എനിക്ക് നിര്‍ണായകമായ കാലമാണ് ഇരുപതുകള്‍. സ്വന്തം ശരീരത്തെ,താല്‍പ്പര്യത്തെ,മനസിനെ,ചിന്താഗതികളെ ഒക്കെ തൊട്ടറിയാന്‍ ബോധപൂര്‍വമോ അല്ലാത്തതോ ആയ ശ്രമങ്ങള്‍ ആരംഭിക്കുന്ന കാലമാണിത്.
ഒരുനിമിഷംപോലും പാഴാക്കാതെ മുന്നേറണമെന്ന് മനസാ സ്വപ്‌നം കണ്ടിട്ടും അക്കാലത്ത് ഒന്നോ രണ്ടോ വര്‍ഷം വെറുതെ പാഴാക്കിക്കളഞ്ഞിട്ടുണ്ട്. ആ വര്‍ഷങ്ങള്‍ തിരികെ കിട്ടിയിരുന്നെങ്കില്‍ ഇത്തിരികൂടി മുമ്പെ പത്രപ്രവര്‍ത്തനത്തെ പിടികൂടാമായിരുന്നു.
കുട്ടിക്കാലത്തെ പത്രപ്രവര്‍ത്തനം സ്വപ്‌നം കണ്ടു.അതിനായി മാത്രം പ്രവര്‍ത്തിച്ചുവന്ന ഒരാളാണ് ഞാന്‍. എന്നാല്‍ ഇരുപതുകളില്‍ എത്തിയപ്പോള്‍ എന്റെ തീരുമാനങ്ങളില്‍ ചിലത് വളരെ വൈകിപ്പോയി. അതുകൊണ്ട് മാത്രം മദ്രാസില്‍ പോയി പഠിക്കുന്നതിനും തുടര്‍ന്ന് ജോലി കിട്ടുന്നതിനും ഇത്തിരി കാലതാമസമുണ്ടായി.
ഇരുപത്തിയാറാംവയസില്‍ പത്രപ്രവര്‍ത്തനത്തിനുള്ള അന്താരാഷ്‌ട്ര അവാര്‍ഡ് നേടിയെടുത്തെങ്കിലും എന്റെ ഉഴപ്പിന്റെ കൂടുതല്‍കൊണ്ട് രണ്ടുവര്‍ഷം വൈകികിട്ടിയ അവാര്‍ഡാണതെന്ന് വിശ്വസിക്കുകയാണ് ഞാന്‍.
ഇക്കാലത്ത് പ്രണയത്തേക്കാള്‍ ഞാന്‍ പെട്ടുപോയത് ചില ദു:ശീലങ്ങളാണ്. പുകവലി ഉള്‍പ്പെടെയുള്ള ഇത്തരം ശീലങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ടി.എന്‍. ഗോപകുമാര്‍ എന്ന വ്യക്‌തി...
പത്രപ്രവര്‍ത്തകന്‍ ഒക്കെ ഇനിയുമെന്തൊക്കെ ആകുമായിരുന്നു. അതോര്‍ക്കുമ്പോള്‍ ഒരു നഷ്‌ടബോധം. ഇന്ന് അമ്പത്തിരണ്ട് വയസിലെത്തി നില്‍ക്കുമ്പോള്‍ ഇത്തരം ദു:ശീലം ആരോഗ്യത്തില്‍ വരുത്തിയ ചില്ലറ അസ്വാസ്‌ഥ്യങ്ങള്‍ തോന്നുമ്പോള്‍ പലപ്പോഴും ആലോചിക്കാറുണ്ട്.
ഇനിയൊരു ഇരുപതുകള്‍ കിട്ടിയാല്‍ ഉറപ്പായും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചേനെയെന്ന്. ജീവിതത്തില്‍ പ്രേമനൈരാശ്യം ഉണ്ടാകാത്തതിനാല്‍ ഇരുപതികളിലെ പ്രണയത്തിനോട് വലിയ ആകര്‍ഷണം തോന്നാറില്ല.
അന്ന് എന്റെ പ്രായത്തില്‍ ഞാന്‍ കാട്ടിയ ധൈര്യം,സത്യസന്ധത, ചിന്തകള്‍ ഇതൊന്നും ഇന്നത്തെ കുട്ടികള്‍ക്കില്ലല്ലോയെന്നതില്‍ സങ്കടമുണ്ട്. ഇരുപതുകളിലെ എന്റെ പ്രണയങ്ങളൊന്നും തീവ്രമായിരുന്നില്ല. തീവ്രമായുണ്ടായ പ്രണയത്തില്‍ എന്റെ വിവാഹം വന്നു കലാശിക്കുകയും ചെയ്‌തു.
കടപ്പാട്:രശ്മി രഘുനാഥ്
8 comments:
എനിക്ക് നിര്‍ണായകമായ കാലമാണ് ഇരുപതുകള്‍. സ്വന്തം ശരീരത്തെ,താല്‍പ്പര്യത്തെ,മനസിനെ,ചിന്താഗതികളെ ഒക്കെ തൊട്ടറിയാന്‍ ബോധപൂര്‍വമോ അല്ലാത്തതോ ആയ ശ്രമങ്ങള്‍ ആരംഭിക്കുന്ന കാലമാണിത്.
എനിക്കേറെ ഇഷ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകന്റെ എഴുത്താണ് ടി.എൻ.ഗോപകുമാറിന്റെ.
ഈ പൊസ്റ്റിന് അഭിനന്ദനങ്ങൾ!
അഭിനന്ദനങ്ങള്‍...
ടി.എന്‍. ഗോപകുമാറിനെ കൂടുതലായി അറിയാന്‍ സഹായിച്ച ഈ പോസ്റ്റിന് എന്റെ വക അഭിനന്ദനങ്ങള്‍.
നന്നായിട്ടുണ്ട്
വായിച്ചു .. ആശംസകള്‍..
ടി എന്‍ ഗോപകുമാര്‍ എന്ന വ്യക്തിയുടെ ഉള്ളറകളിലേക്കു ഒരു ചെറിയ കിളിവാതില്‍ തുറന്നു തന്നതിനു നന്ദി......
ടി.എൻ.ഗോപകുമാർ സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു പത്രപ്രവർത്തകനാണു.അദ്ദേഹത്തിന്റെ ഒരേ കുഴപ്പം എഴുതാൻ മാത്രമേ സാധിയ്ക്കൂ , സംസാരിയ്ക്കാൻ പറ്റില്ല എന്നതാണ്.ചില ചർച്ചക്കൽ അദ്ദേഹം നയിച്ചതും പങ്കെടുത്തതും കണ്ടാൽ ടി.വി.ഓഫ് ആക്കാൻ തോന്നും.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തല തൊട്ടപ്പൻ എന്നു പറയുന്ന പി.കൃഷ്ണപിള്ളയുടെ ഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകനുമാണു അദ്ദേഹം.
ഈ ചെറിയ കുറിപ്പ് ആദ്യം എവിടെ വന്നതാണു എന്ന് സ്മിജ എഴുതിയിട്ടില്ല..എന്നാലും നന്നായി.അത്ര പുതിയതായി ഒന്നു തന്നെ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെങ്കിലും ഇത്തരം നല്ല പോസ്റ്റുകളാണു ബ്ലോഗിനാവശ്യം!
Post a Comment