടുന്ന പൈസയില്‍ കുറച്ചു തരുമോ ?