Friday, January 23, 2009

ശ്രീശാന്ത് തന്റെ ആദ്യപ്രണയത്തെ കുറിച്ച്

ശ്രീശാന്ത്:ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയെ നിങ്ങള്‍ അറിയില്ല. അവള്‍ സിനിമാതാരമൊന്നുമല്ല. പേരു ചോദിക്കരുത്. പറയില്ല അവള്‍ ബാംഗൂരിലെ ഫ്ളോറന്‍സ് സ്കൂളില്‍ എന്റെയൊപ്പം പഠിച്ചതാണ്. എട്ടാം ക്ളാസിലാണു ഞാന്‍ ഫ്ളോറന്‍സില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. കൊച്ചിയില്‍ നിന്നു ബാംഗൂര്‍ പോലെയൊരു നഗരത്തിലേക്കു ചെന്നതിന്റെ പരിഭ്രമം തുടക്കത്തില്‍ ഉണ്ടായിരുന്നു.

ക്രിക്കറ്റില്‍ മികച്ച പരിശീലനം നേടുകയെന്ന ലക്ഷ്യവുമായാണു ഞാന്‍ ബാംഗൂരില്‍ എത്തിയത്. പക്ഷേ അവളെ ഇഷ്ടപ്പെടാന്‍ അതൊന്നും തടസമായിരുന്നില്ല. ആദ്യം കണ്ടപ്പോള്‍ തന്നെ അവളുടെ രൂപം എന്റെ മനസില്‍ പതിഞ്ഞു. എന്റെ സ്കൂളിലെ ഏറ്റവും സുന്ദരിയായ കുട്ടി. അവളെ ആകര്‍ഷിക്കാനുള്ള വകുപ്പൊന്നും അന്ന് ഇല്ല. അവളുടെ അംഗീകാരം പരിഗണിക്കാതെ ഞാന്‍ അവളെ സ്നേഹിച്ചു. സ്നേഹിക്കുക എന്നാല്‍ സ്നേഹത്തിന്റെ പരമാവധി.

ചെറിയ പ്രായമല്ലേ ഇപ്പോളാണെങ്കില്‍ വന്നാല്‍ സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ സംസാരിക്കാം. അന്നതു പറ്റില്ലല്ലോ. അക്കാലത്തു മനസ് ഓരോ നിമിഷവും മുള്‍മുനകളിലൂടെയാണു നീങ്ങുന്നത്. ഞാന്‍ ഇഷ്ടമാണെന്നു പറയുമ്പോള്‍ അവള്‍ക്കു നിരസിക്കാനാവാത്ത ഉയരത്തില്‍ ഞാനെത്തും. അവളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസില്‍ അങ്ങനെ പറഞ്ഞു. പ്രാക്ടീസ് ചെയ്യുമ്പോള്‍ പോലും ആ വാശി എന്നെ ഉത്തേജിപ്പിച്ചു.

ഏഴു വര്‍ഷം ഞാന്‍ അവളെ ഓര്‍ക്കാത്ത ദിവസമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി കണ്ടിട്ട്, എത്ര പൊക്കംവച്ചെ ന്നോ എത്ര വണ്ണമുണ്ടെന്നോ ഇപ്പോള്‍ അവള്‍ എങ്ങനെയായിരിക്കുമെന്നോ പോലും ഞാന്‍ ചിന്തിച്ചില്ല. അവളുടെ വീട്ടില്‍ ചെല്ലണം. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു പറയണം. അതുമാത്രമായിരുന്നു ചിന്ത.

പരമ്പരാഗത ബ്രാഹ്മിണ്‍ കുടുംബമായിരുന്നു അവളുടേത്. ഞാന്‍ ചെന്നപ്പോള്‍ അവള്‍ വീട്ടിലുണ്ടായിരുന്നു. പക്ഷേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. അവളുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു.

4 comments:

സ്മിജ ഗോപാല്‍ said...

ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയെ നിങ്ങള്‍ അറിയില്ല. അവള്‍ സിനിമാതാരമൊന്നുമല്ല. പേരു ചോദിക്കരുത്. പറയില്ല അവള്‍ ബാംഗൂരിലെ ഫ്ളോറന്‍സ് സ്കൂളില്‍ എന്റെയൊപ്പം പഠിച്ചതാണ്. എട്ടാം ക്ളാസിലാണു ഞാന്‍ ഫ്ളോറന്‍സില്‍ ചേര്‍ന്നത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. കൊച്ചിയില്‍ നിന്നു ബാംഗൂര്‍ പോലെയൊരു നഗരത്തിലേക്കു ചെന്നതിന്റെ പരിഭ്രമം തുടക്കത്തില്‍ ഉണ്ടായിരുന്നു.

Anil cheleri kumaran said...

പേരു പറയില്ല വേണേല്‍തൊട്ടു കാണിക്കാം

Kiranz..!! said...

ഇത് സ്മിജയാണോ വനിതയിലുമെഴുതിയത് ?

കാവാലം ജയകൃഷ്ണന്‍ said...

ആ പെണ്‍കുട്ടിയുടെ പേര് സ്മിജയെന്നോ മറ്റോ ആണോ?