Tuesday, April 19, 2011

മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.


മെയ്‌ 21 ന്‌ ലോകം അവസാനിക്കും!.ഇത് ഞാൻ പറയുന്നതല്ല! ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന വിഭാഗക്കാരാണ് ഇത് പറയുന്നതാണ്. ഇക്കാര്യം പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ നാട്ടിൽ പല സ്ഥലത്തും കാണുവാൻ കഴിഞ്ഞു.ഇവരുടെ വെബ് സൈറ്റിൽ ഇവർ ലോകത്തിലെ 75 ഭാഷകളിൽ ഇവരുടെ സന്ദേശങ്ങൾ പറയുന്നുണ്ട്.നമ്മുടെ മലയാളത്തിലടക്കം!

2011 മെയ്‌ 21 ന്യായവിധി ദിവസമാണെന്നും സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിക്കണം എന്നുമാണ്‌ പരസ്യം പറയുന്നത്‌.അന്ത്യനാളിനെക്കുറിച്ച്‌ ബൈബിള്‍ വ്യക്തമാക്കുന്നുണ്ടെന്നും എല്ലാവരും കരുതിയിരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്യുന്നു.

ഇനി എന്താണ് ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്നു നോക്കാം.ഇതൊരു റേഡിയോ ചാനലോ?വെബ് സൈറ്റോ അല്ലെന്ന് ഇതിനകം മനസിലായികഴിഞ്ഞിരിക്കുമല്ലോ? ഇത് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഓക്‌ലാന്റ്‌ കേന്ദ്രമായി 1958 ല്‍ ക്രിസ്‌തുമത പ്രചരണാര്‍ത്ഥം ഫാമിലി സ്‌റ്റേഷന്‍സ്‌ ഇന്‍കോര്‍പറേറ്റഡ്‌ എന്ന പേരിൽ ഈ മിഷനറി സംഘടന രൂപീകരിച്ചത്‌.അവരാണിപ്പോൾ ഫാമിലി റേഡിയോ ഡോട്ട്‌ കോം എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ്‌ നൽകി കൊണ്ടിരിക്കുന്നത്‌.

ദുബായിയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം നിരവധി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉയര്‍ന്നത്‌ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയതിനെ തുടർന്ന് ദുബായി മുനിസിപ്പല്‍ അധികൃതര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്‌തിരുന്നു.ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം ഫോൺ ചെയ്തു പറഞ്ഞിരുന്നു.

മെയ്‌ 21 ഏറ്റവും ഭയാനകമായ നാളെന്നും ആര്‍ക്കാണ്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നും ബോര്‍ഡിൽ എഴുതിയിരിക്കുന്നത്. അന്ത്യനാള്‍ സംബന്ധിച്ച്‌ മതത്തിന്റെയോ നാടിന്റെയോ വ്യത്യാസമില്ലാതെ എല്ലാവരെയും ബോധവല്‍ക്കരിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.

അഥവാ ഇനി എങ്ങാനും ലോകം അവസാനിച്ചില്ലെങ്കിലോ?ഇവർ പറയാൻ പോകുന്നതും കൂടി കേൾക്കാം സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപക്കായി ഉച്ചത്തില്‍ വിളിച്ച്‌ അപേക്ഷിച്ചതിന്നാൽ,ഞങ്ങളുടെ ദൈവം ലോകം അവസാനിപ്പിക്കണ്ട എന്നു കരുതി!ഇനി ചിലപ്പോൾ ഇവരുടെ ദൈവം മറ്റൊരു അവധി പറയുമായിരിക്കും!.എന്നു വിശ്വസിക്കം.എന്തായാലും ഒരു മാസം ഉണ്ടല്ലോ കാത്തിരിക്കാം.അതിനിടക്ക് ഇലക്ഷൻ ഫലവും പുറത്തുവരും.അധികാരത്തിൽ ഇടതോ വലതോ കേറും!മുഖമന്ത്രിയും മറ്റു മന്ത്രിമാരും ആരെക്കെയാണാവോ?

വിഷു കഴിഞ്ഞു!ഇനി ഈസ്റ്ററാണുള്ളത് അതിന്നാൽ എല്ലാവർക്കും ശന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്ററാശംസകൾ നേരുന്നു.ഒപ്പം ധീരവീര തൊഴിലാളികളേ.....നിങ്ങൾക്കെന്റെ മെയ്ദിനാശംസകൾ!.