
കോണ്‍ഗ്രസ് നേതൃത്വവും ജെ.എസ്.എസും തമ്മില്‍ നടന്ന സീറ്റു വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. അഞ്ചു സീറ്റ് വേണമെന്ന നിലപാടില്‍ ജെ.എസ്.എസ് ഉറച്ചു നിന്നതോടെയാണ് തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.ഈ വാർത്ത കേട്ടപ്പോൾ ഓർമ്മവന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൌരി എന്ന കവിതയാണ്.ഈ കവിത ഒരു ഓർമക്കായി ഇവിടെ കുറിക്കട്ടെ
കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.
കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.
നെറികെട്ട ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.
ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.
അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും
വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരീ തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.
മതി ഗൌരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.
ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും
കരയാത്ത ഗൌരീ, തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.
11 comments:
കോണ്‍ഗ്രസ് നേതൃത്വവും ജെ.എസ്.എസും തമ്മില്‍ നടന്ന സീറ്റു വിഭജന ചര്‍ച്ചയില്‍ തീരുമാനമായില്ല. അഞ്ചു സീറ്റ് വേണമെന്ന നിലപാടില്‍ ജെ.എസ്.എസ് ഉറച്ചു നിന്നതോടെയാണ് തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.ഈ വാർത്ത കേട്ടപ്പോൾ ഓർമ്മവന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൌരി എന്ന കവിതയാണ്.
ഉം .....
അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം... chullikkadu.. no need to say more!
ചെറുപുല്‍ക്കൊടികളും വളരണം..
ആളുകൊള്ളാമല്ലോ ?
ഗൌരിയമ്മയെ സീ പീ എം തിരികെ കൊണ്ടുവരണം എന്നാണു എന്റെ അഭിപ്രായം. തറവാട്ടില്‍ നിന്നും പിണങ്ങിപ്പോയ അവരെ ഈ വാര്‍ദ്ധക്ക്യത്തിന്റെ അവസാന ഘട്ടത്തില്‍ കൈ പിടിച്ച് കൊണ്ട് വരണം. ജീവിതത്തിന്റെ എല്ലാ വിഷമതകളില്‍ നിന്നും ഒരാളെയും നമുക്ക് പുനര്‍ജീവിപ്പിക്കാന്‍ ആവില്ല എങ്കിലും ഈ പരുക്കന്‍ നിമിഷങ്ങളില്‍ തറവാട്ടിലേക്കുള്ള ഒരു തിരിച്ചു വരവ് അവസാനകാലത്ത് സമാധാനപ്പെടാന്‍ എങ്കിലും ആവും. തീര്‍ച്ച. പാര്‍ട്ടി വാനോളം ഉയര്‍ത്തപ്പെടും ഈ ഒരു സല്‍പ്രവര്‍ത്തി കൊണ്ട്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ദുരിതക്കയത്തില്‍ എറിഞ്ഞവള്‍ ആണ് ശ്രീമതി ഗൌരിയമ്മ. നമ്മുടെ ഉത്തരവാദിത്വമാണ് ...
പാര്‍ട്ടിയെക്കാള്‍ വലുതല്ല ഒരു വ്യക്തിയും എന്നതാണല്ലോ നിലപാട്.എങ്കിലും കരയുന്ന തളരുന്ന ഗൌരിയെ കാണാന്‍ വയ്യ.
അങ്ങിനെ ഓര്‍മ്മവരുന്ന കവിതകള്‍ പോസ്റ്റാന്‍ ഒരു കവിതാ ബ്ലോഗ്...
:)
എല്ലാം ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമാകും.
നമുക്ക് അത്രയും കാത്തിരിക്കാം!
best wishes
തിരഞ്ഞെടുപ്പല്ലേ പലതും കാണേണ്ടി വരും ...ജനാധിപത്യം ആയി പോയില്ലേ ,.............
Post a Comment