Wednesday, December 29, 2010

പ്രഭുദേവ ഇനി നയന്‍സിനു മാത്രം


ദാമ്പത്യബന്ധം ഇനി തുടരാനാകാത്ത വിധം അകന്നതിന്നാല്‍ വിവാഹമോചനം അനുവദിയ്ക്കാന്‍ ആഗ്രഹിക്കുന്നതായി പ്രഭുദേവയും ഭാര്യ റംലത്തും ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതിന്നാല്‍ പ്രഭുദേവയും നയന്‍‌താരയും തമ്മിലുള്ള വിവാഹത്തിന്റെ തടസവും മാറി.ഇനി തിയതി നിശ്ചയിക്കുന്ന മുഹൂര്‍ത്തത്തില്‍ താലിചാര്‍ത്തുകയേ വേണ്ടൂ!.

വിവാഹമോചനത്തിന് വേണ്ടി പ്രഭുദേവ തന്റെ സ്വത്തിലെ നല്ലൊരു ശതമാനം റംലത്തിന് നല്‍കാമെന്നാണ് സമ്മതിച്ചിരിയ്ക്കുന്നതെന്നാണ്‌ അറിയുന്നത്. പണത്തിന് പുറമെ ഒട്ടേറെ ആസ്തിവകളും വിവാഹമോചനത്തിന്റെ ഭാഗമായി റംലത്തിന് ലഭിയ്ക്കും എന്നാണ്‌ പറഞ്ഞു കേള്‍ക്കുന്നത്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ പ്രഭുദേവ തന്റെ സ്വന്തം ഡാന്‍സ് ട്രൂപ്പിലെ ആംഗമായ റംലത്തിനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും.ഈ വിവാഹത്തെ അന്ന് രണ്ട് വീട്ടുക്കാരും എതിര്‍ത്തിരുന്നു.എന്നിട്ടും അവര്‍ ഒന്നിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്.

വിവാഹമോചന കരാറിന്റെ ഭാഗമായി ഇഞ്ചമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള കടലോര റിസോര്‍ട്ടും അണ്ണാനഗറിലുള്ള ബംഗ്ലാവും ഹൈദരാബാദിലുള്ള ഫ്ലാറ്റുകളും ഒപ്പം രണ്ട് കാറുകള്‍ എന്നിവയാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഈ വസ്തു വകകളുടെ ആസ്തി ഏകദേശം ഇരുപതിയഞ്ച്‌ കേടിയുടെയും മുപ്പതിന്റെയും ഇടയിലാണെന്നും പറയപ്പെടുന്നു. അഭിഭാഷകര്‍ മുഖേന പ്രഭുദേവ നല്‍കിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്നാലും ലഭിച്ച സൂചനകള്‍ പ്രകാരം തമിഴ് സിനിമാലോകം കണ്ടതില്‍ ഏറ്റവും വലിയ ഡൈവോഴ്‌സ് ഒത്തുതീര്‍പ്പായിരിക്കും ഇതെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് പുറമെ നഷ്ടപരിഹാരമെന്ന നിലയ്ക്ക് 10 ലക്ഷം രൂപ പ്രഭുദേവ റംലത്തിനു നല്‍കും.

ഇതില്‍ ഹൈദരാബാദിലെയും ഈസ്റ്റ് കോസ്റ്റ് റോഡിലെയും സ്വത്തുവകകളില്‍ മക്കള്‍ക്കും അവകാശമുണ്ടായിരിക്കും. ഒപ്പം മക്കളുടെ പഠനച്ചെലവും ആശുപത്രിച്ചെലവുകളും പ്രഭുദേവ വഹിയ്ക്കും. മക്കളെ കാണാനും അവരുമൊത്ത് സമയം ചെലവഴിയ്ക്കാനും പ്രഭുദേവക്ക് അവകാശമുണ്ടായിരിക്കും.


പ്രഭുദേവ സംവിധാനം ചെയ്ത വില്ലില്‍ വിജയ്‌യുടെ നായികയായി നയന്‍താര അഭിനയിക്കുന്ന വേളയിലാണ്‌ പ്രഭുദേവയും നയന്‍‌താരയും തമ്മില്‍ കൂടുതല്‍ അടുത്തത്.വളരെ താമസിയാതെ ഇത് പ്രണയമായി മാറി.ആദ്യമാദ്യമൊക്കെ രഹസ്യമായിരുന്നെങ്കിലും പിന്നീട് പരസ്യമായി ഭാര്യഭര്‍ത്താക്കന്മാരെ പോലെ തന്നെയായി ഇവരുടെ പെരുമാറ്റം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നയന്‍‌താരക്കൊപ്പമുള്ള പ്രഭുദേവയുടെ ചുറ്റുയടികള്‍ മാധ്യമങ്ങള്‍ പുറത്താക്കിയതോടെ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അപ്പോഴാണ്‌ ഈ ബന്ധത്തെ എതിര്‍ത്ത് പഭുദേവയുടെ ഭാര്യ റംലത്ത് രംഗത്തെത്തുന്നത്.അതോടെ കളി കാര്യമായിമാറി. മരിച്ചാലും വിവാഹമോചനത്തിന് തയാറല്ലെന്ന് പറഞ്ഞ റംലത്ത്‌ വളരെ സക്തമായി പ്രഭുദേവയുടയും നയന്‍‌താരയുടെയും ബന്ധത്തെ എതിര്‍ത്തു. താന്‍ ഭാര്യയായിരിക്കെ തന്റെ ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള വിവാഹം അംഗീകരിയ്ക്കുന്നതെന്ന് കാണിച്ച് റംലത്ത് നല്‍കിയ പരാതി കോടതി വളരെ ഗൗരവത്തില്‍ തന്നെയാണ് എടുത്തത്.

താന്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ല രംലത്തിനെയെന്ന് ഒരു വേളയില്‍ പ്രഭുദേവ പറയുകയുണ്ടായി.ഇത് സിനിമാക്കാര്‍ക്കിടയിലും സാധാരണ ജനങ്ങള്‍ക്കിടയിലും റംലത്തിനു സഹതാപം കിട്ടാന്‍ ഇടയാക്കി.ഇരുവര്‍ക്കും കോടതി രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും പ്രഭുദേവവും നയന്‍‌താരയും ഒരിക്കലും കോടതിയില്‍ ഹാജരായില്ല. വീണ്ടുമൊരിയ്ക്കല്‍ കൂടി കോടതി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വിവാഹമോചനത്തിന് തയാറാണെന്ന് അറിയിച്ചിച്ച് പ്രഭുദേവയും ഭാര്യ റംലത്തും ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് .

ഇത്രക്കും അധികതുകക്കുള്ള ഒരു ഒത്തുതിര്‍പ്പിനു പ്രഭുദേവ തയ്യാറായതിനു പിന്നില്‍ നയന്‍‌താരയുടെ ഉപദേശമാണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.എന്തായാലും റംലത്ത് എന്ത് ആഗ്രഹിച്ചോ അത് നേടി എടുക്കുന്നതില്‍ അവര്‍ വിജയിച്ചു എന്ന് കരുതാം.ഒരു പ്രണയം അതിന്റെ പരകോടിയിലെത്തി പൊട്ടിചിതറിയ പരിച്ചയമുള്ള നമ്മുടെ പ്രിയനടിക്കായി ദീര്‍ഘ സുമംഗലീഭവോ നേരുകയുമാകാം!!!.