Sunday, August 2, 2009

ഇനിയെന്തൊക്കെ കാണണം;എന്റീശ്വരാ!!



മിസ്‌ വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌ പാര്‍വതി ഓമനക്കുട്ടന്‍ സിനിമയിലേക്ക്‌. യുണൈറ്റഡ്‌ 6 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്‌ ലോക സുന്ദരി വെള്ളിത്തിരയില്‍ എത്തുന്നത്‌. മോഡലിങ്ങിലൂടെ സിനിമയിലെത്തുകയെന്ന പാര്‍വതിയുടെ മോഹം ചെറിയ കാത്തിരിപ്പിനൊടുവില്‍ പൂവണിയുകയാണ്‌. പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ വിശാല്‍ ആര്യന്‍ സിങ്‌ സംവിധാനം ചെയ്യുന്ന യുണെറ്റഡ്‌ 6 എന്ന ചിത്രത്തിലൂടെയാണ്‌ മലയാളി സുന്ദരിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. അഞ്ച്‌ നായികമായരുള്ള ചിത്രത്തില്‍ നായകനില്ല. പൂര്‍ണമായും വിദേശത്ത്‌ ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ബാങ്കോക്കാണ്‌. 45 ദിവസത്തെ ഷൂട്ടിംഗിനായി പാര്‍വതി ബുധനാഴ്ച ബാങ്കോക്കിലേക്ക്‌ തിരിച്ചു.

6 comments:

സ്മിജ ഗോപാല്‍ said...

മിസ്‌ വേള്‍ഡ്‌ റണ്ണര്‍ അപ്പ്‌ പാര്‍വതി ഓമനക്കുട്ടന്‍ സിനിമയിലേക്ക്‌. യുണൈറ്റഡ്‌ 6 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്‌ ലോക സുന്ദരി വെള്ളിത്തിരയില്‍ എത്തുന്നത്‌.

കണ്ണനുണ്ണി said...

അത്രയ്ക്ക് പേടിക്കാനൊന്നും ഇല്ല.. ഈ മിസ്സ്‌ വേള്‍ഡ് സിനിമ അരങ്ങേറ്റം ഇന്ത്യയില്‍ പുതുമയല്ലല്ലോ ....പിന്നെയാ റണ്ണര്‍ അപ്പ്‌

Anonymous said...

അവര്‍ അഭിനയിക്കട്ടെ നല്ലതാണെങ്കില്‍ നമ്മുക്ക് സ്വീകരിക്കാം. അല്ലെങ്കില്‍ വന്ന വഴി പൊക്കോട്ടെ, അല്ലെ?

വിഷ്ണു | Vishnu said...

അടുത്ത ഐശ്വര്യാ റായ്‌ ആകുമോ എന്ന് നമുക്ക്‌ നോക്കാമെന്നേ....

രഘുനാഥന്‍ said...

കാണാന്‍ വര്‍ക്കത്തുള്ള വേറെ ആരെയെങ്കിലും അഭിനയിപ്പിക്കാന്‍ കഴിയുമായിരുന്നു..
പല്ല് പൊങ്ങിയ ഈ മാക്രിയെത്തന്നെ വേണമായിരുന്നോ?

ബഷീർ said...

ഇനിയെന്തു കാണാൻ :(